പാലക്കാട് ജില്ലയിലെ വടക്കന്തറയിലെ ഒരു സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ബുധനാഴ്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി. അവ അപകടകരമായ വസ്തുക്കളാണെന്ന് സ്ഥിരീകരിച്ചതായി പാലക്കാട് നോർത്ത് പോലീസ് സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. കാട്ടുപന്നിയെ പിടികൂടാൻ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പത്ത് വയസുകാരനായ നാരായണൻ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയിൽ ആൺകുട്ടിക്കും സമീപത്തുണ്ടായിരുന്ന 84 വയസ്സുള്ള ലീല എന്ന സ്ത്രീക്കും നിസ്സാര പരിക്കേറ്റു. വ്യാസ വിദ്യാ പീഠം പ്രീ-പ്രൈമറി സ്കൂളിൻ്റെ ഗേറ്റിന് സമീപം വൈകുന്നേരം 3.45 ഓടെയാണ് നാരായണൻ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടപ്പോൾ ആവേശഭരിതനായ […]Read More
പാലക്കാട്: സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ തകർന്നിരുന്നു. 17 വയസുള്ള പെൺകുട്ടിയുടെ വീടാണ് യുവാക്കൾ ആക്രമിച്ചത്. പെൺകുട്ടിയ്ക്ക് നേരത്തെ ഇവരുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ ഒരാളുമായുള്ള ചില പ്രശ്നങ്ങൾ കാരണം പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറി. ഇതിനു പിന്നാലെ ബൈക്കിലെത്തിയാണ് വീടിന് നേരെ പെട്രോൾ […]Read More
പാലക്കാട്:ഭൂമിയില്ലാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് സർക്കാർഭൂമി പതിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്തായി മന്ത്രി എം ബി രാജേഷ്. ആയിരത്തിലധികം കുടുംബങ്ങൾക്ക് കൊടുക്കാനാവശ്യമായ ഭൂമി കലക്ടർമാർ കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ അതി ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി മാറാൻ കേരളം തയ്യാറായെന്നും മന്ത്രി പറഞ്ഞു. കേരളശേരി പഞ്ചായത്തിൽ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വീടുകളുടെ താക്കോൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.Read More
സ്ത്രീകളെയും കുടുംബങ്ങളെയും ഉള്പ്പെടെ കൂടുതല് യാത്രക്കാരെ ആകര്ഷിക്കുക കെഎസ്ആര്ടിസിയുടെ ലക്ഷ്യം: മന്ത്രി കെ ബി ഗണേഷ്കുമാര് സ്ത്രീകളെയും കുടുംബങ്ങളെയും ഉള്പ്പെടെ കൂടുതല് യാത്രക്കാരെ ആകര്ഷിക്കുക എന്നതാണ് കെഎസ്ആര്ടിസിയുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര് പറഞ്ഞു. പാലക്കാട് കെഎസ്ആര്ടിസിയിലെ ശീതീകരിച്ച വിശ്രമ കേന്ദ്രത്തിന്റെയും പുതുതായി ആരംഭിക്കുന്ന സര്വീസുകളുടെയും ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യാത്രക്കാര്ക്ക് മികച്ച സൗകര്യങ്ങള് ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്ടിസിയുടെ ബാംഗ്ലൂരിലേക്കുള്ള 48 പെര്മിറ്റുകളിലും ഏറ്റവും ആധുനിക സജ്ജീകരണങ്ങള് ഉള്ള ബസുകള് […]Read More
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ മധ്യവയസ്കനെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. കപ്ളിപ്പാറ വാലിപ്പറമ്പ് കണ്ടം പിഷാരം അമ്പലക്കുളത്തിന് സമീപത്തെ വീട്ടിലെ മണികണ്ഠന് (56)നെയാണ് വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത് ഇയാള് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മണികണ്ഠനും അയല്വാസികളും ചേര്ന്ന് ബുധനാഴ്ച മദ്യപിച്ചിരുന്നതായി അയല്വാസികള് പറഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയില് എടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Read More
നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. പോത്തുണ്ടി മേഖലയില്നിന്ന് പിടിയിലായത്. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപക തിരച്ചിൽ നടത്തിയത്. 35 മണിക്കൂർ ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി പോലീസ് വലയിലാകുന്നത്. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടതെന്ന് പറഞ്ഞിരുന്നു. പോലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചിരുന്നു. പോലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായായിരുന്നു വിവരം. പോലീസുകാരും മുന്നൂറോളം നാട്ടുകാരും പോലീസിനൊപ്പം തെരച്ചിലിന് ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോത്തുണ്ടി […]Read More
പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് നെന്മാറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) സസ്പെൻഷൻ. എസ്എച്ച്ഒക്ക് വീഴ്ച പറ്റിയെന്ന എസ് പിയുടെ റിപ്പോര്ട്ടിന് പിന്നാലെയാണ് നടപടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില് താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ് പിയുടെ റിപ്പോര്ട്ടില് പറയുന്നു. എസ്എച്ച്ഒക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്ട്ട് തേടിയിരുന്നു. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ […]Read More
പാലക്കാട് ജില്ലയിലെ ഒരു ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് വിദ്യാർത്ഥി പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന്, ഇത് വാർത്തയാകുകയും ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പെൻഡ് […]Read More
പാലക്കാട്: പട്ടാമ്പിയിൽ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ ആണ് മരിച്ചത്. 80 ശതമാനം പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൊര്ണൂരിലെ സഹകരണ അര്ബന് ബാങ്കില് നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര് ജയയുടെ വീട്ടില് എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്ദാരും സ്ഥലത്തെത്തി ജപ്തി നടപടികള് താത്ക്കാലികമായി നിര്ത്തിവെച്ചിരുന്നു. 2015-ല് ബാങ്കില് നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം […]Read More
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി നിരക്ക് വര്ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര് താരിഫ് ഏര്പ്പെടുത്തുന്നതും പരിഗണനയിലുള്ളതായി വൈദ്യുതി മന്ത്രി പറഞ്ഞു. വേനൽകാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇത് മറികടക്കാനായാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.Read More