സായുധ അതിർത്തി സുരക്ഷാസേനയിൽ (ബിഎസ്എഫ് ) കായികതാരങ്ങൾക്ക് അവസരം. വിവിധ കായിക ഇനങ്ങളിലായി 549 കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി )തസ്തികകളിലേക്കാണ് വിജ്ഞാപനം. പ്രായപരിധി 18 – 23 വയസ് (2025 ആഗസ്റ്റ് 1 അടിസ്ഥാനമാക്കി )അപേക്ഷാ ഫീസ് 159 രൂപ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15.https://rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.Read More
പാച്ചല്ലൂർ: കുമിളി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും ജനപ്രതിനിധികൾക്കും പ്രതിഭകൾക്കുമുള്ള സ്വീകരണവും സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് അസോസിയേഷന്റെ പുതിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു. വെള്ളാർ വാർഡ് കൗൺസിലർ സത്യവതി, തിരുവല്ലം വാർഡ് കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം സത്യജിത്റായ് അവാർഡ് ജേതാവും സംവിധായകനുമായ കുമിളിനഗർ നിവാസി സുനിൽ ദത്ത് സുകുമാരനും പ്രത്യേക സ്വീകരണം നൽകി. സംസ്ഥാനതല കായിക മത്സരങ്ങളിൽ മെഡൽ നേടിയവരെയും വിവിധ മേഖലകളിൽ തിളങ്ങിയ മറ്റ് പ്രമുഖരെയും ചടങ്ങിൽ പ്രശംസിക്കുകയും […]Read More
ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ (UAPA) ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദ്, ഷെർജിൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതോടെ അഞ്ച് വർഷമായി വിചാരണാ തടവുകാരായി കഴിയുന്ന പ്രതികൾ ജയിലിൽ തന്നെ തുടരും. കോടതിയുടെ നിരീക്ഷണങ്ങൾ കലാപം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്നതാണെന്നും കോടതി വിലയിരുത്തി. പ്രതിഭാഗം […]Read More
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. മേയർ പദവി നൽകാത്തതിൽ മുൻ ഡിജിപി കൂടിയായ ആർ. ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ, ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു. ശ്രീലേഖയുടെ തുറന്നടി കൗൺസിലറാകാൻ വേണ്ടിയല്ല താൻ മത്സരിച്ചതെന്നും മേയറാക്കാമെന്ന ഉറപ്പിലാണ് തിരഞ്ഞെടുപ്പ് ഗോദിലിറങ്ങിയതെന്നും ആർ. ശ്രീലേഖ തുറന്നടിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാന നിമിഷം വി.വി. രാജേഷിനെ മേയറായും ആശാ നാഥിനെ ഡെപ്യൂട്ടി മേയറായും നിശ്ചയിച്ചതെന്ന് […]Read More
തിരുവനന്തപുരം: വെനസ്വേലയിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകളെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധികാരിയെ ബന്ദിയാക്കിയ നടപടി അന്താരാഷ്ട്ര മര്യാദകളുടെ നഗ്നമായ ലംഘനമാണെന്നും ഇതിനെ അപലപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് ഇന്ത്യക്ക് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. അതിരൂക്ഷ വിമർശനം വെനസ്വേലൻ പ്രസിഡന്റിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്ത് കണ്ണ് മൂടിക്കെട്ടിയ നിലയിൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച അമേരിക്കൻ നടപടി അങ്ങേയറ്റം നികൃഷ്ടമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. “എന്താണിത്? എത്ര വലിയ തെമ്മാടിത്തമാണ്? എത്ര വലിയ കാടത്തമാണ്? എവിടെയാണ് […]Read More
ന്യൂഡൽഹി: ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർ ദാസിന് സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം. തനിക്കെതിരെ കേരള ഹൈക്കോടതി നടത്തിയ പ്രതികൂല പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ശങ്കർ ദാസ് സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഹർജി പരിഗണിക്കവെ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി നടത്തിയത്. “നിങ്ങൾ ദൈവത്തെ പോലും […]Read More
തൃശൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും താൻ വിട്ടുനിൽക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പാർട്ടിയാണ് സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും പാർട്ടി നിർദേശിച്ചാൽ താൻ വീണ്ടും ജനവിധി തേടുമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ആശയക്കുഴപ്പം ടേം വ്യവസ്ഥയിൽ നേമത്ത് മത്സരിക്കാനില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സിപിഎമ്മിലെ ടേം വ്യവസ്ഥകളെക്കുറിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ ചില വാചകങ്ങളാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി. “സംസാരം നിർത്തിയപ്പോൾ ഉണ്ടായ അവ്യക്തതയാകാം […]Read More
കൊച്ചി: ജനതാദൾ (എസ്) കേരള ഘടകം സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം ജനുവരി 10ന്. എറണാകുളം ഇടപ്പള്ളി വി.വി. ടൗവ്വർ ഹാളിൽ 2.30 ന് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ടി.എം. വർഗ്ഗീസ് കോട്ടയത്തിൻ്റെ അദ്ധ്യക്ഷതയിൽ നടക്കും.കർണ്ണാടക, തമിഴ്നാട് മേഖലയിലുള്ള ദേശിയ സംസ്ഥാന നേതാക്കൾ മുഖ്യ സാന്നിദ്ധ്യം വഹിക്കും. മുൻ മന്ത്രി മാത്യൂ.ടി.തോമസ് എം.എൽ.എ, മന്ത്രി കൃഷ്ണൻകുട്ടി ,ജോസ് തെറ്റയിൽ തുടങ്ങിയവർ ജനതാദൾ (എസ്) വിട്ട്, ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്.ജെ.ഡി ) പാർട്ടി രൂപീകരിച്ചിരുന്നു.ഇത് എൽ.ഡി.എഫിനോട് ഉൾപ്പെടുത്തി […]Read More
