കൊച്ചി:കാസർകോട് റിയാസ് മൗലവി വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കണമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെവിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഫയയിൽ സ്വീകരിച്ചാണ് നടപടി. ഒന്നും രണ്ടും മൂന്നും പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവർക്ക് ഹൈക്കോടതി ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം പ്രതികൾ കാസർകോട് സെഷൻസ് കോടതിയിൽ ഹാജരായി 50000 രൂപയും രണ്ട് ആൾ ജാമ്യവും ഓരോരുത്തരും ബോണ്ടും നൽകണം. ഹാജരാകാതിരുന്നാൽ ജാമ്യമില്ലാവാറന്റ് ഇറക്കാം. […]Read More
ന്യൂഡൽഹി:ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ ഇഡിയ്ക്കു പിന്നാലെ സിബിഐയും അറസ്റ്റ് ചെയ്തു. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ ചോദ്യം ചെയ്യാൻ ഡൽഹി കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സിബിഐ സംഘം കവിതയെ ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച കവിതയെ കോടതിയിൽ ഹാജരാക്കി സിബിഐ റിമാൻഡിന് അപേക്ഷ നൽകിയേക്കും. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യൻ ലോബിയും എഎപി നേതാക്കളും തമ്മിലുള്ള ഇടപാടുകൾക്ക് മാധ്യസ്ഥം വഹിച്ചത് കവിതയാണെന്നാണ് ഇഡി ആരോപിച്ചിരിക്കുന്നത്.Read More
തിരുവനന്തനാപുരം: ചുട്ടുപൊള്ളുന്ന വേനൽ ചൂടിന് ആശ്വാസമായി വേനല്മഴ എത്തി .തിരുവനതപുരത്ത് പല സ്ഥലത്തും ശക്തമായ മഴ പെയ്തു .അരമണിക്കൂറുകളോളം നിര്ത്താതെ മഴ പെയ്തപ്പോൾ തമ്പാനൂർ ,വിഴിഞ്ഞം, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായത് ജനങ്ങളെ ദുരിതത്തിലാക്കി . ഇലക്ഷൻ പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില് മഴ തുടരുമെന്നും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ […]Read More
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ പൈങ്കുനി മഹോത്സവത്തിന് തുടക്കം.പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് പൈങ്കുനി ഉത്സവം. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പ്രദീപ് നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ സതീശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ സജി നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഇന്ന് രാവിലെ 8:45നും 9:30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് നടന്നു. ഏപ്രിൽ 19ന് വലിയ കാണിക്ക നടക്കും. 20നാണ് പള്ളിവേട്ട. 21ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന തിരു ആറാട്ടോട് കൂടി […]Read More
കോഴഞ്ചേരി ∙ ടികെ റോഡിൽ ബസ് സ്റ്റാന്റ് മുതൽ തെക്കേമല വരെയും വൺവേ റോഡിലും റോഡരികു സംരക്ഷണ പ്രവർത്തിയും ബിസി ടാറിങും നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ 2 റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു. വൈദ്യുതി മുടക്കംമല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ അഞ്ചിലവ് പാർക്ക്, കുന്നിരിക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ചെസ് സിലക്ഷൻ ടൂർണമെന്റ്പത്തനംതിട്ട ∙ ജില്ലാ ചെസ് അസോസിയേഷന്റെ വുമൺ ചെസ് സിലക്ഷൻ ടൂർണമെന്റ് […]Read More
പാലക്കാട്: പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വെള്ളത്തിൽ മുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. ചെർപ്പുളശേരി സ്വദേശിനി റിസ്വാന (19), കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20), കരിവാരക്കുണ്ട് സ്വദേശി ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.Read More
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാ സ്യത തകർക്കും വിധമുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നിയനടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സമൂഹ മാധ്യമങ്ങളും ദൃശ്യ,ശ്രവ്യ,അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കാൻ മുഖ്യ സിഇഒ ഓഫീസിലും ജില്ലാതലത്തിലും മീഡിയ മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.അതോടൊപ്പം പൊലിസ് നിരീക്ഷണവുമുണ്ട്. വ്യാജവാർത്തകൾ, പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ നടപടിയുണ്ടാകും. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും ദൃശ്യ,ശ്രവ്യ പരസ്യങ്ങൾക്ക് മീഡിയ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.Read More
തിരുവനന്തപുരം:ശ്രീകാര്യം കരുമ്പു ക്കോണം മുടിപ്പുര ദേവീക്ഷേത്രട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന ഒമ്പതാം കരുമ്പു ക്കോണത്തമ്മ പുരസ്കാരം സിനിമാ താരം ജഗതി ശ്രീകുമാറിന്. സമൂഹത്തിലെ വിവിധ തുറകളിൽ പ്രഗത്ഭരായ വിശിഷ്ട വ്യക്തികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം. ക്ഷേത്രത്തിലെ മീന ഭരണി പൊങ്കാല മഹോത്സവത്തിന്റെ രണ്ടാംദിനമായ വ്യാഴാഴ്ച രാത്രി ഏഴിന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.Read More
പാറശാല:കൊല്ലങ്കോട് വട്ടവിള ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീന ഭരണി തൂക്കമഹോത്സവം ആരംഭിച്ചു.ഉത്സവത്തിലെ പ്രധാനചടങ്ങാണ് വില്ലിൽമേൽ തൂക്കം.ഇത്തവണ 1358 പിള്ള തൂക്കവും നാല് ദേവീ തൂക്കവും ഉൾപ്പെടെ 1393 തുക്കമാണ് ഇന്ന് നടക്കുന്നത്. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച നേർച്ചതൂക്കം പുലരുവോളം നീളും. പത്ത് ദിവസങ്ങളിലായി വിവിധ കലാപരിപാടികളും സാംസ്കാരികസമ്മേളനവും തുടങ്ങി നിരവധി പരിപാടികൾ നടന്നു വരുന്നു. കൊല്ലംകോട് തൂക്കം ഫയൽ ചിത്രംRead More
കണ്ണൂർ: സിപിഐ നേതാവും രാജ്യസഭാ എം പിയുമായ സന്തോഷ്കുമാറിന്റെ സഹോദരിയും ഭിന്നശേഷിക്കാരിയുമായ അദ്ധ്യാപിക ഷീജ സി പി എം സൊസൈറ്റിക്കെതിരെ സമരത്തിൽ . സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തിൽ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കാനാകുന്നില്ല . മാസങ്ങൾ കഴിഞ്ഞിട്ടും തുക തിരിച്ചു നൽകാത്തതിനെത്തുടർന്ന് മൂന്ന് ദിവസമായി സഹകരണ സംഘത്തിന് മുന്നിൽ സമരവുമായി എത്തിയെങ്കിലും യാതൊരു നടപടിയും സൊസൈറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.ഇവർ രണ്ടു തവണകളായാണ് […]Read More
