ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമം? കല്ലും ഇരുമ്പ് കഷണങ്ങളും കണ്ടെത്തി; ബിഹാർ സ്വദേശി കസ്റ്റഡിയിൽ

 ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമം? കല്ലും ഇരുമ്പ് കഷണങ്ങളും കണ്ടെത്തി; ബിഹാർ സ്വദേശി കസ്റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലം– ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ ഷുക് ലാൽ മറിയ എന്നയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) കസ്റ്റഡിയിലെടുത്തു. സംശയസാഹചര്യത്തിൽ ട്രാക്കിന് സമീപത്ത് നിന്ന് പിടിയിലായ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിലാണ് ട്രാക്കിൽ വിവിധ വസ്തുക്കൾ കണ്ടെത്തിയത്. മണ്ണന്നൂർ, കാരക്കാട് എ കാബിൻ പരിസരം ഉൾപ്പെടെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലാണ് കോൺക്രീറ്റ് സ്ലാബ്, റെയിലിന്റെ ഇരുമ്പ് കഷണങ്ങൾ, ചാക്കിൽ കട്ടപിടിച്ച സിമന്റ് എന്നിവ വെച്ച നിലയിൽ കണ്ടെത്തിയത്. ട്രാക്കിൽ തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വൻ ട്രെയിൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർ.പി.എഫും പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News