ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരം ഷാനവാസ് പോങ്ങനാടിന്

 ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരം ഷാനവാസ് പോങ്ങനാടിന്

BY; SURESHPERUMPALLY

തിരുവനന്തപുരം:

ജി. വിവേകാനന്ദൻ ഫൗണ്ടേഷൻ നൽകുന്ന മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2026-ലെ ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാട് അർഹനായി. 25,000 രൂപയും ആർട്ടിസ്റ്റ് കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

2026 സെപ്റ്റംബർ 30-ന് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ എം.കെ.എൻ. ചെട്ടിയാർ ഹാളിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ജി. വിവേകാനന്ദൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പുരസ്കാരം സമ്മാനിക്കും.

ജി. വിവേകാനന്ദന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ശിവാസ് വാഴമുട്ടം, ട്രഷറർ എൻ. ശശിധരൻ, ജോയിന്റ് സെക്രട്ടറി സുരേഷ് പെരുമ്പള്ളി എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് വിവരങ്ങൾ അറിയിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News