ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് നോട്ടീസിൽ പറയുന്നു. സിഎംആർഎൽ ഉടമ ശശിധരൻ കർത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നൽകാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായില്ലെന്നും നോട്ടീസിൽ പറയുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗോകുലം ഗോപാലൻ ഇന്നലെ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്കാന് […]Read More
കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്മാന് രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്ഷന് ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു […]Read More
കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എംവി ജയരാജൻ. ഇപി ജയരാജൻ ബിജെപിയിൽ പോകില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാർട്ടിനയം മുഖ്യമന്ത്രി വ്യക്തമാക്കി. ടിജി നന്ദകുമാർ തട്ടിപ്പുകാരനാണെന്ന് ജയരാജൻ പറഞ്ഞു. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. […]Read More
കോഴിക്കോട്:കോഴിക്കോട് കടലുണ്ടിയിൽ സ്ലീപ്പർ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. 18 പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ കോഹിനൂര്‍ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഡിവൈഡറിൽ കയറിയ ബസ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോൾ ബസിൽ 27 യാത്രക്കാരും […]Read More
പാലക്കാട് : സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ജില്ലയിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ നേരത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിരുന്നു. . സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. 29 വരെ പാലക്കാട് ജില്ലയിൽ താപനില 41ഡിഗ്രി സെൽഷ്യസ് ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഷ്ണ […]Read More
ന്യൂഡൽഹി:സ്ത്രീധനം സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ഭർത്താവിന് അവകാശം ഉന്നയിക്കാനാകില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരങ്ങളിൽ ഭർത്താവിന് ഭാര്യയുടെ അനുവാദത്തോടെ ഉപയോഗിക്കാം. എന്നാൽ പിന്നീടതവർക്ക് തിരിച്ചു നൽകണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഭാര്യയ്ക്ക് അച്ഛൻ വിവാഹത്തിന് നൽകിയ 89 പവനും രണ്ടുലക്ഷം രൂപയും ഭർത്താവ് ധൂർത്തടിച്ച് കളഞ്ഞുവെന്ന കേസിലാണ് കോടതിയുടെ പരാമർശം. വിറ്റ സ്വർണ്ണാഭരണങ്ങളുടെ വിലയായി ഭർത്താവ് 11ലക്ഷം രൂപ നൽകണമെന്ന് ആലപ്പുഴ കൂടുoബകോടതി ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ […]Read More
ന്യൂഡൽഹി:ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. അരവിന്ദ് കെജ് രിവാൾ ജയിലിൽ കഴിയവെയാണ് മേയർ തെരഞ്ഞെടുപ്പ്. മഹേഷ് ഖിച്ചി, രവീന്ദ്രർ ഭരദ്വാജ് എന്നിവരാണ് എഎപി സ്ഥാനാർഥികൾ. അവർക്ക് കോൺഗ്രസ്സ് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയെങ്കിലും ലെഫ. ഗവർണ്ണർ ഇതുവരെയും പ്രിസൈഡിങ് ഓഫീസറെ നിയമിച്ചിട്ടില്ല.Read More
കറാച്ചി:പാകിസ്ഥാൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരവും മുൻ ക്യാപ്റ്റനുമായ ബിസ്മ മറൂഫ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട വാങ്ങൽ പ്രഖ്യാപിച്ചു. കുറച്ചുകാലം പരിക്ക് മൂലം കളിക്കളത്തിൽ നിന്ന് വിട്ട്നിന്നിരുന്നു. 2021ൽ പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷവും കളത്തിൽ സജീവമായിരുന്നു. 2022 ലെ ലോകകപ്പ് വേദിയിൽ കുഞ്ഞുമായി കളിക്കാനെത്തിയ മറൂഫിന്റെ ചിത്രങ്ങൾ പ്രചാരം നേടിയിരുന്നു. പതിനഞ്ചാം വയസ്സിൽ പാകിസ്ഥാനുവേണ്ടി അരങ്ങേറിയതാരം 18 വർഷം കളിച്ചു. 136 ഏകദിനങ്ങളിലായി 3369 റണ്ണടിച്ചു. 140 ട്വന്റി 20യിൽ 2893 റണ്ണും 80 […]Read More
ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനുമായി ചർച്ച നടത്തിയെന്നത് ‘വ്യാജ വാര്‍ത്ത’യെന്ന് കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ബിജെപിയിലേക്ക് പോകാൻ ഇ പി ജയരാജൻ നീക്കം നടത്തിയെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണങ്ങളും പ്രകാശ് ജാവദേക്കർ തള്ളിക്കളഞ്ഞു. താൻ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയതോ സംസാരിച്ചോ എന്ന് സുധാകരന് എങ്ങനെയാണ് അറിയാൻ കഴിയുകയെന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു. തെറ്റായ വാർത്തകളാണ് ഇതെന്നും അദ്ദേഹം ദ ഇന്ത്യൻ […]Read More
മകൻ്റെ ഫ്ലാറ്റിൽ വച്ച് ബിജെപി നേതാവ്പ്രകാശ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ഇ.പി ജയരാജൻ. മകൻ്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിലെത്തിയാണ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടതെന്ന് ഇപി ജയരാജൻ സ്ഥിരീകരിച്ചു. താൻ തിരുവനന്തപുരത്ത് ഉണ്ടെന്നറിഞ്ഞ് കാണാനും പരിചയപ്പെടാനും എത്തിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ പറഞ്ഞുRead More
