കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് പോകാൻ കഴിയുംവിധം സിൽവർ ലൈൻ പദ്ധതി രേഖ പുതുക്കി സമർപ്പിക്കണമെന്ന് കെ-റെയിലിനോട് റെയിൽവേ വീണ്ടും ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയും കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എം ഡി വി അജിത് കുമാറുമായി നടന്ന ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.രണ്ടാം ഘട്ട ചർച്ച തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി തലത്തിലുള്ള തീരുമാനം അസരിച്ചായിരിക്കും തുടർ നടപടികൾ. […]Read More
തിരുവനന്തപുരം: ജീവനക്കാരുടെ അപര്യാപ്തതയുൾപ്പെടെ ജയിലുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അധികൃതർ ഉൾപ്പെട്ട സുപ്രധാന ഉപദേശക സമിതി ചേർന്നു. ചരിത്രത്തിലാദ്യമായാണ് ജയിൽ വകുപ്പിൽ സംസ്ഥാന അഡ്വൈസറി ബോർഡ് യോഗം ചേർന്നതു്. ജയിലുകളിലെ ജീവനക്കാരുടെ അപര്യാപ്തത, അമിത ജോലിഭാരം, വാഹനങ്ങളുടെ കുറവ്, തടവുകാരുടെ ബാഹുല്യം,പുതിയ ജയിലുകളുടെ അനിവാര്യത,സൈക്യാട്രിസ്റ്റുകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ജീവനക്കാർ ജയിലുകൾക്കുള്ളിൽ നേരിടുന്ന മാനസിക സംഘർഷവും തടവുകാരുടെ ആക്രമണങ്ങളും […]Read More
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ’ സംവിധായിക പായൽ പാഡിയക്ക്.അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങിയ പുരസ്കാരം ഈ മാസം 20 ന് മേളയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സിനിമയെ സമരായുധമാക്കുന്ന നിർഭയരായ ചലച്ചിത്ര പ്രവർത്തകർക്കുള്ള ആദരമാണ് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മേളയിൽ പ്രദർശിപ്പിക്കും. കാനിലെ ഗ്രാൻഡ് […]Read More
തിരുവനന്തപുരം: മനുഷ്യാവകാശ- കാരുണ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചുവരുന്ന ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷന്റെ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ കഴിഞ്ഞ ദിവസം വെറ്റിനറി ഹാളിൽ വച്ച് നടന്നു. ദേശീയ ചെയർമാൻ എം എം ആഷിഖിന്റെ അധ്യക്ഷതയിൽ സെക്രട്ടറി സത്യൻ വി നായർ സ്വാഗതം ആശംസിച്ചു.എസ് എച്ച് ആർ കൺവെൻഷൻ മുൻ എം പി യും, മുൻ മന്ത്രിയുമായിരുന്ന എ നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ ശരത് ചന്ദ്രപ്രസാദ്, ദേശിയ കമ്മിറ്റി […]Read More
കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന നിലപാടാണ് സിബിഐ കോടതിയെ അറിയിച്ചത് കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ മാറ്റി. വ്യാഴാഴ്ചയായിരിക്കും ഹര്‍ജി ഇനി പരിഗണിക്കുക.കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും […]Read More
2023 ഒക്ടോബറില്‍ ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരേ ആക്രണം നടത്തുകയും അതില്‍ 1200 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈനിക നടപടി സ്വീകരിച്ചത്. പലസ്തീന് വിഷയത്തില്‍ രാജ്യസഭയില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. വ്യാഴാഴ്ച രാജ്യസഭയില്‍ ചോദ്യോത്തര വേളയിലാണ് ഗാസയിലെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ മന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇസ്രയേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തെ അദ്ദേഹം ന്യായീകരിച്ചു. സുരക്ഷാ ഭീഷണികള്‍ക്കിടയിലും ഇന്ത്യ ഇസ്രയേലിനൊപ്പം നിന്നുവെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട […]Read More
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രധാന വായ്പാ നിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു. പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5% ആയി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി 4-2 ഭൂരിപക്ഷത്തിൽ തീരുമാനിച്ചു. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) 6.25% ഉം മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) ഉം ബാങ്ക് നിരക്കും 6.75% ആണ് ”ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എംപിസി അതിൻ്റെ നിഷ്പക്ഷ നിലപാടുകൾ […]Read More
തിരുവനന്തപുരം:സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അതിവേഗം എത്തിച്ചേരാൻ സഹായിക്കുന്ന ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നെറ്റ് വർക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലിപോർട്, ഹെലിസ്റ്റേഷൻ, ഹെലിപാഡ് തുടങ്ങിയ വയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും വ്യക്തത വരുത്തി. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരാൻ നയം സഹായകരമാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഹെലിപാഡും, എയർസ്ട്രിപ്പും, ഹെലിപോർട്ടും,ഹെലി സ്റ്റേഷനും നിർമിക്കുക.ആദ്യ ഘട്ടത്തിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലായിരിക്കും എയർസ്ട്രിപ്പ്. കൊല്ലം […]Read More
തൃശൂർ:കൊടകര കുഴൽപ്പണക്കവർച്ചാ കേസിന്റെ തുടരന്വേഷണ ഭാഗമായി തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. മൊഴിയെടുക്കാൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രമ്യ മേനോൻ ഉത്തരവായി. ഹാജരാവാൻ കോടതി സതീഷിന് നോട്ടീസ് അയയ്ക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിലെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പത് കോടി കുഴൽപ്പണം എത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. […]Read More
ഹൈദരാബാദ്: പുഷ്പ 2 വിന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിന് പുറത്താണ് ദാരുണ സംഭവം. ഇന്നലെ (ഡിസംബര്‍ 4) രാത്രി 11 മണിക്കുള്ള പ്രീമിയർ ഷോയ്ക്ക് നടൻ അല്ലു അര്ജുൻ എത്തുമെന്ന് അറിഞ്ഞ് നിരവധിപേരാണ് സന്ധ്യ തിയേറ്ററിലെത്തിയത്. ഇതിനുപിന്നാലെ, തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതോടെ പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനിടെയാണ് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിച്ചത്. കുടുംബത്തോടൊപ്പം അല്ലു […]Read More
