മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. എഴുത്തുകാരൻ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേരള സർക്കാർ പത്രപ്രവർത്തന മേഖലയൽ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി പുരസ്കാരം 2019-ൽ അദ്ദേഹത്തിന് ലഭിച്ചു. 1965-ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ.ബി.സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിന് അദ്ദേഹത്തെ സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. […]Read More
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന് പോറ്റി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവി കഴിഞ്ഞ ദിവസം എല്ലായിടത്തും പോയി അന്വേഷിച്ചതാണല്ലോയെന്നും പോറ്റി ചോദിച്ചു. ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. ദേവസ്വം ബോർഡ് നല്‍കിയത് ചെമ്പുപാളികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. യാഥാര്‍ത്ഥ്യമറിയാതെ വാര്‍ത്ത നല്‍കരുത്. കോടതിയിലും നിയമത്തിലും വിശ്വാസമുണ്ട്. പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്. കാണാതായെന്ന് […]Read More
തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ മലയാളത്തിൻ്റെ നടന വിസ്മയം മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിൻ്റെ ആദരം. സര്‍ക്കാരിൻ്റെ ഔദ്യോഗിക പരിപാടി ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിൽ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 5ന് നടക്കും. വര്‍ണ ശബളമായ കലാ സന്ധ്യയുടെ അകമ്പടിയില്‍ നടക്കുന്ന ചടങ്ങുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് മോഹന്‍ലാലിനെ ആദരിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞു. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിയ്ക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്, […]Read More
പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതു കയ്യാണ് മുറിച്ചു മാറ്റേണ്ടി വന്നത്.കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് കൈമുറിച്ചുമാറ്റിയത്. സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്. ആശുപത്രിയിലേക്ക് കോൺഗ്രസിൻ്റേ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.Read More
അനുപഗഡ്: ഭീകരതയ്ക്ക് സുരക്ഷിത ഇടങ്ങളൊരുക്കുന്നത് തുടര്‍ന്നാല്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഇന്ത്യന്‍ കരസേനയുടെ ഒരു ആഘോഷ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഓപ്പറേഷന് സിന്ദൂര്‍ പോലുള്ള നടപടികളില്‍ നിന്ന് തങ്ങള്‍ ഇനി വിട്ടു നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലും ഭൂമി ശാസ്ത്രത്തിലും തുടരണമോയെന്ന് പാകിസ്ഥാന് തീരുമാനിക്കാം. ഭൗമശാസ്ത്രപരമായ സാന്നിധ്യം കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിന്റെ വിജയത്തെയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. പാകിസ്ഥാനിലെ […]Read More
മോസ്കോ: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന വാര്‍ഷിക ഉച്ചകോടിക്ക് വേണ്ടിയാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണ തോതില്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന് വൃത്തങ്ങള്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള സമയക്രമം ഞങ്ങള്‍ അന്തിമമാക്കിയിട്ടുണ്ട്. പുതുവത്സരത്തിന് മുമ്പായി ഇത് നടക്കും,’ ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് അഭിമുഖത്തില്‍ വ്യക്തമാക്കി സന്ദര്‍ശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ ‘പൂര്‍ണ്ണമായി നടക്കുന്നു’ […]Read More
ഗാന്ധി ജയന്തിയുടെ ഭാഗമായി പാച്ചല്ലൂർ കുമിളി നഗർ അസോസിയേഷന്റെനേതൃത്വത്തിലും തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടുകൂടിയും നഗറിലെഓട ശുചീകരണ പ്രവർത്തനം നടന്നു.പ്രവർത്തനത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ സത്യവതിയും തിരുവല്ലം JHI ശ്രീകലയും ചേർന്ന് നിർവഹിച്ചു . അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുമിളി , സെക്രട്ടറി സുമേഷ് , ട്രഷറർ രതീഷ് ബി ആർ, വൈസ് പ്രസിഡന്റ് ഫസീല, അഡ്വ : ശ്യാം ശിവദാസ് ,മാമൂട് സുരേഷ് , മുരുകൻ കുമിളി തുടങ്ങിയവർ ചടങ്ങിൽ പങ്കുചേർന്നു […]Read More
ഗാസ: ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് സഹായവുമായി മലയാളി യുവതി. 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ച് മാതൃകയായിരിക്കുകയാണ് കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്മി. തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ രശ്മി ഗാസക്കാര്‍ തയ്യാറാക്കിയ വീഡിയോയും തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ‘കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഘട്ടത്തില്‍ പ്രൈവറ്റ് വാട്ടര്‍ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പലസ്തീന് വേണ്ടി സ്നേഹം പകുത്തു നല്കുന്ന എല്ലാവര്ക്കും […]Read More
ബിജാപ്പൂര്‍ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വലിയ നേട്ടം. ഗാന്ധി ജയന്തി ദിനമായ ഇന്ന് 103 മാവോയിസ്റ്റുകളാണ് ബിജാപ്പൂര്‍ ജില്ലയില്‍ പൊലീസിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും മുന്നില്‍ കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ 49 പേര്‍ക്ക് ലക്ഷക്കണക്കിന് രൂപ പാരിതോഷികം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് മാത്രമായി 1.06 കോടി രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്. മാവോയിസ്റ്റ് സംഘടനയിലെ ഉന്നത നേതാക്കള്‍, കമാന്‍ഡര്‍മാര്‍, പ്രാദേശിക ഭരണ വിഭാഗത്തിലെ അംഗങ്ങള്‍ തുടങ്ങി പല നിലയിലുള്ളവരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.Read More
പാച്ചല്ലൂർ കുമിളി നഗർ: ഗാന്ധി ജയന്തിയുടെ ഭാഗമായി പാച്ചല്ലൂർ കുമിളി നഗർ അസോസിയേഷന്റെനേതൃത്വത്തിലും തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടുകൂടിയും നഗറിലെഓട ശുചീകരണ പ്രവർത്തനം നടന്നു.പ്രവർത്തനത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ സത്യവതിയും തിരുവല്ലം JHI ശ്രീകലയും ചേർന്ന് നിർവഹിച്ചു . അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുമിളി , സെക്രട്ടറി സുമേഷ് , ട്രഷറർ രതീഷ് ബി ആർ, വൈസ് പ്രസിഡന്റ് ഫസീല, അഡ്വ : ശ്യാം ശിവദാസ് ,മാമൂട് സുരേഷ് , മുരുകൻ കുമിളി […]Read More
