By SUMESHKRISHNAN തിരുവനന്തപുരം: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് മലയാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും അനുശോചനം രേഖപ്പെടുത്തി. വിനോദയാത്രയ്ക്ക് പുറപ്പെട്ട മലപ്പുറം പാങ്ങ് പാറമ്മൽ സ്കൂളിലെ അധ്യാപകരും ജീവനക്കാരുമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒമ്പത് പേരുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത അത്യന്തം ഞെട്ടലോടെയാണ് കേട്ടതെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ […]Read More
BY sumeshkrishnan തിരുവനന്തപുരം: ജഗതി ഈശ്വരവിലാസം റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ, പുതുക്കോണം സ്വദേശിയായ അനന്തു (19) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 16-ന് പകൽ സമയത്താണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഇയാൾക്കെതിരെ നേരത്തെയും മ്യൂസിയം, തമ്പാനൂർ, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ നിലവിലുണ്ട്. മ്യൂസിയം എസ്.എച്ച്.ഒ ഗിരീഷ്.എൻ, എസ്.ഐ ജയ്സൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ […]Read More
by sumeshkrishnan ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1220 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 26 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.00057 കി. ഗ്രാം), കഞ്ചാവ് (0.05 കി.ഗ്രാം), കഞ്ചാവ് ബീഡി (13 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത […]Read More
By :Sumeshkrishnan തിരുവനന്തപുരം: കേരളത്തിൽ വേനൽചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ആരോഗ്യപ്രശ്നങ്ങൾക്കും ചർമ്മരോഗങ്ങൾക്കും കാരണമായേക്കാം എന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കാൻ സർക്കാർ നിർദ്ദേശിച്ചു. ചൂട് മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് […]Read More
BY: SUMESHKRISHNAN തിരുവനന്തപുരം: രാജ്യത്തെ മുