സൗദിയിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യൻ നഴ്സുമാരും ഡ്രൈവറും മരിച്ചു

 സൗദിയിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യൻ നഴ്സുമാരും ഡ്രൈവറും മരിച്ചു

റിയാദ്:

സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കുറുമുള്ളൂർ ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. മക്ക പ്രവിശ്യയിലെ ക്ലിനിക്കുകളിൽ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്ന നാല് ഇന്ത്യക്കാരും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.

തമിഴ്നാട് അണ്ണാ സത്യ നഗർ സ്വദേശിനി വിജയലക്ഷ്മി ജഗദീഷ്, തഞ്ചാവൂർ പട്ടുക്കോട്ട സ്വദേശിനി ഹെപ്സിബ ദേവമണി എന്നിവരാണ് മരിച്ച മറ്റ് രണ്ട് നഴ്സുമാർ. അവധിദിവസമായ ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം തായിഫ് – റാനിയ റോഡിൽ ഷോപ്പിംഗിനായി പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മൃതദേഹങ്ങൾ നിലവിൽ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി പ്രാദേശിക ഭരണകൂടവും ജീവകാരുണ്യ പ്രവർത്തകരും രംഗത്തുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News