മുന്നറിയിപ്പുമായി ഗവേഷകർ: ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം; മുതിർന്നവരിൽ മരണസാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം

 മുന്നറിയിപ്പുമായി ഗവേഷകർ: ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം; മുതിർന്നവരിൽ മരണസാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം

പരക്കെ ഉപയോഗിച്ചുവരുന്ന ഒരു പ്രമുഖ ആന്റിബയോട്ടിക്കായ ‘സെഫെപീം’ (Cefepime) മറ്റ് ബീറ്റാ-ലാക്ടം (β-lactam) വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകളെ അപേക്ഷിച്ച് മുതിർന്നവരിൽ മരണസാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ അവലോകന പഠനം. എന്നാൽ കുട്ടികളിൽ ഇത് മരണസാധ്യത വർദ്ധിപ്പിക്കുന്നതായി തെളിവുകളില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

‘ജാമാ നെറ്റ്‌വർക്ക് ഓപ്പൺ’ (JAMA Network Open) എന്ന പ്രമുഖ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.

പ്രധാന കണ്ടെത്തലുകൾ:

  • മരണനിരക്കിലെ വർദ്ധനവ്: സെഫെപീം കഴിച്ച 11,726 പേരിൽ 778 പേർ (6.6%) മരണപ്പെട്ടപ്പോൾ, മറ്റ് ബീറ്റാ-ലാക്ടം ആന്റിബയോട്ടിക്കുകൾ കഴിച്ചവരിൽ ഇത് 6.2% ആയിരുന്നു. അതായത് ഓരോ 1000 രോഗികളിലും 4 പേരുടെ അധിക മരണസാധ്യത സെഫെപീം ഉപയോഗത്തിൽ കാണപ്പെട്ടു.
  • മുതിർന്നവരിൽ റിസ്ക് കൂടുതൽ: മുതിർന്ന രോഗികളിൽ സെഫെപീം ഉപയോഗം വഴി മരണസാധ്യത 18% വർദ്ധിക്കുന്നതായി കണ്ടെത്തി. എന്നാൽ കുട്ടികളിൽ ഇത് സുരക്ഷിതമായി പ്രവർത്തിക്കുന്നതായാണ് വിവരങ്ങൾ.
  • വിവിധ രോഗങ്ങളിലെ നിരക്ക്: ന്യൂട്രോപീനിയ (Febrile neutropenia), കഠിനമായ ബാക്ടീരിയൽ അണുബാധകൾ എന്നിവയുള്ള രോഗികളിൽ മരണസാധ്യത 19% വരെയും, ന്യൂമോണിയ ഉള്ളവരിൽ 11%, മൂത്രശയ അണുബാധയുള്ളവരിൽ (UTI) 33% വരെയും വർദ്ധനവ് കാണിച്ചു.

ചികിത്സാരംഗത്തെ ജാഗ്രത:

ന്യൂമോണിയ, മൂത്രശയ അണുബാധ, മെനിഞ്ചൈറ്റിസ് തുടങ്ങി ജീവന് ഭീഷണിയാകുന്ന അണുബാധകൾക്ക് നൽകിവരുന്ന പ്രധാന ഔഷധമാണ് സെഫെപീം. പഠനമനുസരിച്ച്, സെഫെപീം ഇപ്പോഴും ഗുരുതര രോഗങ്ങൾക്ക് ഫലപ്രദമായ മരുന്നാണെങ്കിലും, ഇതിന്റെ പാർശ്വഫലങ്ങളും റിസ്കും കണക്കിലെടുത്ത് ഡോക്ടർമാർ കുറിച്ചുനൽകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News