കട്ടപ്പനയിൽ നാടകീയ രംഗങ്ങൾ; പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യാഭീഷണി

 കട്ടപ്പനയിൽ നാടകീയ രംഗങ്ങൾ; പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യാഭീഷണി

കട്ടപ്പന പോലീസ് സ്റ്റേഷന് മുന്നിലെ ആ ‘ആത്മഹത്യാ’ നാടകം… ഒടുവിൽ പോലീസുകാർ നായകന്മാരായപ്പോൾ!” [പ്രതീകാത്മക ചിത്രം]

BY: SHIBU K THAMPI IDUKKI

കട്ടപ്പന: കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവാവ് കട്ടപ്പന പോലീസ് സ്റ്റേഷനു മുൻപിൽ ആത്മഹത്യാഭീഷണി മുഴക്കി. ഉടൻതന്നെ പോലീസ് ഇടപെട്ട് യുവാവിനെ പിന്തിരിപ്പിച്ച് രക്ഷപ്പെടുത്തി. ഇരട്ടയാർ സ്വദേശിയായ മുപ്പത്തിനാലുകാരനാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്റ്റേഷൻ ഗേറ്റിന് മുന്നിൽ ഭീഷണി മുഴക്കിയത്.

കഴിഞ്ഞ 14-ന് യുവാവും ഭാര്യയും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിനായി യുവതിയുടെ സഹോദരിയെയും ഭർത്താവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംസാരത്തിനിടെ തർക്കം രൂക്ഷമാവുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തതോടെ ഭാര്യയുടെ സഹോദരി യുവാവിനെതിരെ കട്ടപ്പന പോലീസിൽ പരാതി നൽകി.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി ഇരുകൂട്ടരെയും ഇന്നലെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ചർച്ചയ്ക്ക് ശേഷം സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് ഗേറ്റിന് മുന്നിലെത്തി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News