തേഞ്ഞിപ്പാലം : മലപ്പുറം കാക്കഞ്ചേരിയിൽ എൻ എച്ച് ആറുവരിപാത പണി പൂർത്തിയായി പൂർണമായി തുറന്നു.മുൻ കാലങ്ങളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചിരുന്ന നാല് വളവുകളാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.കാക്കഞ്ചേരി മുതൽ ചെട്ടിയർമാട് വരെ തൃശൂർ ദേശത്തേയ്ക്കുള്ള മൂന്നു ട്രാക്കുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.നേരത്തേ കോഴിക്കോട് ദിശയിലേയ്ക്കുള്ള മൂന്നു ട്രാക്കുകൾ തുറന്ന് ഗതാഗതയോഗ്യമാക്കിയിരുന്നു.നാഷണൽ ഹൈവേ പണി പൂർത്തിയാകുന്നതോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഹൈവേയ്ക്ക് പുറത്താകും.ഏതാണ്ട് രണ്ടേകാൽ കിലോമീറ്ററോളം ദൂരംക്യാമ്പസ്സിനെ ചുറ്റി ഹൈവേ പോകുന്നുണ്ട്. സർവീസ് റോഡ് വഴിയല്ലാതെ ഇനി ക്യാമ്പസ്സിൽ പ്രവേശിക്കാൻ കഴിയില്ല.2025നവംബർ […]Read More
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മൂന്ന് ദിവസം ഇടി മിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബുധനാഴ്ച അഞ്ച് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ആറു ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഈ ദിവസങ്ങളിൽ പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മുൻകരുതൽ പാലിക്കണമെന്ന്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടവും ജീവഹാനിയും വരുത്തിവയ്ക്കുന്നു.വൈദ്യുത ചാലകങ്ങളുമായി ബന്ധപ്പെട്ട വീട്ടുപകരണങ്ങളിലും കേടുപാടുകൾ വരുത്തിവയ്ക്കും.അതിനാൽ മഴയുടെ […]Read More
ന്യൂഡൽഹി:സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേൽക്കും. രാട്രപതി ഭവനിൽ രാവിലെ 10 ന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 2025 മേയ് 13 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഞായറാഴ്ച വിരമിച്ചു. 1983 ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്ന 2019 ജനുവരിയിലാണ് സുപ്രീംകോടതി ജഡ്ജിയായത്. ദീർഘകാലം ആദായ നികുതി വകുപ്പിന്റെ സ്റ്റാൻഡിങ് കോൺസലായിരുന്നു. 2005 ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ […]Read More
തിരുവനന്തപുരം:നാലു മാസം 46 കപ്പൽ. ട്രാൻസ്ഷിപ്മെന്റ് വഴി 1,00807 ടിഇയു കണ്ടെയ്നർ ചരക്ക് നീക്കം.ആറ് കപ്പൽ കൂടി എത്തുന്നു. ജൂലൈ പതിനൊന്നിന് ട്രയൽറൺ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വന്നതെല്ലാം വമ്പന്മാർ. ജിഎസ്ടി ഇനത്തിൽ മാത്രം ലഭിച്ചത് 7.4 കോടിരൂപ. ഡിസംബറിൽ കമ്മീഷനിങ് നടക്കുംമുമ്പു തന്നെ ഇത്രയധികം കപ്പലുകളുടെ വരവും ചരക്കു നീക്കവുമായി കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയൽ റൺ മുതൽ 2025 മാർച്ച് 31 വരെ അറുപതിനായിരം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യാനാണ് അദാനി […]Read More
നീലേശ്വരം:തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ ഒരാൾ കൂടി മരിച്ചു. കിനാനൂരിലെ കെ വി രജിത്ത് (35) ആണ് മംഗളുരു എ ജെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മുണ്ടോട്ട് പി വി കുഞ്ഞിരാമന്റെയും കെ വി ഉഷയുടെയും മകനാണ്. ഭാര്യ: ഗോപിക. മകൻ: അദ്വിക് . കെഎസ്ഇബി കാഞ്ഞങ്ങാട് ഡി വിഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ താല്കാലിക ഡ്രൈവറാണ്. വെടിക്കെട്ടപകടത്തിൽ മരിച്ച സന്ദീപ്, രതീഷ്, ബിജു എന്നിവരോടൊപ്പമാണ് രജിത്തും കളിയാട്ടം […]Read More
കൊച്ചി: സ്കൂൾ അധ്യാപകർ ക്ലാസിലെത്തുന്നത് ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെയെന്ന് ഹൈക്കോടതി. വിദ്യാർഥികളുടെ നന്മയ്ക്കും അച്ചടക്കത്തിനും അധ്യാപകർ നൽകുന്ന ശിക്ഷകളെ ക്രിമിനൽ കുറ്റമായി ചിത്രീകരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഡെസ്ക്കിൽ കാൽ കയറ്റി വച്ചത് ചോദ്യം ചെയ്തതിന് ചീത്തവിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിരീക്ഷണം. കുട്ടിയുടെ പരാതിയിൽ ബാലനീതി നിയമപ്രകാരം വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്.സ്കൂളിൽ അച്ചടക്കം ഉറപ്പാക്കാൻ നൽകുന്ന ശിക്ഷകൾ ക്രിമിനൽ കുറ്റമല്ലെന്നും ബാലനീതി നിയമത്തിന്റെ ലംഘനമാകില്ലെന്നും സമാനകേസുകളിൽ […]Read More
കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള എല്ലാ വർഷവും നടത്തുന്നതിനെക്കുറിച്ച് സർക്കാർ സജീവമായി ആലോചിക്കുന്നു.അത്ലറ്റിക്സും ഗെയിസും അക്വാട്ടിക്സും ഭിന്നശേഷി കായിക മേളയും ഒറ്റ നഗരത്തിൽ ഒന്നിച്ചു നടത്തുന്നത് ഇത്തവണ ആദ്യമായിരുന്നു. മികച്ച സംഘാടനവും എല്ലാ ഭാഗത്തുനിന്നുമുള്ള അനുകൂല പ്രതികരണവുമാണ് ഈ രീതി തുടരുന്നതിനെക്കുറിച്ച് ആലോചിക്കാൻ കാരണം.ഇക്കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിജയികളിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തികസഹായം ആലോചനയിലുണ്ട്. അടുത്ത മേളയുടെ വേദി തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും […]Read More
കത്തോലിക്കാ വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവർ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികൾക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാൻ അറിയാമെന്ന് തെളിയിക്കണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.Read More
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്. സംസ്കാരം ഇന്നു നടക്കും. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം.അദ്ദേഹത്തിന്റെ മരണം മകൻ മഹാദേവൻ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. 1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ്, 1976ൽ കെ.ബാലചന്ദറിൻ്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, […]Read More
