കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിലെ അസസ്സർമാരുടെ പാനലിൽ ഉൾപ്പെടുത്തുന്നതിനായി ആയുഷ് (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) വിഭാഗത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിശോധന, നിലവാരം വിലയിരുത്തൽ എന്നിവ നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 30ന് മുമ്പ് ayushassessor2025@yahoo.com ൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: https://clinicalestablishments.kerala.gov.in , ഫോൺ: 0471 2966523, 9188934432.Read More
ഗുരുതരമായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഉന്നത പദവികൾ വഹിക്കുന്ന നേതാക്കളെ നീക്കം ചെയ്യുന്നതിനായി കൊണ്ടുവന്ന പുതിയ നിയമനിർമ്മാണത്തെ എതിർത്ത പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. അത്തരം മന്ത്രിമാർ അധികാരത്തിലല്ല, ജയിലിലായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തിരഞ്ഞെടുത്ത് ‘പോരിബോർട്ടൻ (മാറ്റം) കൊണ്ടുവരണമെന്ന് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. “ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിയോ ജയിലിലായാൽ അവരെ പിരിച്ചുവിടാൻ നിയമപരമായി ഒരു […]Read More
കോഴിക്കോട്: സ്കൂൾ വേനലവധി മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിലിരുത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ചൂട് കൂടുന്ന മെയ് മാസവും മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകണമെന്നും, വർഷത്തിലെ മൂന്ന് പരീക്ഷകൾ രണ്ടായി ചുരുക്കാമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിലൂടെ തീരുമാനങ്ങൾ എടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാൻ കഴിയുമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. മർക്കസിലെ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു കാന്തപുരത്തിൻ്റെ നിർദേശങ്ങൾ. പരാതികളും അപേക്ഷകളും നൽകുമ്പോൾ ‘പഠിച്ചിട്ട് പറയാം’ […]Read More
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ എഐസിസിക്ക് വീണ്ടും പീഡന പരാതി. മുൻ കോൺഗ്രസ് എംപിയുടെ മകളാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. ഗുരുതരമായ പരാമർശങ്ങളാണ് പരാതിയിലുള്ളത്. വിവാഹ വാഗ്ദാനം നൽകി ചതിച്ചുവെന്ന് പരാതിയിൽ പറയുന്നു. പിന്നോക്ക വിഭാഗത്തിൽ നിന്നായതിനാൽ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞതായും പരാതിയിൽ പരാമർശമുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകളുടെ പരാതിയിൽ അന്വേഷണം എഐസിസി നേതൃത്വം അന്വേഷണം തുടങ്ങി. സ്വന്തം പാർട്ടിയിലെ മുൻ എംപിയുടെ മകളുടെ പരാതി അതീവ ഗൗരവത്തോടെയാണ് എഐസിസി […]Read More
ന്യൂഡൽഹി/ബാലസോർ: അഗ്നി-5 ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പാകിസ്ഥാനും ചൈനയും ഉള്പ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങള് മുതല് യൂറോപ്യൻ രാജ്യങ്ങളെ വരെ ലക്ഷ്യം വയ്ക്കാൻ സാധിക്കുന്ന 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അത്യാധുനിക മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ഒഡീഷയിലെ ചാന്ദിപൂരിലെ ഇൻ്റർഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് അഗ്നി-5 വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിൻ്റെ വിക്ഷേപണം വിജയകരമായെന്നും സാങ്കേതിക വശങ്ങളെല്ലാം ശരിയായ രീതിയില് പ്രവര്ത്തിച്ചുവെന്നും സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിൻ്റെ ആഭിമുഖ്യത്തിലാണ് വിക്ഷേപണം നടത്തിയതെന്നും പ്രതിരോധ […]Read More
പാലക്കാട് ജില്ലയിലെ വടക്കന്തറയിലെ ഒരു സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ബുധനാഴ്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി. അവ അപകടകരമായ വസ്തുക്കളാണെന്ന് സ്ഥിരീകരിച്ചതായി പാലക്കാട് നോർത്ത് പോലീസ് സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. കാട്ടുപന്നിയെ പിടികൂടാൻ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പത്ത് വയസുകാരനായ നാരായണൻ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയിൽ ആൺകുട്ടിക്കും സമീപത്തുണ്ടായിരുന്ന 84 വയസ്സുള്ള ലീല എന്ന സ്ത്രീക്കും നിസ്സാര പരിക്കേറ്റു. വ്യാസ വിദ്യാ പീഠം പ്രീ-പ്രൈമറി സ്കൂളിൻ്റെ ഗേറ്റിന് സമീപം വൈകുന്നേരം 3.45 ഓടെയാണ് നാരായണൻ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടപ്പോൾ ആവേശഭരിതനായ […]Read More
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. രാജിക്കാര്യം കെപിസിസി അധ്യക്ഷനെ ഫോണിൽ അറിയിച്ചെന്നും സൂചന. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു മാറ്റിയേക്കുമെന്ന് നേരത്തെ വാർത്തകൾ എത്തിയിരുന്നു. പിന്നാലെയാണ് രാജി. രാഹുലിന് പകരം കെ എം അഭിജിത്തിന് സംസ്ഥാന അധ്യക്ഷന്റെ താത്കാലിക ചുമതല നല്കുമെന്നാണ് സൂചന.സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ […]Read More
ബോട്ട് ഡ്രൈവർ നിയമനം കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെ.എച്ച്.റ്റി.സി) കക്കയം യൂണിറ്റിൽ ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) ജൂലൈ 28ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ (നമ്പർ: KHTC/CMD/07/2025) ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ ആഗസ്റ്റ് 25 വൈകിട്ട് 5നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in. നിഷ്-ൽ വിവിധ ഒഴിവുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അസിസ്റ്റന്റ്, ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന […]Read More
16 വയസ്സുള്ള മുസ്ലിം പെണ്കുട്ടിയുടെയും 30 വയസ്സുകാരന്റെ വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന് നല്കിയ ഹര്ജി സുപ്രീംകോടതി തളളി. ന്യൂഡല്ഹി: 15 വയസ്സുകഴിഞ്ഞ മുസ്ലിം പെണ്കുട്ടികള്ക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി. 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 16 വയസ്സുള്ള മുസ്ലിം പെണ്കുട്ടിയുടെയും 30 വയസ്സുകാരന്റെ വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന് നല്കിയ ഹര്ജി സുപ്രീംകോടതി തളളി. മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്ത്തിയായില്ലെങ്കിലും […]Read More
30 ദിവസം തടവിലായാൽ പ്രധാനമന്ത്രിയടക്കം മന്ത്രിമാരുടെ കസേര തെറിക്കും ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ 30 ദിവസമെങ്കിലും ജയിലിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടപ്പെടുന്ന നിർണായക ഭേദഗതി ബില്ലുകൾ കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഇതിലൊന്നു ഭരണഘടനാ ഭേദഗതി ബില്ലാണ്. ഇതുവരെ, ഭരണഘടന പ്രകാരം ശിക്ഷിക്കപ്പെട്ട ജന പ്രതിനിധികളെ മാത്രമേ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും […]Read More
