സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചുവെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടപ്പോൾ പറഞ്ഞു.Read More
സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം വൈകുന്നതിൽ വിമർശനവുമായി സിപിഐ. പെൻഷൻ വിതരണം വൈകുന്നത് ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഇടതു മുന്നണി യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്. പെന്ഷന് എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി. ക്ഷേമപെന്ഷന് വിതരണം വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സിപിഐ ഇക്കാര്യം മുന്നണി യോഗത്തില്‍ ഉയര്‍ത്തിയത്. ഏഴുമാസത്തോളമായി പെന്ഷന് വിതരണം വൈകുന്നു. ഇതിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാനം സ്വീകരിച്ചത്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെന്ഷന് വൈകുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.Read More
തിരുവനന്തപുരം:അഗ്നിരക്ഷാ സേനയിൽ ലിംഗ സമത്വം ഉറപ്പാക്കിക്കൊണ്ട് ആദ്യ വനിതാ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. അഗ്നിരക്ഷാ സേനയിൽ വനിതാ ഓഫീസർമാരെ നിയമിക്കുന്നതിന്റെ ഭാഗമായി നൂറ് തസ്തികകൾ സൃഷ്ടിച്ചു. സ്ത്രീകൾക്ക് അപ്രാപ്യമായ ഒരു മേഖലയുമില്ലെന്ന് കേരളം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്. ദുരന്തമുഖങ്ങളിൽ പരിഭ്രാന്തരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ധൈര്യം പകരാനും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും വനിതാ ഓഫീസർമാർക്ക് സാധിക്കും.കൂടാതെ സാമൂഹ്യ സുരക്ഷയും സ്ത്രീസുരക്ഷയും ഉറപ്പാക്കാനും ഇവരുടെ സാന്നിധ്യം സഹായകര മാകും.അഗ്നി രക്ഷാത്തലവൻ കെ […]Read More
തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് മാർച്ച് 16 ന് രാവിലെ 10 മണിമുതൽ ആരംഭിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്എസ്എൽസി/ പ്ലസ്ടു/ഡിഗ്രി/ ഡിപ്ളോമ യോഗ്യതയുള്ളവർക്കായി വിവിധ തസ്തികകളിൽ ഒഴിവുണ്ട്.ഉദ്യോഗാർഥികൾ 15ന് ഉച്ചയ്ക്ക് ഒന്നിനുമുമ്പ് bit.ly/ Drive jan2024 എന്ന ലിങ്ക് വഴി പേരു് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്:www. facebook.com/MCCTVM.Phone:04712304577.Read More
പാരീസ്:ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യമായി ഫ്രാൻസ്. ഭരണഘടന ഭേദഗതിക്ക് അനുകൂലമായി പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും വോട്ടുചെയ്തു. പാരീസി ലെ തെക്കുപടിഞ്ഞാറുള്ള വെർസൈൽസ് കൊട്ടാരത്തിൽ തിങ്കളാഴ്ച ചേർന്ന എംപി മാരുടെ പ്രത്യേക സമ്മേളനത്തിലാണ് ഭേദഗതി പാസാക്കിയത്. പാർലമെന്റിന്റെ ഇരു സഭകളും സംയുക്ത സമ്മേളനം ചേർന്ന് നടത്തിയ വോട്ടെടുപ്പിൽ 72 നെതിരെ 780 പേരാണ് അനുകൂലിച്ച് വോട്ടുചെയ്തത്. 1975 മുതൽ ഫ്രാൻസിൽ ഗർഭച്ഛിദ്രം നിയമ വിധേയമാണ്. എന്നാൽ ഇതിനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയിൽ ഉണ്ടായിരുന്നില്ല. നിയമം […]Read More
