2024-25 സാമ്പത്തിക വർഷത്തെ (AY 2025-26) ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജൂലൈ 31ൽ നിന്ന് സെപ്തംബർ 15 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ച ആദായനികുതി റിട്ടേൺ ഫോമുകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നാണ് തീരുമാനം കൂടാതെ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള യൂട്ടിലിറ്റികളും ആദായനികുതി വകുപ്പ് ഇതുവരെ നൽകിയിട്ടില്ലRead More
വാതിൽപ്പടി വിതരണം ഊർജ്ജിതം: മന്ത്രി ജി.ആർ. അനിൽഗതാഗത കരാറുകാരുടെ സമരം അവസാനിച്ചുവെങ്കിലും കാലവർഷം കാരണം റേഷൻ വിതരണം പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കനത്ത മഴയും കാറ്റും ചില സ്ഥലങ്ങളിലെ വാതിൽപ്പടി വിതരണത്തിൽ തടസ്സം സൃഷ്ടിച്ചെങ്കിലും ജൂൺ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നിലവിൽ 65 ശതമാനം പൂർത്തിയായിട്ടുണ്ട്. പൊതുവിതരണ കമ്മിഷണറും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടമായി മന്ത്രി നടത്തിയ അവലോകനയോഗത്തിൽ ഇക്കാര്യം സ്ഥിതീകരിച്ചു.മെയ് മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ […]Read More
ശതോത്തരസുവർണ്ണ ജൂബിലി തിളക്കത്തിൽ മഹാരാജാസ് കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകി രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ച കലാലയങ്ങളിൽ ഒന്നാണ് മഹാരാജാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാരാജാസ് കോളേജിന്റെ ശതോത്തരസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ദേശീയ പ്രസ്ഥാനങ്ങളുടെ കാലം മുതൽ ഏറെ ശ്രദ്ധയാർജിച്ച കലാലയമാണ് മഹാരാജാസ്. ഖാദി പ്രചാരണം, ഹിന്ദി ഭാഷാ പ്രചാരണം തുടങ്ങിവയിൽ ശ്രദ്ധപുലർത്തി. അക്കാദമിക രംഗത്ത് എല്ലാ കാലത്തും ഉയർന്ന് നിൽക്കുന്ന മഹാരാജാസ് രാഷ്ട്രീയത്തിന്റെ പേരിലും […]Read More
തിരുവനന്തപുരം:വീടുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഏകീകൃത നമ്പർ (ഡിജി ഡോർ പിൻ) നടപ്പാക്കാൻ പദ്ധതിയുമായി ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം ). നിലവിൽ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയവയ്ക്ക് വ്യത്യസ്ത ഉപഭോക്തൃ നമ്പറാണ്. വീടിന് ഒരു ഡിജി ഡോർ പിൻ നമ്പർ നൽകി എല്ലാ സേവനങ്ങളും ഈ നമ്പറിൽ ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇക്കാര്യം ചർച്ച ചെയ്യാൻ ഐകെഎം അധികൃതർ തിങ്കളാഴ്ച യോഗം ചേർന്നു. അടുത്ത ദിവസം പദ്ധതി നിർദ്ദേശം സർക്കാരിന് സമർപ്പിക്കുമെന്ന് ഐ ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സന്തോഷ് ബാബു […]Read More
ന്യൂഡൽഹി:രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിച്ചത് 1010 പേർക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കാണിതു്. ഞായറാഴ്ച ഇത് 257 മാത്രമായിരുന്നു. കർണാടകത്തിലും മഹാരാഷ്ട്രയിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ബീഹാറിൽ ഈ വർഷത്തെ കോവിഡ് വാർത്ത സ്ഥിരീകരിച്ചു. ഡൽഹിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 100 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു.ഇതേ കാലയളവിൽ കേരളത്തിലും 430ഉം മഹാരാഷ്ട്രയിൽ 209 പേർക്കും രോഗം സ്ഥിരീകരിച്ചു.Read More
ഫറോക്ക്:സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ. പൊതു അവകാശ നിയമപ്രകാരമാണ് ശിക്ഷ. 19 വർഷമായി ജയിലിലുള്ള റഹീമിന് അടുത്ത വർഷം ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാം. തിങ്കളാഴ്ച രാവിലെ സിറ്റിങ്ങിൽ റഹീമും,പ്രതിഭാഗം അഭിഭാഷകരും,ഇന്ത്യൻ എംബസി പ്രതിനിധിയും,റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധിയും പങ്കെടുത്തു. ശിക്ഷായിളവിനായി അപ്പീൽ നൽകേണ്ടതില്ലെന്ന് റഹീം അറിയിച്ചു.Read More
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി. ചിറയിൻകീഴ് വക്കത്താണ് സംഭവം. വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു. ഇന്ന് രാവിലെ നാട്ടുകാരാണ് കടയ്ക്കാവൂർ പൊലീസിനെ വിവരമറിയിച്ചത്. കടബാധ്യത ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ 9 മണിയോടെ അയല്ക്കാര് […]Read More
കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില് കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തു വരികയും സമരം നടത്തുകയും ചെയ്ത സിസ്റ്റര് അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില് വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്ഫോപാര്ക്കിലെ ഐടി സ്ഥാപനത്തില് ഡാറ്റ എന്ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ജലന്തര് രൂപതയുടെ കീഴില് കോട്ടയം കുറവിലങ്ങാട്ടു പ്രവര്ത്തിക്കുന്ന നാടുകുന്ന് സെന്റ് ഫ്രാന്സിസ് മിഷന് ഹോം സന്യാസമഠത്തില് നിന്ന് ഒന്നര മാസം മുന്പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. സിസ്റ്റര് അനുപമയെക്കൂടാതെ, സിസ്റ്റര് […]Read More
കൊച്ചി: അറബിക്കടലില് മറിഞ്ഞ എംഎസ്സി എല്സ 3 എന്ന കപ്പലില് നിന്ന് കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്നറുകള് വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം. കടലിലേക്ക് മുങ്ങിയ കണ്ടെയ്നറുകളിലുള്ള സാധനങ്ങള് മത്സ്യം കഴിക്കുന്നതിന് പ്രശ്നമാണോ എന്നതാണ് ജനങ്ങളുടെ പ്രധാന സംശയം. കണ്ടെയ്നറുകളിലെ എണ്ണകളിലെ വിഷപദാര്ത്ഥമായ പിഎഎച്ച് എന്ന വസ്തുവിന്റെ സാന്നിദ്ധ്യം ക്യാന്സറിന് കാരണമാകുമെന്നാണ് വിദഗ്ദ്ധര് അഭിപ്രായപ്പെടുന്നത്. മറൈന് ഗ്യാസ് ഓയിലിന് ഉള്ളില് പിഎഎച്ച് സാന്നിദ്ധ്യമുണ്ട്. ഇത് അടങ്ങിയ മീന് കഴിച്ചാല് പിഎഎച്ച് മനുഷ്യശരീരത്തിനുള്ളിലെത്തുമെന്നതാണ് പ്രശ്നം. പിഎഎച്ച് അപകടകരമായ അളവില് […]Read More
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 26 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 27 ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ സാഹചര്യമാണുള്ളത്.26 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 27&Read More
