ഇടുക്കിയിൽ അനധികൃത ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കേരള പ്ലാന്റേഷൻ മിഷൻ

 ഇടുക്കിയിൽ അനധികൃത ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കേരള പ്ലാന്റേഷൻ മിഷൻ

BY: SHIBU THAMPI IDUKKI

ഇടുക്കി ജില്ലയിലെ പരുന്തുംപാറ, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ വർഷങ്ങളായി നടന്നു വരുന്ന സർക്കാർ ഭൂമി കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് കേരള പ്ലാന്റേഷൻ വെൽഫയർ മിഷൻ ആവശ്യപ്പെട്ടു. വ്യാജ പട്ടയങ്ങൾ ഉണ്ടാക്കിയും ഹെക്ടർ കണക്കിന് സർക്കാർ ഭൂമി കയ്യേറിയും പണിതുയർത്തിയ റിസോർട്ടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് മിഷൻ നേതൃത്വം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

മുൻപ് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തി തിരിച്ചുപിടിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്ത സ്ഥലങ്ങൾ പോലും വീണ്ടും സ്വകാര്യ വ്യക്തികൾ കയ്യേറി വേലി കെട്ടിയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയുമിരിക്കുകയാണ്. ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കണമെന്നും കയ്യേറ്റങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കേരള പ്ലാന്റേഷൻ വെൽഫയർ മിഷൻ ചെയർമാൻ ഷിബൂ കെ. തമ്പി, ജനറൽ സെക്രട്ടറി പി.ടി. ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News