ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് ആശംസകളുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിലാണ് സുരേഷ്ഗോപിയുടെ ചിത്രം പങ്കുവെച്ച് മോഹൻലാൽ ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘കൺഗ്രാറ്റ്സ് ഡിയർ സുരേഷ്’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്. നിരവധി താരങ്ങൾ സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയും താരത്തിന് ആശംസ അറിയിച്ചു. ‘നിങ്ങളുടെ വിജയത്തിന് പ്രിയ സുരേഷ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’, എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.Read More
മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചെന്ന് നരേന്ദ്രമോദി. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചെന്നും, ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ചരിത്ര നേട്ടമാണെന്നും എക്സിൽ മോദി കുറിച്ചു. ഈ വാത്സല്യത്തിന് ഞാൻ ഓരോ ജനതയെയും വണങ്ങുന്നുവെന്നും മോദി കുറിച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം:Read More
എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവച്ച് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. തൃശൂരിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന ബിജെപി സംസ്ഥാനത്ത് മത്സരിച്ച മിക്കയിടങ്ങളിലും വോട്ടും ഉയർത്തി എന്നതും ശ്രദ്ധേയമാണ്. നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോകസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 11 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി ഒന്നാമതെത്താനും 9 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. ഇതിൽ ഒന്നാമതെത്തിയ ആറ് മണ്ഡലങ്ങൾ തൃശൂരിലാണ്. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ മികച്ച […]Read More
മുംബൈ: പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 97.82 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 7,775 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ പക്കലാണ്. 2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ ആർബിഐ പിൻവലിച്ചത്. 2000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരും.Read More
തിരുവനന്തപുരം: ഡിജിറ്റൽ സർവേയ്ക്കുശേഷം സ്വകാര്യവ്യക്തികളുടെ കൈവശം അവരവരുടെ അതിർത്തിക്കുള്ളിൽ അളവിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ പ്രത്യേക ഉടമസ്ഥതാ രേഖ നൽകാൻ സർക്കാർ നടപടി. ഇതിനായി നിയമം തയ്യാറാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നിയമസഭാ സമ്മേളനത്തിൽ ഇതിനായി ബിൽ അവതരിപ്പിക്കും. റീസർ യും ഡിജിറ്റൽ സർവേയും പൂർത്തിയായിവരുന്നു . എന്നാൽ അധിക ഭൂമിക്ക് ഉടമസ്ഥാവകാശം നൽകിയിരുന്നില്ല. ഡിജിറ്റൽരേഖ പ്രകാരമുള്ള ഭൂമി ക്രമീകരിച്ച് നൽകുന്നതാകും പ്രത്യേക ഉടമസ്ഥതാ രേഖ. ഇതിനുള്ള ക്കമുള്ള കാര്യങ്ങൾ ഉന്നതതല സമിതി തീരുമാനിക്കും.Read More
ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പ് നടത്തിയ രീതിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് തുറന്ന കത്ത് നൽകി. ന്യൂനപക്ഷങ്ങൾക്കെതിരായ തീവ്ര വിദ്വേഷപ്രചാരണം തടയുന്നതിലും കൃത്യമായ പോളിങ് കണക്കുകൾ പുറത്തുവിടുന്നതിലും തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ തടയുന്നതിലും തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച ആശങ്കപ്പെടുത്തുന്നു. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ ജി എം അക്ബർ അലി,അരുണാ ജഗദീശൻ,, ഡി ഹരിപരന്തമൻ, പി ആർ ശിവകുമാർ, സി ടി ശെൽവം,എസ് […]Read More
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു ഏറെ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നപ്പോൾ അപ്രതീക്ഷിത വിധിയാണ് കേരളത്തിലുണ്ടായത്. ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്ത് ശശി തരൂരിന് കടുത്ത മത്സരമാണ് അവസാനം വരെ രാജീവ് ചന്ദ്ര ശേഖർ നൽകിയത്. യുഡിഎഫും ബിജെപിയും മികച്ച മുന്നേറ്റം നടത്തിയപ്പോൾ തകർന്നടിഞ്ഞത് എൽഡിഎഫ് ആണ്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ വിവിധയിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്തിരുന്നു. പ്രത്യേകിച്ച് പോസ്റ്റൽ വോട്ട് എണ്ണി കൊണ്ടിരുന്നപ്പോൾ കാസർഗോഡും, കണ്ണൂരും, മാവേലിക്കരയുമെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലീഡ് നൽകി. […]Read More
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെണ്ണലിന് സംസ്ഥാനത്തെ കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിന് രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും സഞ്ജയ് കൗൾ അറിയിച്ചു. കേരളത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ തിരുവനന്തപുരം-ആറ്റിങ്ങൽ മണ്ഡലങ്ങള്‍: മാർഇവാനിയോസ് കോളേജ്, തിരുവനന്തപുരം കൊല്ലം മണ്ഡലം: തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ് പത്തനംതിട്ട മണ്ഡലം: ചെന്നീർക്കര കേന്ദ്രീയവിദ്യാലയം മാവേലിക്കര മണ്ഡലം: മാവേലിക്കര ബിഷപ്പ് മൂർ കോളേജ് […]Read More
തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ വമ്പന്‍ ആഘോഷമാക്കാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം. കേരളത്തിലെ വിജയം ആഘോഷിക്കാന്‍ തന്നെയാണ് ഒരുക്കമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി പറഞ്ഞു. തങ്ങള്‍ നേരത്തെ വിലയിരുത്തിയത് പോലെ തന്നെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം നേതൃത്വത്തിനുണ്ട്. പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്.Read More
ലോക്സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. തുടര്‍ന്ന് രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും. ഒരുക്കങ്ങളെല്ലാം പൂര്‍ണമാണ്. ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തിയിട്ടുണ്ട്. എല്ലാം സുതാര്യമായി തന്നെ നടക്കും. വടകരയില്‍ […]Read More
