കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഏഴാം എഡിഷനിലേക്ക് കൊച്ചിയില്‍ നടന്ന അഭിമുഖങ്ങളുടെ പുരോഗതി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നേരിട്ടെത്തി വിലയിരുത്തി. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്മെന്റ് ഓഫീസര്‍മാരായ ക്രിസ്റ്റിയാനെ മരിയ സോമ്മിയ, ക്ലൗഡിയ നാപ്പെ, ടാൻജാ ബാർബറ വില്ലിംഗർ, ജാനി സിറ്റോറസ്, ഡാനിയേല കാമ്പ്ഫ് എന്നിവരും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷന് പ്രതിനിധികളുമായും […]Read More
പത്തനംത്തിട്ട: പുരോഗമന കലാ സാഹിത്യ സംഘം ഇരവിപേരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ.ഷാജി N കരുൺ അനുസ്മരണം സംവിധായകനും എഴുത്തുകാരനുമായ ശ്രീ. സുനിൽദത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. CPIM ജില്ലാ കമ്മറ്റി അംഗം സ. P C സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണവും, സ. N വിനോജ് നാരായണൻ(സംവിധായകൻ ) മുഖ്യ പ്രഭാഷണവുംനിർവഹിച്ചു. മികച്ച സംവിധായകനുള്ള( ചിത്രം -സ്വാമി) സത്യ ചിത്തറേ അവാർഡ് ലഭിച്ച ശ്രീ. സുനിൽ ദത്തിനെ ചടങ്ങിൽ ആദരിച്ചു. സ. PB അഭിലാഷിന്റെ അധ്യക്ഷതയിൽ […]Read More
കൊൽക്കത്ത:ഐപിഎൽ ക്രിക്കറ്റ് ഫൈനൽ വേദി മാറ്റിയതിനെതിരെ വിവാദം കനക്കുന്നു. മത്സരക്രമം പുതുക്കിയപ്പോൾ കൊൽക്കത്ത മാറ്റി അഹമദാബാദാക്കിയതാണ് വിവാദമായത്. രാഷ്ട്രീയ കാരണങ്ങളാണ് വേദി മാറ്റത്തിന് പിന്നിലെന്ന് ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് തുറന്നടിച്ചു. ബിജെപി യുടെ രാഷ്ട്രീയവിരോധത്തിന് ബംഗാളിലെ ക്രിക്കറ്റ് പ്രേമികളെ വഞ്ചിക്കരുതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബംഗാളിലെ തൃണമുൽ സർക്കാരിനോടുള്ള എതിർപ്പാണ് വേദി മാറ്റത്തിന് കാരണം. നിർത്തിവച്ച മത്സരങ്ങൾ പുനരാരംഭിക്കാൻ മത്സരക്രമം പുറത്തിറക്കിയപ്പോൾ കൊൽക്കത്തയിൽ അനുവദിച്ചിരുന്ന കളികൾ മാറ്റി.ഫൈനലും രണ്ടു ക്വാളിഫയറും അഹമ്മദാബാദ് നരേന്ദ്ര […]Read More
പാലക്കാട്:ഭൂമിയില്ലാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് സർക്കാർഭൂമി പതിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്തായി മന്ത്രി എം ബി രാജേഷ്. ആയിരത്തിലധികം കുടുംബങ്ങൾക്ക് കൊടുക്കാനാവശ്യമായ ഭൂമി കലക്ടർമാർ കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ അതി ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി മാറാൻ കേരളം തയ്യാറായെന്നും മന്ത്രി പറഞ്ഞു. കേരളശേരി പഞ്ചായത്തിൽ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വീടുകളുടെ താക്കോൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.Read More
തിരുവനന്തപുരം: ട്രയൽ അലോട്ട്മെന്റ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി ജൂൺ 2ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാൻ വരുന്നവർ അലോട്ട്മെൻറ് സമയത്ത് നൽകിയ മൊബൈൽ ഫോൺ കരുതേണ്ടതാണ്.വെബ് സൈറ്റ്:https://hscap.kerala.gov.in കാണുക.Read More
തിരുവനന്തപുരം:പ്ലസ് വൺ ഏകജാലകപ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ശനിയാഴ്ച നടക്കും. ഹയർ സെക്കൻഡറി പ്രവേശന വെബ്സൈറ്റായ https://hscap.keralagov.in ൽ വൈകിട്ട് നാലിന് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 4,62,721 അപേക്ഷകളാണുള്ളത്. 4, 24,583 പേരാണ് എസ്എസ്എൽസി പരീക്ഷ വിജയിച്ചത്.ഒരേ വിദ്യാർഥി ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചതും സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾ അപേക്ഷിച്ചതും എണ്ണം വർധിപ്പിച്ചു. പ്ലസ് വൺ പഠനത്തിന് ആകെ 4,74, 917 സീറ്റുണ്ട്. ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10 ന് രണ്ടാം അലോട്ട്മെന്റും 16 ന് മൂന്നാം […]Read More
സംസ്ഥാനത്തിലെ 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) കോഴ്സ് പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി മേയ് 31 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2324396, 2560327.Read More
കേരളാ ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിംഗ്) പരീക്ഷ ജൂൺ 23 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കു വേണ്ടി പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുളള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in വെബ്സൈറ്റിലെ KGTE 2025 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തിരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തവർക്കു മാത്രമേ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു. ഇത്തരത്തിൽ സമയക്രമം സെലക്ട് ചെയ്തവർക്ക് രജിസ്ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച […]Read More
സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിക്ക് 2025-25 വർഷം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാവരുത്. 60 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം www.bwin.kerala.gov.in, www.Read More
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കായി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് പ്ലസ്ടു/ വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. 2025 ലെ പ്ലസ്ടു/ വി.എച്ച്.എസ്.സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.5,000 രൂപ ക്യാഷ് അവാർഡും മൊമന്റോയും പ്രോത്സാഹനമായി വിദ്യാർഥികൾക്ക് നൽകും. പാസ് സർട്ടിഫിക്കറ്റിന്റേയും മാർക്ക് ലിസ്റ്റിന്റേയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷകർത്താവിന്റെ ക്ഷേമനിധി ബോർഡ് പാസ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്, […]Read More
