തിരുവനന്തപുരം: iFWJ യുടെ കേരളഘടകമായ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ളബിൽ നടന്ന കേരളപ്പിറവി ദിനം ആഘോഷം കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു .ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ.എം.ആർ തമ്പാൻ മുഖ്യാതിഥിയായി. കേരളപ്പിറവിയും മാധ്യമ സംസ്കാരവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറിൽ തിരുവനന്തപുരം പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജണലിസം ഡയറക്ടർ പി.വി.മുരുകൻ വിഷയം അവതരിപ്പിച്ചു. എം.എം.സുബൈർ, എന്നിവർ സംസാരിച്ചു. സംസ്ഥാന ജന.സെക്രട്ടറി പോളി വടക്കൻ സ്വാഗതം […]Read More
ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഏകതാ പ്രതിമയിൽ നടന്ന ദേശീയ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി. രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഏകതാ ദിനം) ആയി ആചരിക്കുന്ന ഈ ദിനത്തിൽ അദ്ദേഹത്തെ ആദരിച്ചുകൊണ്ട് നിരവധി ചടങ്ങുകൾ നടന്നു. രാവിലെ 8 മണിക്ക് ഏകതാ പ്രതിമയിൽ എത്തിയ പ്രധാനമന്ത്രി മോദി പ്രാർത്ഥനകൾ അർപ്പിക്കുകയും സർദാർ പട്ടേലിന് പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇന്ത്യയുടെ ഐക്യം, അച്ചടക്കം, സാംസ്കാരിക […]Read More
തൃശൂര്: തദ്ദേശ തെരഞ്ഞെടുപ്പില് എല്ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ലെന്ന് തൃശൂര് കോര്പ്പറേഷന് മേയര് എം കെ വര്ഗീസ് റിപ്പോര്ട്ടറിനോട്. താന് കോര്പ്പറേഷനില് 150 കോടിയുടെ വികസനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഭാവിയില് ബിജെപി സഹകരണ സാധ്യതയും മേയര് തള്ളിക്കളഞ്ഞില്ല. മുന് എംപിയായിരുന്ന ടിഎന് പ്രതാപന് ഒരു രൂപ പോലും കോര്പ്പറേഷന് തന്നില്ലെന്നും പക്ഷേ സുരേഷ് ഗോപി എംപിയായി വന്ന ഉടൻ ഒരുകോടി രൂപ തന്നുവെന്നും അദ്ദേഹം പറഞ്ഞു .Read More
തിരുവനന്തപുരം: 266 ദിവസങ്ങൾ നീണ്ടുനിന്ന സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അവസാനിപ്പിച്ചു. സമര പരിപാടികൾ പ്രാദേശിക തലങ്ങളിലേക്ക് മാറ്റുമെന്നും വികേന്ദ്രീകൃതമായ രീതിയിൽ മുന്നോട്ട് പോകുമെന്നും അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ എംഎ ബിന്ദു അറിയിച്ചു. 2025 ഫെബ്രുവരി 10 ന് സമരം ഒരു വർഷം തികയുന്ന ദിവസം മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളപ്പിറവി ദിനമായ നാളെ രാവിലെ 11.30 ന് ആശമാരുടെ സമര പ്രതിജ്ഞാ റാലി നടത്തും. […]Read More
തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 26,125 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആശമാർക്ക് ഇതുവരെയുള്ള കുടിശിക നൽകുമെന്നും അറിയിച്ചു. എന്നാൽ ഓണറേറിയം വർധന എത്രയോ ചെറുതാണെന്നും സമരം തുടരുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ അറിയിച്ചു. ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ പറഞ്ഞു. ആ അർഥത്തിൽ സമരം വിജയിച്ചു.1000 രൂപ വർധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. വർധനവ് തുച്ഛമാണ്, 1000 രൂപ […]Read More
അമരാവതി: ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘മോന്ത’ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊട്ടു. ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച കാറ്റ് നാലു മണിക്കൂറിനകം പൂര്ണായി കരകയറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക്-വടക്കുപടിഞ്ഞാറന് ദിശയില് സഞ്ചരിക്കുന്ന കാറ്റ് കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാപ്രദേശ് തീരത്ത് അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഈ സമയത്ത് കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില് 90-100 കിലോമീറ്ററും ചിലപ്പോള് 110 കിലോമീറ്റര് വരെയും ആയേക്കാം. ആന്ധ്രാപ്രദേശിലെ കാക്കിനട, കൃഷ്ണ, എലൂരു, കിഴക്കന് […]Read More
തൃശ്ശൂര്: ശക്തമായ മഴയെ തുടര്ന്ന് തൃശ്ശൂര് ജില്ലയില് ഇന്ന് അവധി പ്രൊഫഷണല് കോളേജ് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കലക്ടര് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, എസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്, മദ്രസകള്, ട്യൂഷന് സെന്ററുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്. റെസിഡന്ഷ്യല് സ്ഥാപനങ്ങള്ക്ക് അവധിയുണ്ടായിരിക്കില്ല. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റമുണ്ടായിരിക്കില്ല.Read More
കരമനയില് യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കില് കൊലപാതകം നടന്നത്. കഴുത്തിനോടു ചേര്ന്നാണ് കുത്തേറ്റിട്ടുള്ളത്. ഷിജോയുടെ ബന്ധുവാണ് പ്രതി എന്നാണ് വിവരം. പ്രതിക്കായി പോലീസ് തിരച്ചില് ആരംഭിച്ചു.Read More
തിരുവനന്തപുരം: യുഡിഎഫ് വിദ്യാര്ഥി സംഘടനകളുടെ ഏകോപന സമിതിയായ യുഡിഎസ്എഫ് ബുധനാഴ്ച സമ്പൂര്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് ആര്എസ്എസ്- ബിജെപി നയങ്ങള് പിന്വാതിലിലൂടെ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചാണ് പിഎം ശ്രീ പദ്ധതിയില് ഏകപക്ഷീയമായി ഒപ്പിട്ട സിപിഎം തീരുമാനത്തിനെതിരെയാണ് സമരം കടുപ്പിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാര്ത്ഥി സംഘടനകള്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കു പുറമേ പ്രൊഫഷണല്, അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബുധനാഴ്ച പ്രവര്ത്തിക്കാനനുവദിക്കില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര് പറഞ്ഞു. ഇടതു മുന്നണിയിലെ സിപിഐ […]Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെപ്പോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു. നാളെ ഒരു ജില്ലയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ (28/10/2025) യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. […]Read More
