പോർട്ട് മൊറെസ്ബി: ഓഷ്യാന്യന് രാജ്യമായ പാപ്പുവ ന്യൂ ഗിനിയിലെ എൻഗ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തിലധികംപേർ മണ്ണിനടിയിലെന്ന് സർക്കാർ.രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം തേടി. 670 പേർ മരിച്ചെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. എന്നാൽ ഇതിന്റെ മൂന്നിരട്ടിയാണ് പാപ്പുവ ന്യൂ ഗിനി സർക്കാർ പുറത്തുവിട്ട കണക്ക്. വെള്ളിയാഴ്ചയാണ് എൻഗയിലെ യംബലി ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്. ന്നൂറു പേർ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതുവരെ ആറ് മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്. മോശം കാലാവസഥയും ഗോത്രയുദ്ധങ്ങളും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി.രക്ഷാപ്രവർത്തനത്തിനായി […]Read More
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അനുവദിച്ച ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്കു കൂടി നീട്ടിണമെന്ന ആവശ്യവുമായി എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജൂൺ ഒന്നുവരെയാണ് ജാമ്യം അനുവദിച്ചത്. അടിയന്തിരവൈദ്യ പരിശോധന നടത്തേണ്ടതിനാൽ ജാമ്യകാലാവധി ജൂൺ എട്ടുവരെ നീട്ടണമെന്ന് അദ്ദേഹം അപേക്ഷ നൽകി. അറസ്റ്റിലായ ശേഷം അദ്ദേഹത്തിന് ഏഴ്കിലോയോളം കുറഞ്ഞു. ജൂൺ രണ്ടിന് കീഴടങ്ങുന്ന കെജ്രിവാളിനെ 14 ദിവസത്തേക്കു കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് ഇഡി വിചാരണക്കോടതിയിൽ […]Read More
ചികിത്സ വൈകി, അട്ടപ്പാടിയിൽ രോഗി മരിച്ചു. അട്ടപ്പാടിയിൽ ICU സംവിധാനമുള്ള ആമ്പുലൻസിന് വേണ്ടി നാല് മണിക്കൂറോളം കാത്തിരുന്ന വായോധികൻ മരിച്ചു. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്. ബോധരഹിതനായതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ച ചെല്ലനെ മാറ്റാനായത് നാല് മണിക്കൂറിന് ശേഷം. തൃശ്ശൂരിൽ വിദഗ്ധ ചികിത്സ നൽകുന്നതിനിടെ ഇന്ന് ചെല്ലൻ മരിച്ചു.Read More
തിരുവനന്തപുരം: ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്. അടുത്ത കാലത്താണ് ഇയാൾ കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. ഗുണ്ടാവിരുന്നിൽ ഡിവൈഎസ്പിയ്ക്കൊപ്പമുണ്ടായിരുന്ന വിജിലൻസ് ഡ്രൈവർക്കെതിരെയും നടപടിയെടുത്തു.Read More
സഹകരണ ബാങ്ക്/ സംഘങ്ങളിൽ വിവിധ തസ്തികകളിലെ 207 ഒഴിവുകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക് / കാഷ്യർ പാലക്കാട് ജില്ല – 46, എറണാകുളം – 39, തൃശൂർ – 23, മലപ്പുറം – 2, കോഴിക്കോട് – 15, കണ്ണൂർ – 10, കോട്ടയം – 9, തിരുവനന്തപുരം – 6, കൊല്ലം – 5, ആലപ്പുഴ -4, വയനാട്-4, ഇടുക്കി – […]Read More
തൃശൂർ: തൃശൂർ ആർടിഒ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് കോടതി സമുച്ചയത്തിന് പിൻവശത്ത് അശ്വതി ലോഡ്ജിൽ സമാന്തര ആർടിഒ ഓഫീസായി പ്രവർത്തിച്ചിരുന്ന മുറിയിൽ നിന്ന് 41,000 രൂപയും ആർടിഒ ഓഫീസിൽ സൂക്ഷിക്കേണ്ട നൂറു കണക്കിന് ഫയലുകളും പിടികൂടി. പട്ടിക്കാട് സ്വദേശിയും സംഘ പരിവാർ പ്രവർത്തകനുമായ ഏജന്റ് വിനോദ്, ഇയാളുടെ കൂട്ടാളി സി ജിൻ എന്നിവരുടെ നേതൃത്വത്തിലാണ് സമാന്തര ആർടിഒ ഓഫീസ് പ്രവർത്തിച്ചിരുന്നത്. വിജിലൻസ് ഡിവൈഎസ്പി […]Read More
കോട്ടയം: ഞായറാഴ്ചവൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും റെയിൽവേ ഇലക്ട്രിക് ലൈനിൽ മുള വീണ് ട്രെയിനുകൾ രണ്ടര മണിക്കൂർ വൈകി. പിറവം റോഡിൽ മുളന്തുരുത്തിക്ക് സമീപമാണ് ഇലക്ട്രിക് ലൈനിൽ മുള വീണ് ലൈൻ ഷോർട്ടായത്. ഇതെത്തുടർന്ന് വിവിധ സ്റ്റേഷനിൽ ട്രെയിനുകൾ പിടിച്ചിട്ടു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ജനശതാബ്ദി എക്സ്പ്രസ് പിറവം റോഡിൽ രണ്ടര മണിക്കൂർ പിടിച്ചിട്ടു. തിരുവനന്തപുരം – ചെന്നൈ മെയിൽ വൈക്കം റോഡിൽ രണ്ട് മണിക്കൂറും നാഗർകോവിൽ – […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് എസ്ഇ, വിഎച്ച്എസ്ഇ ഉൾപ്പെടെ പ്ലസ് വൺ ക്ലാസുകളിൽ ലഭ്യമായുള്ളത് 4,66,261 സീറ്റ്. ഹയർ സെക്കൻഡറിയിലെ 4,33,231 ഉം വെക്കേഷണൽ സെക്കൻഡറിയിലെ 33,030 സീറ്റും ഉൾപ്പെടെയാണ് ഇത്.ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയ 4, 25, 563 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഇവർക്കെല്ലാം അഡ്മിഷൻ ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യം. കൂടാതെ ഐടിഐ, പോളീടെക്നിക് സ്ഥാപനങ്ങളിലും അഡ്മിഷൻ ഇതോടെപ്പം നടക്കുന്നുണ്ട്.Read More
കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബാർ കോഴ യുഡിഎഫ് കാലത്തിന്റെ തനിയാവർത്തനമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘‘മുഹമ്മദ് റിയാസ് നിഴൽ മുഖ്യമന്ത്രിയാണ്. അദ്ദേഹം എല്ലാ വകുപ്പിലും കൈയിട്ട് വാരുന്നു. സംസ്ഥാനത്ത് അധികാരം മുഹമ്മദ് റിയാസിൽ നിക്ഷിപ്തമാണ്’’- സുരേന്ദ്രൻ വിമർശിച്ചു. മന്ത്രിസഭ […]Read More
ഐപിഎൽ പോരാട്ടത്തിൽ മൂന്നാം തവണയും കപ്പുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചരിത്രം കുറിച്ചു. ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ […]Read More
