റഷ്യ ആണവ മിസൈൽ പരീക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്ക്ക് സമീപം യുഎസിന് ആണവ അന്തർവാഹിനികളുണ്ടെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് യുഎസ് പ്രസിഡൻ്റിൻ്റെ പ്രതികരണം. “ലോകത്തിലെ ഏറ്റവും വലിയ ഒരു ആണവ അന്തർവാഹിനി അവരുടെ തീരത്ത് തന്നെ ഉണ്ടെന്ന് അവർക്കറിയാം. അതിനാല്‍ തന്നെ അത് 8,000 മൈൽ പോകില്ല. അവര്‍ ഞങ്ങളുമായി മത്സരത്തിനില്ല. ഞങ്ങള്‍ അവരുമായും മത്സരിക്കുന്നില്ല. ഞങ്ങൾ എപ്പോഴും മിസൈലുകൾ പരീക്ഷിക്കുന്നു. പുടിൻ അങ്ങനെ പറയുന്നത് ഉചിതമായ […]Read More
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 840 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 91,280 ആയി. ഗ്രാമിന് 11,410 രൂപയാണ്. ഇന്നലെ പവന് 92,120 രൂപയും ഒരു ഗ്രാം സ്വർണത്തിന് 11,515 രൂപയുമായിരുന്നു വില. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് […]Read More
തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു. തൊട്ടടുത്ത ദിവസം നേരിട്ട് ചർച്ച നടത്താമെന്നറിയിച്ചു. കടുത്ത തീരുമാനങ്ങൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാളെ മുഖ്യമന്ത്രി – ബിനോയ് വിശ്വം കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം.Read More
ആലപ്പുഴ: പി.എം. ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള വിവാദത്തിൽ സി.പി.ഐക്കെതിരെ രൂക്ഷമായ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സി പി ഐ എതിർക്കുന്നത് ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാൻ മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാൽ അവരുടെ പ്രതിഷേധം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പി.എം. ശ്രീ (PM SHRI) പദ്ധതിക്കെതിരെ സി.പി.ഐ. (CPI) ഉയർത്തുന്ന വിമർശനങ്ങളെ വെള്ളാപ്പള്ളി പൂർണ്ണമായും തള്ളിക്കളഞ്ഞു. “സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? […]Read More
ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിച്ചിലിൽ വീടിനുള്ളില്‍ കുടുങ്ങിയ ബിജു ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെ കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്താണ് അപകടമുണ്ടായത്. അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലാണ് ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. സാരമായ പരുക്കുകളോടെയാണ് സന്ധ്യയെ പുറത്തെടുത്തത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് […]Read More
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലേക്ക് സിപിഐ യുടെ യുവജന – വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സെക്രട്ടേറിയേറ്റിൻ്റെ സൗത്ത് ഗേറ്റിൽനിന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസായ അനക്സ് രണ്ടിലേക്ക് നടത്തിയ മാർച്ച് ജിഎസ്ടി ഓഫീസിന് സമീപത്ത് പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പൊലീസിന് നേരെ കമ്പുകൾ വലിച്ചെറിയാൻ തുടങ്ങിയതോടെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. രണ്ടു നിര […]Read More
ശബരിമല സ്വർണക്കവർച്ചാ കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി ചെന്നൈയിൽ തെളിവെടുപ്പ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നേതൃത്വത്തിലാണ് പരിശോധന. ഉണ്ണികൃഷ്ണന് പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽനിന്ന് സ്വർണം പിടികൂടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും സ്വർണം കണ്ടെത്തി. ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വാടക ഫ്ലാറ്റിൽ നിന്നാണ് 176 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തുവെന്നാണ് ലഭിക്കുന് വിവരങ്ങൾ. പിടിച്ചെടുത്തവയെല്ലാം ആഭരണങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ […]Read More
തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും വൈകിവന്ന വിവേകമാണിതെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടിന് വേണ്ടി മാത്രമല്ല കേരളം പദ്ധതി നടപ്പാക്കുന്നത്. പിഎം ശ്രീയില്‍ എന്താണ് കുഴപ്പമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തന്നെ അതിന് തെളിവാണ്. രണ്ടുലക്ഷം കോടി രൂപ ചിലവിടുന്ന സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപയ്ക്ക് വേണ്ടിയല്ല പദ്ധതിയുടെ ഭാഗമായത്. […]Read More
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വടക്കൻ ജില്ലകളില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് ഒരേ സമയം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി മൂന്ന് ന്യൂനമർദങ്ങൾ ഉണ്ടാകും. ഇതിൽ അറബിക്കടലിലെ രണ്ടു ന്യൂനമർദങ്ങൾ ഒന്നായി മാറാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ കാണുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് ന്യൂനമർദ പാത്തി രൂപപ്പെടും. ഇതാണ് കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ കാരണം. കേരളത്തിൽ വടക്ക്-തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റിനും […]Read More
ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പുലർച്ചെ 3:30-ഓടെയാണ് അപകടം സംഭവിച്ചത്. ബസും ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് വൻ തീപിടിത്തമുണ്ടായി, തീ അതിവേഗം ബസ് മുഴുവൻ പടർന്നുപിടിക്കുകയായിരുന്നു. […]Read More
