തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം. പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല സ്ഥിതി ചെയ്യുന്നത്. തീപിടുത്തത്തിൽ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണം പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. തീ നിയന്ത്രണ വിധേയമാക്കി. മൂന്ന് യൂണീറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നവരാത്രി ആഘോഷങ്ങൾ നടന്ന മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നൂറിലധികം പേർ താഴത്തെ നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു തീപിടുത്തം ഉണ്ടായത്. തീ പടർന്നതോടെ ഹാളിൽ ഉണ്ടായിരുന്നവർ പരിപാടി അവസാനിപ്പിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.Read More
തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി സർക്കാർ. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളിൽ ആണ് അന്വേഷണ ശുപാർശ. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണം വേണമെന്നാണ് ശുപാർശ. തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി സർക്കാർ. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളിൽ ആണ് […]Read More
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 പുലർച്ചെ രണ്ടു മണി മുതൽ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടണമെന്ന് ഉത്തരവ്. മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.Read More
തൃശൂർ : തൃശൂർ പൂരത്തിന് പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം നടക്കുക. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശത്തിലേക്കെത്തും. ലാലൂർ ഭഗവതി ക്ഷേത്രത്തിൽ രാവിലെ എട്ടിനും 8.15നും ഇടയിൽ കൊടിയേറ്റം നടക്കും.തിരുവമ്പാടി ക്ഷേത്രത്തിൽ […]Read More
തൃശൂർ: പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പൊലീസ് അസ്വഭാവിക […]Read More
