നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു . പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ്സ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇപി ജയരാജൻ പറഞ്ഞു. നവകേരള സദസ്സ് നാളെ തുടങ്ങുകയാണ്. പ്രാദേശിക പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഭരണ നിർവ്വഹണത്തിന്റെ പുതു മാതൃക. പുതിയ കേരള സൃഷ്ടിയാണ് ലക്ഷ്യം. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത കാലം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. കേരളീയത്തിൽ […]Read More
നവകേരള സദസില്‍ കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വെപ്പാകും നവകേരള സദസെന്ന് എംവി ഗോവിന്ദന് പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ സംവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവളികെ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.Read More
തിരുവനന്തപുരം: ശവസംസ്കാരത്തിനു പോലും അമിത തുക ഈടാക്കുന്നതായി പരാതി.തൈക്കാട് ശാന്തി കവാടത്തിൽ ശവസംസ്കാരത്തിന് അമിതതുക കരാറുകാരൻ ഈടാക്കുന്നതായി കോർപ്പറേഷനിൽ പരാതിപ്രളയം. പരാതികളുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ സെക്രട്ടറി കരാറുകാരന് നോട്ടീസ് നൽകി.പരാതികൾ കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കരാറുകാരനോട് വിശദീകരണം തേടിയത്. നിയമപ്രകാരം വിറക് സ്മശാനത്തിൽ 1600 രൂപ മാത്രമേ ഈടാക്കാവു. പലപ്പോഴും കൃത്യമായ കണക്കില്ലാതെ കൂടുതൽ തുക ബന്ധുക്കളിൽ നിന്നും ഈടാക്കുന്നുണ്ട്. ഗ്യാസ്,വൈദ്യുത സ്മശാനങ്ങൾ കോർപ്പറേഷൻ നേരിട്ടാണ് നടത്തുന്നത്. ബിപിഎൽ വിഭാഗക്കാർക്ക് പ്രത്യേക ഇളവുകളും നൽകുന്നുണ്ട്.Read More
തൃശൂർ: നവംബർ 17, 18, 19 തീയതികളിൽ 8 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. പുതുക്കാട് – ഇരിങ്ങാലക്കുട സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ദക്ഷിണ റെയിൽവെ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയതു്. മംഗളരു തിരുവനന്തപുരം മാവേലി എക്പ്രസ്, ഷൊർണൂർ – എറണാകുളം മെമു, എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്, എറണാകുളം – കോട്ടയം എക്സ്പ്രസ് എന്നിവയാണ് പൂർണമായും റദ്ദാക്കിയതു്.Read More
പാലക്കാട്: കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള നടപടി കോടതിയിൽ നിന്ന് കലക്ടർമാർക്ക് നേരിട്ട് നൽകാനുള്ള ദേദഗതി നിലവിൽ വന്നു. മുൻപ് രണ്ടു മുതൽ മൂന്നര വർഷം വരെയുണ്ടായിരുന്ന പ്രകിയ ആറ് മാസം കൊണ്ട് തീർപ്പ് കല്പിക്കാനുള്ള ഭേദഗതിയാണ് നിലവിൽ വന്നത്. രക്ഷിതാക്കളുടെ രേഖകൾ വിശദമായി പരിശോധിച്ച് ദത്തെടുക്കൽ നടപടി ലളിതമാക്കി. 2022 ലെ ഭേദഗതി പ്രകാരം കോടതി ഇടപെടൽ പൂർണമായി ഒഴിവാക്കി. രക്ഷിതാക്കളുടെ അപേക്ഷ പരിശോധിച്ച ശേഷം രണ്ടു മാസത്തിനകം താൽക്കാലിക സംരക്ഷണച്ചിതമതല നൽകും. അതിനു ശേഷം ജില്ലാതല കമ്മിറ്റിയുടെ […]Read More
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ .ജയരാമൻ നമ്പൂതിരി ദീപം തെളിയിച്ചതോടെയാണ് രണ്ടര മാസക്കാലം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിന് തുടക്കമായത്.പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക. ആദ്യദിനം തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്. ഇരുമുടിക്കെട്ടേന്തി ശബരിമല മേൽശാന്തി, മാളികപ്പുറം […]Read More
തിരുവനന്തപുരം: ദിവസേന നാല് സർവീസുകളുമായി കളിയിക്കാവിള -കരുനാഗപ്പള്ളി കെ. എസ്. ആർ. ടി. സി. ബസ് യാത്ര തുടങ്ങി.തീരദേശത്തെ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇപ്പോൾ യഥാർഥ്യമായിരിക്കുന്നത്.ആദ്യ സർവീസ് പുലർച്ചെ 4.30ന് ആരംഭിക്കുന്നു.കളിയിക്കാവിളയിൽ നിന്നും തുടങ്ങി പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം,പൂന്തുറ, വലിയതുറ, ബീമാപള്ളി, ശംഖുമുഖം ,കണ്ണാൻതുറ, വേളി, വെട്ടുകാട്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, പരവൂർ, കാപ്പിൽ,ഇരവിപുരം, കൊല്ലം, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് സർവീസ് നടത്തുന്നത്. ആകെ നാലു സർവീസുകൾ […]Read More
മണ്ഡലകാല പൂജയ്ക്കായ് ശബരിമല നട ഇന്ന് തുറക്കും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. മേൽശാന്തി എസ്. ജയരാമൻ പോറ്റി തിരുനട തുറന്ന് ദീപം തെളിക്കും.വൃതശുദ്ധിയോടെ അയ്യപ്പന്റെ ദിവ്യദർശനം നേടുന്നതിനായി ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. മാളികപ്പുറം സന്നിധാനത്തിലും ഇന്ന് പൂജകൾ ഉണ്ടായിരിക്കുകയില്ല. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുനട തുറക്കുന്നത്തോടെ മണ്ഡലകാലത്തിന് കൂടി തിരി തെളിയുന്നു.വിപുലമായ സൗകര്യങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സന്നദ്ധ സംഘടനകളും ചേർന്ന് തീർത്ഥാടനപാതകളിലും മറ്റും ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 37ൽ പരം വകുപ്പുകളും സൗകര്യങ്ങൾ […]Read More
പാല : കേരള കോൺഗ്രസ്സ് [ബി ] സംസ്ഥാന സെക്രട്ടറി ഷിബി ജോർജ് [54 ] അന്തരിച്ചു . ഇന്നലെ തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. കടുത്ത നെഞ്ചു വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.ഹൃദയാഘാതമായിരുന്നു മരണ കാരണം. കേരള ഫിലിം അക്കാദമിയിലെ പൂർവ വിദ്യാർത്ഥി കൂടിയായിരുന്നു ഷിബി . ഫിലിം ഡയറക്ഷനിൽ ഡിപ്ലോമ എടുത്തെങ്കിലും രാഷ്ടിയത്തിൽ മുഴുവൻ സമയ പ്രവർത്തകനായി മാറുകയായിരുന്നു . ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പാല […]Read More
ക്ഷേമപെന്ഷന് നിഷേധിക്കപ്പെട്ട് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്. വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.എന്നാൽ കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് മറിയക്കുട്ടിയുടെ തീരുമാനം .മറിയക്കുട്ടിക്കെതിരായ വ്യാജവാര്‍ത്ത തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. സിപിഐഎം സൈബർ പേജുകളിലും, മുഖപത്രത്തിലും മറിയക്കുട്ടിക്ക് സ്വന്തമായി ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്തുമെന്നായിരുന്നു വാര്‍ത്ത.മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ല എന്ന് വില്ലേജ് ഓഫീസർ […]Read More
