ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ 7.30 നായിരുന്നു അന്ത്യം. കരൾ രോഗത്തിന് ശാന്തൻ ചികിത്സയിലായിരുന്നു. കോടതി വിട്ടയച്ച ഏഴുപ്രതികളിൽ ഒരാളായ ശാന്തൻ അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് പോകാനിരിക്കെയായിരുന്നു മരണം. ശ്രീലങ്കയിലേക്ക് പോകാൻ കോടതിയും സർക്കാരും അനുമതി നൽകിയിരുന്നു. 20 വർഷത്തെജയിൽവാസത്തിനുശേഷം 2022 ലാണ് ശാന്തൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചത്. മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും.Read More
വയനാട് :വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര് ഇപ്പോഴും ഒളിവിലാണ്. മരിച്ച സിദ്ധാര്‍ഥനെ റാഗ് ചെയ്തതിലും ക്രൂരമായി മര്‍ദിച്ചതിലും എട്ടുവിദ്യാര്‍ഥികളെ ബുധനാഴ്ച പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ ആറുപേരെയാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. ഇവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. ഇതോടെ കേസില്‍ ആകെ 18 പ്രതികളായി.പൂക്കോട് […]Read More
ക്ലിഫ് ഹൗസ് ഉള്‍പ്പെടെ കേരളത്തിലെ ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ടുവച്ചാല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിയ്ക്കുന്ന അവസ്ഥയോളമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം തുറന്ന് വയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കേരളത്തിന്റെ അഭിമാനമായിരുന്ന ഗസ്റ്റ് ഹൗസുകളെ ഇപ്പോള്‍ ദയാവധത്തിന് വിട്ടിരിക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.Read More
ന്യൂഡെൽഹി : ലോകായുക്താ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്ത ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ചതിലാണ് ഇപ്പോള്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കി അയച്ച ലോകായുക്തയുമായി ബന്ധപ്പെട്ട നിലപാട് അംഗീകരിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുകയാണ്. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ബില്ലുകളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ബില്ലാണ് ലോകായുക്ത ഭേദഗതി ബില്‍. ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.ഗവര്‍ണര്‍ക്കോ […]Read More
അഗർത്തല :ത്രിപുര മൃഗശാലയിലെ സിംഹങ്ങക്ക് അക്ബർ, സീത എന്നിങ്ങനെ പേരുകളിട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രബിൻലാൽ അഗർവാളിനെ സസ്പെന്റ് ചെയ്തു. വിവാദമൊഴിവാക്കാൻ സിംഹങ്ങളുടെ പേരു് മാറ്റണമെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി. അക്ബർ, സീത സിംഹങ്ങളെ ഒരുമിച്ച് പാർപ്പിക്കുന്നതിനെതിരെ വിഎച്ച്പിയാണ് കോടതിയിലെത്തിയത്. ത്രിപുരയിൽ നിന്ന് സിംഹങ്ങളെ കൊണ്ടുവന്നപ്പോൾതന്നെ ഇതേ പേരായിരുന്നുവെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. 1994 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ പ്രബിൻലാൽ അഗർവാളാണ് ബംഗാളിലെ സിലിഗുരിയിലേക്ക് അയക്കുമ്പോൾ സിംഹങ്ങളുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നാണ് […]Read More
ലാഹോർ:പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎം എൽഎൽ ) സീനിയർ വൈസ് പ്രസിഡന്റും മുൻപ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ മകളുമായ മറിയം ഷെറീഫ് (50)പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് മറിയം ഷെറീഫ്. മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹരിക് ഇ ഇൻസാഫ് പിന്തുണക്കുന്ന സുന്നി ഇത്തിഹാദ് കൗൺസിലിന്റെ റാണ അഫ്താബ് ആയിരുന്നു എതിർ സ്ഥാനാർഥി. പിടിഐയും എസ്ഐ സിയും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും മറിയം ഷെരീഫ് വാർത്താ […]Read More
മുംബൈ:ഇന്ത്യൻ സംഗീതത്തിന് ആസ്വാദകരെ സൃഷ്ടിച്ച ഗസൽമാന്ത്രികൻ പങ്കജ് ഉധാസ് (72) വിടവാങ്ങി. തിങ്കളാഴ്ച രാവിലെ 11ന് മുബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെക്കാലം ഗസൽ സംഗീത ലോകത്ത് നിറ സാന്നിധ്യമായിരുന്നു പങ്കജ്. 1951മേയ് 17 ന് ഗുജറാത്തിലെ ജോത്പൂരിൽ കേശഭായ് ഉധാസിന്റേയും ജിതുബെൻ ദമ്പതികളുടേയും മകനായി ജനിച്ചു. 1980 ൽ പുറത്തുവന്ന ആദ്യ ഗസൽ ആൽബമായ ആഹത് മുതൽ 1986ൽ വന്ന ആഫ്രീൻ വരെ ആറു ഗസൽ ആൽബങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. പത്മശ്രീ […]Read More
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ് മുതൽ പതിമൂന്ന് വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല.പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ അപേക്ഷ നൽകണം. […]Read More
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയോടുള്ള പ്രതീക്ഷ വിശ്വാസമായി മാറിയിരിക്കുന്നുവെന്നും ഇത്തവണ രണ്ടക്ക സീറ്റ് കേരളത്തില്‍ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ എൻഡിഎ നാന്നൂറിലധികം സീറ്റുകൾ നേടുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ ബിജെപി പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 നെക്കാൾ ആവേശം ഇപ്പോൾ കാണുന്നു. 2024 ൽ പ്രതിപക്ഷം പരാജയം ഉറപ്പാക്കി. പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയെ ആക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. കേരളം കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന നാടാണ്. നാടിന്റെ വികസനത്തിനു വേണ്ടി […]Read More
പ്രോസിക്യൂഷൻ്റെ ഭാഗത്തു നിന്നും പ്രതികൾക്ക് വധശിക്ഷ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇരട്ട ജീവപര്യന്തം എന്ന അന്തിമ വിധിയിലേയ്ക്കാണ് കോടതി എത്തിയത്.രാഷ്ട്രീയ കൊലപാതകത്തെ അപൂർവ്വങ്ങളിൽ അപൂർവമായി കാണാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതീകൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും വിധിച്ചത്. ഒന്നു മുതൽ എട്ട് വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പ്രതികളുടെ പിഴ തുക വർധിപ്പിച്ചു. പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവ്. 20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല.പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും […]Read More
