വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ‘ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരതയെ അഭിനന്ദിക്കുന്നു. ഈ വേദനയ്ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളിൽ ചേർത്തു നിർത്തുന്നുവെന്നും’ – ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.Read More
NDRF, സെെന്യം, നേവി,വ്യോമസേന, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ സേനകളുടെ നേതൃത്വത്തിൽ നാലാം ദിവസത്തെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലും , ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും . ആർമി സംഘം മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുകയാണ്. കനത്തമഴ രക്ഷാദൌത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ ചാലിയാർപുഴയിലും […]Read More
ആലപ്പുഴ: ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമായത്. തുടർന്ന് കളക്ടറേറ്റിൽ നെഹ്റു ട്രോഫി സബ് കമ്മിറ്റി യോഗം ചേർന്ന് ജില്ല കളക്ടർ അലക്സ് വർഗീസാണ് ഇക്കാര്യം അറിയിച്ചത്.മത്സരം ഇനി സെപ്റ്റംബറിൽ നടത്താനാണ് ആലോചന. എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു […]Read More
വിളപ്പിൽ ഡൽഹിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ച നെവിൻ ഡാൽവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് വിളവൂർക്കൽ തച്ചോട്ടു കാവ് പിടാരം ഡെൽ വില്ലയിൽ എത്തിച്ചു. ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ,മന്ത്രി ജി ആർ അനിൽ, ഐ ബി സതീഷ് എംഎൽഎ, രമേശ് ചെന്നിത്തല, ജില്ലാ കലക്ടർ അനുകുമാരി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. സംസ്കാരം വീട്ടുവിളപ്പിൽ രാവിലെ 10.30 ന് നടന്നു.Read More
പാരിസ്:മനു ഭാകർ-സരബ് ജോത് സിങ്ങിനെയും കൂട്ടി ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചു. ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനത്തിലാണ് നേട്ടം. പാരീസിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. വതികളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഇന്ത്യക്കായി ആദ്യ മെഡൽ നേടിയിരുന്നു. വെങ്കലത്തിനായുള്ള മത്സരത്തിൽ ദക്ഷിണ കൊറിയൻ ടീമിനെ 16 – 10 ന് തോൽപ്പിച്ചു. ഒറ്റ ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി മനു ഭാകർ സ്വന്തമാക്കി.പുരുഷ ഹോക്കിയിൽ […]Read More
കൊച്ചി: തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരിയെ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തന്ന് ആരോപിച്ചുള്ള കേസിൽ വഴിത്തിരിവ്.കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയും വിവരങ്ങളും വ്യാജമാണെന്ന് കോടതി കണ്ടെത്തി. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഫസ്റ്റ്ട്രാക്ക് കോടതിയുടെ തുടർ നടപടികൾ ജസ്റ്റിസ് പി വി കുഞ്ഞിക്കണ്ണൻ റദ്ദാക്കി. വ്യാജപരാതി നൽകിയ അമ്മയ്ക്കെതിരെ കേസടുക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ നടപടി.അച്ഛനെയാണ് കൂടുതൽ ഇഷ്ടമെന്ന മൂന്നു […]Read More
ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെന്നപേരിൽ അഞ്ചു വർഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ജനങ്ങളിൽ നിന്ന് ചൂഷണം ചെയ്തത് 8,495 കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചതാണിക്കാര്യം. ഇന്ത്യൻ ഓവർസീസ് ബാങ്കാണ് ഏറ്റവും കുറഞ്ഞ പിഴത്തുക ഈടാക്കിയത്. എസ്ബിഐ 2020 മുതൽ മിനിമം ബാലൻസിന്റെ പേരിൽ പിഴ ഈടാക്കുന്നില്ല.Read More
പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഇന്നത്തെ പോരാട്ടത്തിൽ ഉന്നം പിഴച്ചു. അർജുന് മെഡൽ നഷ്ടപ്പെട്ടതും രമിത ഏഴാമതായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം മനു ഭാകർ – സരബ്ജോത്സിങ് മത്സരം ഒരു മണിക്ക് . തുഴച്ചിലിൽ ക്വാർട്ടർ ഫൈനൽ ഉച്ചയ്ക്കു ശേഷം.അശ്വാഭ്യാസത്തിൽ അനുഷ അഗർവല്ല ഉച്ചയ്ക് 2.30 ന്. ബോക്സിങ്ങിൽ ഇന്ത്യ പ്രീക്വർട്ടറിൽ. ബാസ്മിന്റൺ പുരുഷ ഡബിൾസ് വിഭാഗം ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – […]Read More
വയനാട് ഉരുൾപൊട്ടൽ മരണം 100 ആയി ? പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുലർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 67 ആയിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്. […]Read More
