Tags :Idukki News

News ഇടുക്കി

പീരുമേട്ടിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്

BY: SHIBU K THAMPI PEERUMEDU പീരുമേട്: പീരുമേട്ടിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യ പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം. കുമളി ഡിപ്പോയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പീരുമേട് ബിഎസ്എൻഎൽ (BSNL) ഓഫീസിന് സമീപമുള്ള കൊടും വളവിലായിരുന്നു സംഭവം. കുട്ടിക്കാനം ഭാഗത്തുനിന്ന് ചരക്കുമായി പീരുമേട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാഹനം കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസ്സിലെ യാത്രക്കാർക്കും പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു. […]Read More

News ഇടുക്കി

ഉപ്പുതറ പരപ്പിൽ ബൈക്ക് മറിഞ്ഞ് അപകടം: രണ്ടു കോളേജ് വിദ്യാർത്ഥികൾ മരിച്ചു

BY: SHIBU THAMPI IDUKKI ഇടുക്കി: ഉപ്പുതറയ്ക്ക് സമീപം പരപ്പിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ രണ്ടു കോളേജ് വിദ്യാർത്ഥികൾ മരിച്ചു. ആലടി സ്വദേശി നോയൽ തോമസ് (18), മേരികുളം സ്വദേശി സാനിഫ് (19) എന്നിവരാണ് മരണപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചുവരുന്നു.Read More

News ഇടുക്കി

പ്രണയപ്പക; ഇടുക്കിയിൽ പതിനെട്ടുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; സുഹൃത്ത് പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ പതിനെട്ടുകാരിയായ തമിഴ്‌നാട് സ്വദേശിനിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ വെളിപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശി നിഷാന്തിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള പക പെൺകുട്ടിയും പ്രതിയായ നിഷാന്തും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. എന്നാൽ പിന്നീട് പെൺകുട്ടി […]Read More

News ഇടുക്കി

ഉപ്പുതറ ഈറ്റക്കാനത്ത് കാട്ടുതേനീച്ചയാക്രമണം: 30 ഓളം പേർക്ക് പരിക്കേറ്റു; കെ.എസ്.ആർ.ടി.സി ബസിന് നേരെയുള്ള

BY: SHIBU THAMPI IDUKKI ഇടുക്കി : ഇടുക്കി ഉപ്പുതറ ഈറ്റക്കാനത്ത് കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. റോഡിലൂടെ കാൽനടയായും വാഹനങ്ങളിലും സഞ്ചരിച്ചവർക്കും സമീപത്തെ പറമ്പുകളിൽ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഉപ്പുതറ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുതേനീച്ചകളുടെ ഭീഷണി ഉയർന്നതോടെ മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്നവരും തോട്ടം തൊഴിലാളികളും വലിയ ഭീതിയിലാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് തേനീച്ചക്കൂടുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, […]Read More

News

ശാന്തൻപാറ പേത്തോട്ടിയിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ കുമാർ

ഇടുക്കി: ശാന്തൻപാറ പേത്തൊട്ടി അയ്യൻപാറയ്ക്ക് സമീപം കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശിയായ ശിവകുമാർ (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ പേത്തോട്ടി അയ്യൻപാറയിൽ നിന്നും കമ്പനി എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ് സംഭവം നടക്കുന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കുമാറിനെയും സുഹൃത്തിനെയും ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ശാന്തൻപാറ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.Read More

Travancore Noble News