ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇത്തരം ഒരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഏപ്രിൽ ഒന്നിന് ഡാമസ്കയിലെ കോൺസുലേറ്റിൻ ഉണ്ടായ ആക്രമണത്തിൽ 7 റവല്യൂഷണറി ഗാർഡുകൾ ഉൾപ്പടെ രണ്ട് കമാൻ്റർമാരും ആറ് സിറിയൻ സിവിലിയൻ ഗാർഡ്സും കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതികാരമായാണ് ഞായറാഴ്ച ഇറാൻ ഇസ്രായേൽ പ്രദേശേത്തക്ക് നേരിട്ട് ആക്രമണം നടത്തിയത്. എന്നാൽ വ്യോമാക്രമണം ഇസ്രായേൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ട്രംപിൻ്റെ പോസ്റ്റ്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പറയുന്നതനുസരിച്ച് ഞായറാഴ്ച പുലർച്ചെ ഇറാൻ 200 ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിൻ്റെ പ്രദേശങ്ങളിൽ […]Read More
തൃശ്ശൂർ: വിഷുപ്പുലരിയില്‍ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. ആയിരങ്ങളാണ് കണ്ണനെ ഒരു നോക്ക് കാണാൻ ഗുരുവായൂരിലേക്കെത്തിയത്. പുലര്‍ച്ചെ 2.42ന് വിഷുക്കണി ദർശനം ആരംഭിച്ചു. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കി വച്ചിരുന്നു. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരവായൂരപ്പനെ കണികാണിച്ചത്. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ […]Read More
പട്ടാമ്പി : പട്ടാമ്പി കൊടുമുണ്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നാട്ടുകാരായിരുന്നു. ആദ്യം വാഹനത്തിൽ നിന്ന് തീ പടർന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോൾ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു.പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയാണ് പ്രവിയ . രാവിലെ പതിവുപോലെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ സന്തോഷ് വഴിക്കുവച്ച് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണു പൊലീസിന്റെ നിഗമനം. […]Read More
ന്യുഡൽഹി:പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നേതൃസ്ഥാനം( ചീഫ് ഡി മിഷൻ) ഒഴിഞ്ഞതായി ബോക്സിം താരം എം സി മേരികോം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി പറയുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്ക്ക് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചു. പാരീസിൽ ജൂലൈയിൽ തുടങ്ങുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ചുതല മാർച്ചിലാണ് പ്രഖ്യാപിച്ചിരുന്നത്. മേരികോമിന്റെ രാജി സ്വീകരിക്കുന്നതായി ഉഷ പറഞ്ഞു. പുതിയ ചീഫ് ഡി മിഷനെ ഉടൻ തീരുമാനിക്കുമെന്ന് ഉഷ പ്രസ്താവിച്ചു.Read More
പാലക്കാട്:ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടിടിഇമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാതെ റെയിൽവെ. ഇതിൽ പ്രതിഷേധിച്ച് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വനിതാ ടി ടി ടിടിഇമാർ നടുറോഡിൽ കിടന്ന് പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി രണ്ടു മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് ഷൊർണൂരിൽ ഇറങ്ങിയ തിരുവനനപുരം ഡിവിഷനിലെ ടിടിഇമാരാണ് കിടക്കാൻ സ്ഥലമില്ലാത്തതിനാൽ റോഡിൽ പ്രതിഷേധിച്ചത്. കിടക്കാനോ വസ്ത്രം മാറാനോ ഉള്ള സൗകര്യം അനുവദിച്ച മുറിയിലണ്ടായിരുന്നില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ റെയിൽവെ നടപടി സ്വീകരിക്കുന്നില്ല. വനിതാ ടിടിഇമാർ അഡീഷണൽ ഡിവിഷണൽ […]Read More
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ 15 തിങ്കളാഴ്ച കുന്നംകുളത്ത് പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. തൃശൂർ ലോക്സഭാ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് പ്രധാനമന്ത്രി വീണ്ടും ജില്ലയിലേക്ക് എത്തുന്നത്. തൃശൂർ, ആലത്തൂർ, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ആലത്തൂർ മണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്തെ ചെറുവത്തൂർ ഗ്രൗണ്ടിൽ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇത് മൂന്നാംതവണയാണ് […]Read More
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. കഴിഞ്ഞ ദിവസം രാത്രി ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെട്ടിപ്പരിക്കേൽപ്പിച്ചത് ക്രിമിനൽ കേസിലെ പ്രതിയായ വട്ടിയൂർക്കാവ് സ്വദേശി ഷമീർ. ഷമീർ കൈവശംവച്ചിരുന്ന വെട്ടുകത്തി കൊണ്ട് ധനു കൃഷ്ണൻ്റെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാൾ പോലീസ് പൊലീസിന്റെ കസ്റ്റഡിയിലാണ്.ധനു കൃഷ്ണന് ഒപ്പമുണ്ടായിരുന്ന പെൺ സുഹൃത്തിനെ ഷമീറിനൊപ്പം ഉണ്ടായിരുന്ന യുവാവ് […]Read More
താമരശേരി രൂപതക്ക് കീഴിൽ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കും. രൂപതക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് പ്രദർശനം സംഘടിപ്പിക്കുക. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെസിവൈഎമ്മിൻറെ വിവിധ യൂണിറ്റുകളിൽ പ്രദർശനം ഉണ്ടാകും. നേരത്തെ സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത് എന്നാണ് രൂപതയുടെ വിശദീകരണം. തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് കെസിബിസിയും സിറോ മലബാർ സഭയും മുന്നറിയിപ്പ് നൽകിയിട്ടും തീരുമാനവുമായി താമരശേരി […]Read More
തൃശൂർ : തൃശൂർ പൂരത്തിന് പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം നടക്കുക. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശത്തിലേക്കെത്തും. ലാലൂർ ഭഗവതി ക്ഷേത്രത്തിൽ രാവിലെ എട്ടിനും 8.15നും ഇടയിൽ കൊടിയേറ്റം നടക്കും.തിരുവമ്പാടി ക്ഷേത്രത്തിൽ […]Read More
ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ് ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. അടിയന്തര സ്വഭാവമുള്ള […]Read More
