തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രശസ്ത ചലച്ചിത്ര താരവും ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ നിയമിച്ചു. ചലച്ചിത്ര രംഗത്തെ കലാപരവും സാങ്കേതികവുമായ മികവുകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതിൻ്റെ ഭാഗമായാണ് പുതിയ ചെയർമാനെ സർക്കാർ ചുമതലപ്പെടുത്തിയത്. പ്രമുഖ നടിയും സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ പ്രിയങ്ക നായരാണ് പുതിയ വൈസ് ചെയർപേഴ്സൺ. ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോ, നടൻ സലിം ഹസ്സൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. […]Read More
ഗുരുവായൂർ: ഭൂപടത്തിൽ ഭക്തിയുടെ കേന്ദ്രമായ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ വെള്ളം നിറച്ചു വെക്കുന്നതിനുള്ള കിടാരം നിർമ്മാണവുമായി ബന്ധപ്പെട്ട 80 വർഷം പഴക്കമുള്ള അപൂർവ്വ സാമൂതിരി രേഖ പുറത്ത്. രാമയ്യർ പരമേശ്വരൻ പങ്കുവെച്ച വിവരങ്ങളിലാണ് ക്ഷേത്ര ചിട്ടകളുടെയും പൗരാണിക ഭരണസംവിധാനങ്ങളുടെയും കൃത്യത വെളിപ്പെടുത്തുന്ന വിവരങ്ങളുള്ളത്. 1946 ഡിസംബർ 19-നാണ് അന്നത്തെ മാനേജിംഗ് ട്രസ്റ്റിയായിരുന്ന കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാൻ ദേവസ്വം മാനേജർക്ക് കൗതുകകരമായ ഈ തിട്ടൂരം അയക്കുന്നത്. ശ്രീകോവിലിനകത്ത് വെള്ളം നിറച്ചിരുന്ന പഴയ പിച്ചളകിടാരം കേടുവന്നതിനെ തുടർന്ന്, പഴയ കാതൻ […]Read More
BY; SURESHPERUMPALLY തിരുവനന്തപുരം: ജി. വിവേകാനന്ദൻ ഫൗണ്ടേഷൻ നൽകുന്ന മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2026-ലെ ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാട് അർഹനായി. 25,000 രൂപയും ആർട്ടിസ്റ്റ് കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2026 സെപ്റ്റംബർ 30-ന് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ എം.കെ.എൻ. ചെട്ടിയാർ ഹാളിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ജി. വിവേകാനന്ദൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് ആരോഗ്യ ദേവസ്വം വകുപ്പ് […]Read More
ഹൃദയാഘാതമോ മറ്റു ഹൃദ്രോഗങ്ങളോ മുൻകൂട്ടി അറിയിപ്പുകളൊന്നുമില്ലാതെ പെട്ടെന്ന് സംഭവിക്കുന്നതാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ. എന്നാൽ, രോഗാവസ്ഥ ഗുരുതരമാകുന്നതിന് മുൻപ് തന്നെ ശരീരം പലവിധ ലക്ഷണങ്ങളിലൂടെ വ്യക്തമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ തേടുന്നത് സ്വന്തം ജീവനും പ്രിയപ്പെട്ടവരുടെ ജീവനും രക്ഷിക്കാൻ നിർണായകമാണ്. കരുതേണ്ട പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്: 1. ബോധക്ഷയവും തലക്കറക്കവും (Unconsciousness & Fainting): അമിതമായ ശാരീരിക ആയാസം, വേദന, നിർജ്ജലീകരണം എന്നിവ കാരണം പെട്ടെന്ന് […]Read More
കണ്ണൂർ: ചില വ്യക്തികളുടെ തെറ്റായ പ്രവർത്തനശൈലിയും നിലപാടുകളും പ്രസ്ഥാനത്തെ ഒന്നാകെ പ്രതികൂലമായി ബാധിക്കുകയാണെന്ന് തുറന്നടിച്ച് മുതിർന്ന സിപിഐഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ ഇ.പി. ജയരാജൻ. പാർട്ടിയുടെ പ്രവർത്തനം ജനങ്ങളിൽനിന്ന് വളരെയധികം അകന്നുപോയെന്നും സാമ്പത്തിക സഹായവും പണപ്പിരിവും ലക്ഷ്യമിട്ട് മാത്രം ജനങ്ങളെ സമീപിക്കുന്ന അവസ്ഥയിലേക്ക് പ്രസ്ഥാനം അധഃപതിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണൂരിൽ നടന്ന സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനകാലത്ത് ഉടലെടുക്കുന്ന തെറ്റായ പ്രവണതകളെ തിരിച്ചറിഞ്ഞ് പ്രവർത്തകർ ഓരോ […]Read More
