ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ (DRDO) ഒക്ടോബർ 3-4 തീയതികളിൽ രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചുകളിൽ 4-ആം തലമുറയുടെ മൂന്ന് ഫ്ലൈറ്റ്-ടെസ്റ്റുകൾ വിജയകരമായി നടത്തി. ഉയർന്ന സ്പീഡ് ടാർഗെറ്റിനെതിരെയാണ് ടെസ്റ്റുകൾ നടത്തിയത്. പരമാവധി റേഞ്ചിൻ്റെയും പരമാവധി ആൾട്ടിറ്റ്യൂഡ് ഇൻ്റർസെപ്ഷൻ്റെയും വളരെ നിർണായകമായ പാരാമീറ്ററുകൾ പ്രകടമാക്കി. ഈ വികസന പരീക്ഷണങ്ങൾ ആയുധ സംവിധാനത്തിൻ്റെ ഹിറ്റ്-ടു-കിൽ കഴിവിൻ്റെ ആവർത്തനക്ഷമത കാണിക്കുന്നു, വിവിധ ടാർഗെറ്റ് ഇടപഴകൽ സാഹചര്യങ്ങളിൽ അടുക്കൽ, പിൻവാങ്ങൽ, ക്രോസിംഗ് മോഡുകൾ എന്നിവ ഉൾക്കൊള്ളുന്നു. VSHORADS മിസൈലുകളുടെ […]Read More
സ്വർണ്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി(ഫത്വ) പുറപ്പെടുവിക്കണമെന്ന് കെ ടി ജലീൽ. മതവിധി ഉണ്ടായാൽ മലപ്പുറത്തിനെ കുറിച്ചുള്ള അപകീർത്തി ഒഴിവാകുമെന്നും, സ്വർണ്ണക്കടത്തിലും ഹവാലയിലും വിശ്വാസികൾ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു. കൂടാതെ സിപിഎമ്മിന്റെ ലീഗ് വിരുദ്ധ പ്രചാരണത്തോടുള്ള വിയോജിപ്പും കെ ടി ജലീൽ വ്യക്തമാക്കി. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നത് സമുദായത്തെ കൂടി പരിഗണിച്ചാണെന്നും. കാലുമാറ്റം സമുദായത്തിന് ദോഷം ചെയ്യും. അൻവറിന്റെ വഴിക്ക് താനും പോയാൽ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോ എന്നും ജലീൽ ചോദിച്ചു.Read More
എ.ഡി.ജി.പി എം.ആര്.അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും.ആര്.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സര്‍വീസ് ചട്ടലംഘനമാണെന്നും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി ഡിജിപി ഷേഖ് ദര്‍വേഷ് സഹേബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പോടെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിയ്ക്ക് മുമ്പിലെത്തും. ഇന്നലെ രാത്രി 8.15 ഓടെ ഡി.ജി.പി നേരിട്ടാണ് 300 പേജുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് കൈമാറിയത്. പി.വി അന്‍വറിന്റെ പരാതിയിലെയും എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയിലെയും അന്വേഷണ വിവരങ്ങള്‍ ആയിരുന്നു റിപ്പോര്‍ട്ടില്‍. കൂടിക്കാഴ്ച്ച സ്വകാര്യ […]Read More
റായ്പൂർ:ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ വനമേഖലയിൽ 40 മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. നാരായൺപൂർ – ദന്തേവാഡ അതിർത്തിയിലെ അബൂജ്മഠ് വനത്തിലാണ് വെള്ളിയാഴ്ച ഒരു മണിയോടെ ഏറ്റുമുട്ടലുണ്ടായത്. ഉൾക്കാട്ടിൽ കടന്നവർക്കായി തിരച്ചിൽ തുടരുന്നു. എകെ 47, എസ്എൽആർ തുടങ്ങിയ ആയുധങ്ങൾ പിടികൂടിയെന്നും കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കാമെന്നും ദന്തേവാഡ എസ് പി അറിയിച്ചു. ഈ വർഷം ഇതുവരെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 194 ആയി.Read More
ഇ കെ സുഗതൻ രചിച്ച “ജ്ഞാന സാഗരം ചട്ടമ്പി സ്വാമികൾ” എന്ന കൃതി പ്രകാശനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഡോ. ബിജു രമേശിന് ആദ്യ പതിപ്പ് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സദ് ഭാവന ട്രസ്റ്റാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.Read More
തിരുവനന്തപുരം: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയാടെ പാസായതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവനന്തപുരം വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനും വൈസ് പ്രസിഡന്റ് ജഗൻനാഥനുമെതിരെ എൽഡിഎഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മൂന്ന് ബിജെപി അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ച് വോട്ടുചെയ്തു. എന്നാൽ യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐയുടെ ഒരംഗവും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ആകെ 22 സീറ്റുകളാണ് നിലവിൽ യുഡിഎഫ്-9, എൽഡിഎഫ്-8, ബിജെപി-3, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് […]Read More
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ കോളേജുകൾക്കും 11 ന് അവധിയായിരിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. സ്കൂളുകളുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. maRead More
മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസംകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 7 ദിവസം വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 04 മുതൽ 09 വരെ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, […]Read More
ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്. ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 തൊടാൻ അധികദിവസം വേണ്ടിവരില്ല എന്നാണ് റിപ്പോർട്ട്. ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 56,880 ആയിട്ടുണ്ട്. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7110 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം 56800 രൂപയായി ഉയർന്ന സ്വർണവില പിന്നീട് […]Read More
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമം സംസ്ഥാന ക്രൈംബ് മേഘല അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശിനെ ചുമതലപ്പെടുത്തി. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകൾ അന്വേഷിക്കാൻ ഇൻറലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ചുമതലപ്പെടുത്തി. എം ആർ അജിത് കുമാറിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി പോലീസ് മേധാവി റിപ്പോർട്ട് ചെയ്തു. അത് പരിശോധിക്കാൻ പോലീസ് മേധാവിയെ […]Read More