By SUmeshkrishnan തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ കെഎസ്ഇബി നടപടി തുടങ്ങി. വൈദ്യുതി മുടങ്ങുന്ന സമയം എസ്എംഎസ് വഴി അറിയിക്കാനാണ് തീരുമാനം. ‘പീക്ക് ലോഡ് മാനേജ്മെന്റ്’ (Peak Load Management) എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ ക്രമീകരണം നടപ്പിലാക്കുന്നത്. സാധാരണയായി 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചാകും സന്ദേശം ലഭിക്കുക. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത റെക്കോർഡ് വേഗത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി ഈ നീക്കം നടത്തുന്നത്. […]Read More
BY:Sumeshkrishnan ആറ്റിങ്ങൽ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചു നാളെ നടത്തുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തെ കടകമ്പോളങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് അറിയിച്ചു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേസിലെ പ്രതിയുടെ മുൻകൂർ […]Read More
കഴക്കൂട്ടം: കഴക്കൂട്ടത്ത് യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലുമായി മേനംകുളം സ്വദേശികളായ രതീഷ് (44), ബാലു (47) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. മേനംകുളം സ്വദേശിയായ ലാലുവിനെ ക്രൂരമായി ആക്രമിച്ച കേസിലാണ് രതീഷ് എന്ന ‘പഞ്ചായത്ത് ഉണ്ണി’യെ ആദ്യം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 19-ന് ലാലുവിനെ തടിക്കഷണങ്ങൾ ഉപയോഗിച്ച് രതീഷ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ ആക്രമണത്തിന് പകരം ചോദിക്കാനായി ലാലുവിന്റെ സഹോദരനായ ബാലു, ഏപ്രിൽ […]Read More
കോവളം: വെങ്ങാനൂർ, പനമങ്ങാട് ഭാഗങ്ങളിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിവന്ന പ്രതിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പനമങ്ങാട് രമേഷ് മന്ദിരത്തിൽ കൃഷ്ണൻ നായരുടെ മകൻ രമേഷ് കുമാർ (55) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 5-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. പനമങ്ങാടുള്ള ടി.വി. റിപ്പയറിംഗ് ഷോപ്പിലും സമീപത്തെ ഹെയർ ഡ്രസിംഗ് ഷോപ്പിലും ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പ്രതി മോഷണം നടത്തുകയായിരുന്നു. ടി.വി. റിപ്പയറിംഗ് ഷോപ്പിൽ നിന്ന് 15,000 രൂപയും ഹെയർ ഡ്രസിംഗ് ഷോപ്പിൽ […]Read More
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്. കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ വീടിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. 70 വയസ്സുകാരിയായ മേരിക്കുട്ടി, മകൻ റെജി (45) എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലായിരുന്നു. ഇവരോടൊപ്പം താമസിച്ചിരുന്ന സജിയോട് നാട്ടുകാരും ബന്ധുക്കളും വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. സംശയം […]Read More
തിരുവനന്തപുരം: മീൻ മലയാളിയുടെ ഭക്ഷണപ്പട്ടികയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാൽ ഇന്ന് വിപണിയിൽ എത്തുന്ന ഓരോ മീനും സുരക്ഷിതമാണോ എന്ന ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ്. സംസ്ഥാനത്ത് പ്രാദേശിക ഹാർബറുകളിൽ മത്സ്യലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മത്സ്യങ്ങൾ വിപണി കീഴടക്കുന്നതായി റിപ്പോർട്ടുകൾ ഉയരുന്നു. കുറഞ്ഞ വിലയുടെ ആകർഷണത്തിൽ ഉപഭോക്താക്കൾക്ക് പിടിയാകുന്നത് പലപ്പോഴും ‘മാരക’ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. വിലക്കുറവിന് പിന്നിലെ സത്യം മത്സ്യങ്ങൾ കേരളത്തിൽ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും പഴകിയ സ്റ്റോക്കുകൾ വിപണിയിൽ എത്തിക്കുന്നത്. ദൂരയാത്രയ്ക്കിടെ ആവശ്യമായ രീതിയിൽ ഐസ് […]Read More
BY:TNN International Desk ടെഹ്റാൻ/വാഷിംഗ്ടൺ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. പാകിസ്താൻ വഴി അമേരിക്കയ്ക്ക് പുതിയ സമാധാന നിർദ്ദേശങ്ങൾ സമർപ്പിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം. അതേസമയം, ലബനനിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ സൈന്യം ബോംബാക്രമണം തുടരുകയാണ്. ഞായറാഴ്ച നടന്ന ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ കരാർ […]Read More
By : TNN Internationam Desk വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നർ നടന്ന ഹോട്ടലിനുള്ളിൽ വെടിയുതിർത്ത സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ 31 കാരനായ കോൾ തോമസ് അലൻ ആണ് പിടിയിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയ ഉടൻ തന്നെ, ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ വെടിവെക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാൾ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള […]Read More
തൃശൂർ: നാദവിസ്മയങ്ങൾക്കും വർണ്ണക്കാഴ്ചകൾക്കും വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ തൃശൂർ പൂരത്തിന് ഇന്ന് ഔദ്യോഗിക സമാപനം. തൃശൂരിന്റെ മണ്ണിൽ ആവേശം വിതറിയ പൂരത്തിന് പര്യവസാനം കുറിച്ച് പകൽ 12:30-ഓടെ പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് വെച്ച് ഉപചാരം ചൊല്ലിപ്പിരിയും. പടിഞ്ഞാറേനടയിൽ വടക്കുന്നാഥനെ സാക്ഷിയാക്കി നടക്കുന്ന ഈ വികാരനിർഭരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണ് നഗരത്തിൽ തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ എട്ട് മണിയോടെ 15 ആനകളുടെ അകമ്പടിയോടെയും പാണ്ടിമേളത്തിൻ്റെ താളലയങ്ങളോടെയും ഇരുവിഭാഗവും എഴുന്നള്ളിപ്പ് ആരംഭിച്ചു. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് എറണാകുളം […]Read More