ഇന്ന് വനിതാ ദിനം. വനിതാ ദിനം പ്രമാണിച്ച് സിലിണ്ടറിന് 100 രൂപ കുറച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ചയാണ് കൂട്ടിയത്. 26 രൂപയാണ് വർധിപ്പിച്ചത്. വനിതാ ദിന സമ്മാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇതോടെ സിലിണ്ടർ വില 1806 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിക്കുന്നത്. എന്നാൽ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സിലിണ്ടർ വില കുറക്കാൻ പുതിയ തീരുമാനം വന്നത്.Read More
തിരുവനന്തപുരം:സംസ്ഥാന വനിതാ പുരസ്കാരങ്ങൾ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കായിക രംഗത്ത് കണ്ണൂർ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വിഭാഗത്തിൽ തൊടുപുഴയിലെ ജിലു മോൾ മാരിയറ്റ് തോമസ്, സാമൂഹ്യ സേവനരംഗത്ത് കോഴിക്കോട് ജില്ലയിലെ വിജി പെൺകൂട്ട്, വിദ്യാഭ്യാസമേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ അന്നപൂർണി സുബ്രമഹ്മണ്യം എന്നിവർ അർഹരായി. സ്ത്രീശാക്തീകരണ രംഗത്ത് 25 വർഷത്തെ അധ്യായം എഴുതിച്ചേർത്ത് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കാൻ […]Read More
തിരുവനന്തപുരം:സംസ്ഥാന വനിതാ പുരസ്കാരങ്ങൾ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കായിക രംഗത്ത് കണ്ണൂർ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വിഭാഗത്തിൽ തൊടുപുഴയിലെ ജിലു മോൾ മാരിയറ്റ് തോമസ്, സാമൂഹ്യ സേവനരംഗത്ത് കോഴിക്കോട് ജില്ലയിലെ വിജി പെൺകൂട്ട്, വിദ്യാഭ്യാസമേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ അന്നപൂർണി സുബ്രമഹ്മണ്യം എന്നിവർ അർഹരായി. സ്ത്രീശാക്തീകരണ രംഗത്ത് 25 വർഷത്തെ അധ്യായം എഴുതിച്ചേർത്ത് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കാൻ […]Read More
ന്യൂഡൽഹി : ദേശീയപാത അതോറിറ്റിയുടെ കീഴിൽ വരുന്ന എല്ലാ പാലങ്ങളുടെയും സുരക്ഷയും ബലവും ഉറപ്പ് വരുത്താൻ സെൻസറുകൾ ഘടിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.തുരുമ്പ് പിടിക്കുന്നതുൾപ്പെടെയുള്ള പാലത്തെ സംബന്ധിക്കുന്ന ഏത് അവസ്ഥയെപറ്റി അറിയുന്നതിനും സെൻസറുകൾക്ക് സാധിക്കും.ദേശീയപാതകൾ നിർമ്മിക്കുന്നതിന് ചുമതലപ്പെട്ടിട്ടുള്ള എല്ലാ ഏജൻസികൾക്കും ഈ നിർദ്ദേശം നല്കികഴിഞ്ഞു.ഈ സെൻസറിങ് ഗാഡ്ജറ്റുകൾ പാലത്തിന്റെ ബലക്ഷയത്തെ സംബന്ധിച്ചുള്ള ഏത് വിവരവും തത്സമയം അറിയിക്കുന്നതായിരിക്കും.സമയാസമയങ്ങളിൽ റിപൈറിങ് ജോലികൾ ചെയ്യുന്നത് മുതൽ അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായകരമാകും.വലിയ പാലങ്ങളിൽ അവയുടെ സമ്മർദ്ദം,സ്ഥാന വ്യതിയാനം, ഇളക്കം, വിറയൽ,താപനില,തുരുമ്പെടുക്കൽ തുടങ്ങിയ […]Read More
ന്യൂഡൽഹി : നരേന്ദ്രമോദി ശക്തനായ നേതാവാണെന്നും അതിനാലാണ് താൻ ബി ജെ പി യിൽ ചേർന്നതെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ. കരുണാകരന്റെ മകൾ പദ്മജവേണുഗോപാൽ പറഞ്ഞു.ന്യൂഡൽഹിയിൽ ബി ജെ പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പദ്മജ.പ്രധാന മന്ത്രിയുടെ കഴിവും നേതൃപാടവവും വളരെയധികം ആകർഷിച്ചുവെന്നും കോൺഗ്രെസ്സിന് ഇല്ലാത്തത് ശക്തമായ നേതൃത്വമാണെന്നും പദ്മജ അഭിപ്രായപ്പെട്ടു.സോണിയ ഗാന്ധിയോട് ബഹുമാനമാണുള്ളതെന്നും എന്നാൽ അവരെ കാണാൻ പോലും അനുവദിച്ചിട്ടില്ലെന്നും പദ്മജ കുറ്റപ്പെടുത്തി.നേതൃത്വവുമായി ചർച്ച ചെയ്യാൻ പലതവണ ഇവിടെ […]Read More
