തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 48 ലക്ഷത്തോളമായി. ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ. 25 കോടി ഒന്നാം സമ്മാനവും,ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും,50 ലക്ഷം രൂപ മൂന്നാം സമ്മാനവും അടക്കം കോടികളുടെ സമ്മാനമാണ് നൽകുന്നതു്. നറുക്കെടുപ്പ് ഒക്ടോബർ 9 ന്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന.Read More
നിലമ്പൂർ:കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം പൊലിസ് പിടികൂടിയ സംഭവം സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി വി അൻവർ എംഎൽഎ. എഡിജിപി എം ആർ അജിത് കുമാർ എഴുതിക്കൊടുത്ത റിപ്പോർട്ട് വാർത്താ സമ്മേളനത്തിൽ അതുപോലെ വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു. പി ശശിയും, അജിത് കുമാറും,സുജിത്ത്ദാസും അടങ്ങുന്ന സംഘമാണ് സ്വർണക്കടത്തിന് പിന്നിൽ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ഇനി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല. തുടർ നിലപാടുകൾ വിശദീകരിക്കാൻ പൊതുയോഗം നടത്തുമെന്നും […]Read More
മുഖ്യമന്ത്രി പൂർണ പരാജയമെന്ന് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഉടൻ ഒഴിയണം. മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിന് മുകളിലാണ് ഇരിക്കുന്നത്. ഇന്ത്യയിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് പി ശശി നല്ലതെന്നും അൻവർ പറഞ്ഞു. ഈ രീതിയിലാണ് പോകുന്നതെങ്കില് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയൻ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്വര് പറഞ്ഞു. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് ശശിയാണ്. മറ്റൊരു സഖാക്കളും ശശിയെക്കുറിച്ച് നല്ലത് പറയില്ല, ശശിയെക്കുറിച്ച് നല്ല അഭിപ്രായമുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ഈ രീതിയിലാണ് പോവുന്നതെങ്കിൽ കമ്യൂണിസ്റ്റ് […]Read More
അഴിമതിക്കെതിരായി തൂലിക ചലിപ്പിച്ചതിന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം നാടുകടത്തൽ ദിനാചരണവും അനുസ്മരണവും പുഷ്പാർച്ചനയും ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷ്ണൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ആചരിച്ചു. ചെയർമാൻ ബി.ജയചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കെൽപ്പാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത്, നേതാക്കളായ എൻ ആർ സി നായർ , തിരുമംഗലം സന്തോഷ്, ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ ,വഴുതൂർ സുദേവൻ, മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു.Read More
തിരുവനന്തപുരം:ഒഡെപെക് വഴി യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലെ പുരുഷ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. രണ്ടു വർഷമെങ്കിലും സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്തവരായിരിക്കണം.ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ സഹിതം Jobs@odepc.in എന്ന ഇ-മെയിലിലേക്ക് 30 ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 04712329440, 41, 42, 45, 7736496574.www.odepc.kerala.gov.in.Read More
കൊച്ചി:അഡ്വാൻസ്ഡ് ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുടെ പുതിയ ബാച്ചുകളിലേക്ക് കെൽട്രോൺ അപേക്ഷക്ഷണിച്ചു. ഒക്ടോബർ 7 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ സെൻറുകളിലാണ് ബാച്ചുകൾ.യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഫോൺ: 9544958182.Read More
ന്യൂഡൽഹി:ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയുടെ കുതിപ്പ് തുടരുന്നു. തുടർച്ചയായി മൂന്നാം മത്സരത്തിലും ജയിച്ചു. ഹൈദരാബാദ് എഫ്സിയെ രണ്ട് ഗോളിന് തോൽപ്പിച്ചു. ഒമ്പത് പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്താണ്. അർജന്റീന താരം പുൽഗ വിദാലും,ക്രൊയേഷ്യൻ താരം ഫിലിപ് മിർസിയാകുമാണ് ഗോളടിച്ചതു്. ലവൻഡർ ഡികുന ചുവപ്പ്കാർഡ് കണ്ട് പുറത്തായത് ഹൈദരാബാദിന് തിരിച്ചടിയായി.രണ്ട് കളിയും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്. ഓരോ കളിയിലും തെളിഞ്ഞു വരുന്ന പഞ്ചാബാ യിരുന്നു കളത്തിൽ. ഇടവേളക്കുശേഷവും ഹൈദരാബാദ് ഉണർന്നില്ല.പഞ്ചാബ് കൂടുതൽ കരുത്തോടെ ആഞ്ഞടിക്കുകയും ചെയ്തു.ഇതോടെ പഞ്ചാബിന്റെ […]Read More
നെയ്യാറ്റിൻകര: ഇന്നത്തെ പത്രക്കാർ സ്വദേശിഭിമാനി രാമകൃഷ്ണപിള്ളയെ മാതൃകയാക്കണമെന്നും സത്യവും ധർമ്മവും കൈവിടരുതെന്നും നെയ്യാറ്റിൻകര എം എൽ എ ആൻസലൻ പറഞ്ഞു .സ്വദേശാഭിമാനി ശ്രീ രാമകൃഷ്ണപിള്ളയുടെ 114 മത് നാടുകടത്തൽ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വദേശാഭിമാനിയുടെ വീട് സംരക്ഷിക്കുമെന്നും എം എൽ എ ഉറപ്പു നൽകി .സ്വദേശാഭിമാനി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര നഗരസഭ സ്വദേശാഭിമാനി പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ സ്വദേശാഭിമാനി സാംസ്കാരിവുക സമിതിയുടെ പ്രസിഡന്റ് അഡ്വ :ഇരുമ്പിൽ വിജയൻ അധ്യക്ഷനായിരുന്നു.. ജില്ലാ കൗൺസിലർ സലൂജ […]Read More
തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി സർക്കാർ. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളിൽ ആണ് അന്വേഷണ ശുപാർശ. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണം വേണമെന്നാണ് ശുപാർശ. തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി സർക്കാർ. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളിൽ ആണ് […]Read More
