ദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത: ആശുപതിയിലെത്തി അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

 ദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത: ആശുപതിയിലെത്തി അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

ഇന്ത്യൻ പൈലറ്റ് സ്‌മിത് മച്ചാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് ദുബായ് കിരീടാവകാശി

ദുബായ്:

ഇസ്രായേലിലേക്കുള്ള വിമാന സർവീസിനിടെ സഹപൈലറ്റിന്റെ അക്രമണത്തിൽ നിന്ന് വിമാനത്തെയും യാത്രക്കാരെയും ധീരമായി രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്‌മിത് മച്ചാറിനെ പ്രശംസിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വലിയൊരു ദുരന്തം ഒഴിവാക്കാൻ പൈലറ്റ് കാണിച്ച ധീരതയെയും ഉത്തരവാദിത്തബോധത്തെയും ആശുപത്രിയിൽ നേരിട്ടെത്തി അദ്ദേഹം അഭിനന്ദിച്ചു.

നിലവിൽ ചികിത്സയിൽ കഴിയുന്ന മച്ചാറിനെ സന്ദർശിച്ച കിരീടാവകാശി ഷെയ്ഖ് ഹംദാൻ, കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ എക്‌സിൽ (X) പങ്കുവെക്കുകയും ചെയ്തു. “ഞങ്ങളുടെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെയും പൂർണമായ അഭിനന്ദനവും പ്രശംസയും അദ്ദേഹത്തിനുണ്ട്,” എന്ന് ആശുപത്രിയിലെത്തിയ കിരീടാവകാശി വ്യക്തമാക്കി. സമയബന്ധിതമായ ഇടപെടലിലൂടെ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച സ്മിത് മച്ചാറിന്റെ സമയോചിതമായ പ്രവൃത്തിയെ ആഗോളതലത്തിലാണ് ലോകം ഇപ്പോൾ പ്രകീർത്തിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News