BY : KRISHNANKUTTY KASARGOD കാസർകോട്: ജീവൻ രക്ഷാകേന്ദ്രങ്ങളാകേണ്ട സർക്കാർ ആശുപത്രികളിൽനിന്ന് രോഗികൾക്ക് മരണക്കെണിയൊരുക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നതായി പരാതി. കാസർകോട് ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്. ചികിത്സ തേടിയെത്തിയ പതിനഞ്ചുകാരന് കാലാവധി പൂർത്തിയായ ആൻ്റിബയോട്ടിക് ഗുളികകൾ നൽകുകയായിരുന്നു. നാലു ദിവസത്തോളം ഈ മരുന്ന് കഴിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബായാർ സ്വദേശിയായ അഹമ്മദ് ഇർഫാസ് എന്ന പതിനഞ്ചുകാരനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്. കാലിലെ മുറിവിനും […]Read More
കോടികളുടെ മരംമുറി, കോമാളിയാകുന്ന നിയമം: അഗസ്റ്റിൻ സഹോദരന്മാർക്ക് വീണ്ടും രക്ഷാകവചമൊരുക്കുന്ന ഭരണകൂടം
സംസ്ഥാന രാഷ്ട്രീയത്തിലും ഭരണസംവിധാനങ്ങളിലും വമ്പൻ കൊടുങ്കാറ്റ് സൃഷ്ടിച്ച മുട്ടിൽ മരംമുറി കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ അന്വേഷണസംഘത്തിന്റെ വീരഗാഥ കൊണ്ടല്ല, മറിച്ച് കേസ് അട്ടിമറിക്കാൻ വനംവകുപ്പും ഭരണകൂടവും ചേർന്ന് നടത്തുന്ന നാടകങ്ങളുടെ പേരിൽ! കേസിൽ അന്വേഷണസംഘം ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതി തിരികെ മടക്കിയിരിക്കുന്നു. കുറ്റപത്രത്തിലെ ഗുരുതരമായ വീഴ്ചകളും സമയപരിധി പാലിക്കാത്തതുമാണ് കോടതിയെ ചൊടിപ്പിച്ചത്. സാങ്കേതികമായി പറഞ്ഞാൽ ‘കുറ്റപത്രം മടക്കി’, എന്നാൽ ലളിതമായി പറഞ്ഞാൽ ‘പ്രതികളെ രക്ഷിക്കാൻ വനംവകുപ്പ് […]Read More
കോഴിക്കോട്: നഗരത്തോടു ചേർന്നുള്ള ജനവാസ മേഖലയായ ഒളവണ്ണ പാലാഴിയിൽ മുള്ളൻപന്നിയുടെ കുത്തേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. ഭൂഖണ്ഡപുരം സ്വദേശി അബ്ദുൽ ഗഫൂറിനാണ് (35) കാലിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ പന്തീരാങ്കാവിനു സമീപം പാലാഴി എം.എൽ.എ റോഡിലായിരുന്നു സംഭവം. മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബ്ദുൽ ഗഫൂർ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി റോഡിന് കുറുകെ ഓടിയെത്തിയ മുള്ളൻപന്നി ബൈക്കിന് […]Read More
കൊണ്ടോട്ടി: കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. മുണ്ടക്കൽ സ്വദേശി ആഷിക് (22) ആണ് അപകടത്തിൽ മരണപ്പെട്ടത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് പ്രദേശം നടുങ്ങിയ ദാരുണമായ സംഭവം നടന്നത്. അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ നിന്നുവന്ന ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ […]Read More
പരക്കെ ഉപയോഗിച്ചുവരുന്ന ഒരു പ്രമുഖ ആന്റിബയോട്ടിക്കായ ‘സെഫെപീം’ (Cefepime) മറ്റ് ബീറ്റാ-ലാക്ടം (β-lactam) വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകളെ അപേക്ഷിച്ച് മുതിർന്നവരിൽ മരണസാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ അവലോകന പഠനം. എന്നാൽ കുട്ടികളിൽ ഇത് മരണസാധ്യത വർദ്ധിപ്പിക്കുന്നതായി തെളിവുകളില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ‘ജാമാ നെറ്റ്വർക്ക് ഓപ്പൺ’ (JAMA Network Open) എന്ന പ്രമുഖ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രധാന കണ്ടെത്തലുകൾ: ചികിത്സാരംഗത്തെ ജാഗ്രത: ന്യൂമോണിയ, മൂത്രശയ അണുബാധ, മെനിഞ്ചൈറ്റിസ് തുടങ്ങി ജീവന് ഭീഷണിയാകുന്ന അണുബാധകൾക്ക് നൽകിവരുന്ന പ്രധാന […]Read More
