തലസ്ഥാന ജില്ലയിൽ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് സ്ഥായിയായ പരിഹാരം യാഥാർത്ഥ്യമാക്കുന്നതിന് പര്യാപ്തമായ പദ്ധതിക്ക് 200 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 2024 മെയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കണം.2024 മെയ് അവസാനത്തോടെ പ്രസ്തുത നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്നു”വെന്ന് രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.Read More
തിരുവനന്തപുരം: കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ദുർബലമായതോടെ ഇന്നലെ സംസ്ഥാനത്ത് മഴ കുറഞ്ഞു.എന്നാൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയുണ്ടാകും.അതേസമയം ബംഗാളിൽ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ റിമാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. മഴക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു. കോട്ടയം ആർപ്പൂക്കര കൈപ്പുഴമൂട്ടിൽ ഹൗസ്ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് കാണാതായ കുമരകം സ്വദേശി അനീഷിന്റെ മൃതദേഹമാണ് ഇന്നലെ ലഭിച്ചത്. അടുത്ത 3 മണിക്കൂറിൽ […]Read More
ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ പഠിക്കാനുള്ള സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ് പ്രോഗ്രാമിലേക്ക് ജൂൺ 2 വരെ അപേക്ഷിക്കാം. സ്കോളർഷിപ്പ് തുക: വർഷം 40,000 ഡോളർ വരെ. 28 വിദ്യാർഥികൾക്കാണ് അവസരം. സർവകലാശാലയിൽ യു,ജി, പി,ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകിയവരും കോഴ്സ് തുടങ്ങിയിട്ടില്ലാത്തവരുമായിരിക്കണം. വെബ്സൈറ്റ്:sydney.edu.au.Read More
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 61.20 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഡൽഹി തുടങ്ങിയ ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ജമ്മൂ -കാശ്മീരിലെയും അടക്കം 58 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തി. 79.47 ശതമാനം വോട്ട് രേഖപ്പെടുത്തിയ ബംഗാളിലാണ് കൂടുതൽ പോളിംഗ്. ജമ്മു-കാശ്മീരിലെ അനന്തനാഗ്, രജൗരി മണ്ഡലത്തിൽ 54.30 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കാണെങ്കിലും പോളിംഗ് ശതമാനത്തിൽ മാറ്റം വരാം.Read More
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി.ഇന്നലെ രാത്രി 8.46നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേയ്ക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചത്.ഉടൻ വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് സന്ദേശം നൽകി. യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ സംവിധാനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.Read More
മതനിന്ദ ആരോപിച്ച് ശനിയാഴ്ച രാവിലെ പാക്കിസ്ഥാനിലെ സർഗോധ നഗരത്തിൽ കുട്ടികളുൾപ്പെടെയുള്ള രോഷാകുലരായ ജനക്കൂട്ടം ഒരു ക്രിസ്ത്യൻ യുവാവിനെ മർദിക്കുകയും വീടും ഷൂ ഫാക്ടറിയും അഗ്നിക്കിരയാക്കുകയും ചെയ്തു. ആൾക്കൂട്ടം വീടും ചെരുപ്പ് ഫാക്ടറിയും കത്തിക്കുന്നത് സോഷ്യൽ മീഡിയയിലെ നിരവധി പ്രചരിക്കുന്ന വീഡിയോകളിൽ ദൃശ്യമാണ്. മോഷ്ടിക്കരുതെന്ന് പറഞ്ഞിട്ടും ചിലർ ചെരുപ്പ് പെട്ടികൾ പുറത്തെടുക്കുന്നതും കാണിക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ രക്തം പുരണ്ട ഒരാൾ തെരുവിൽ കിടക്കുന്നത് കാണാം. ഖുർആനെ അവഹേളിച്ചതിന് ഇയാളെ ചവിട്ടുകയും ശപിക്കുകയും ചെയ്യുന്നുമുണ്ട്. സംഭവം നടന്നത് അപകീർത്തിപ്പെടുത്തലാണെന്ന് ആരോപിക്കപ്പെടുന്നു. […]Read More
തിരുവനന്തപുരം : മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു. ബാറുടമകളുമായി ചർച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു. മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. […]Read More
മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, […]Read More
തിരുവനന്തപുരം: കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സന്ദീപ് സതി സുധയെ ‘ഓപ്പറേഷൻ പാം ട്രീ’ പരിശോധനയുടെ ഭാഗമായി ജിഎസ്ടി വകുപ്പ് അറസ്റ്റുചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച റെയ്ഡിൽ ഇതുവരെ 209 കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്.148 പേരുടെ ജിഎസ്ടി രജിസ്ട്രേഷനുകളിൽ 1170 കോടി രുപയുടെ വ്യാജ ഇടപാട് നടത്തിയതായാണ് കണ്ടെത്തൽ. തൊഴിൽ നൽകാമെന്ന് പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഐഡി […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. 27, 28 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 29നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്ക്കുന്നു. ഇതിന്റെ ഭാഗമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. നാളെ രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത മധ്യകിഴക്കന്‍ ബംഗാള്‍ […]Read More
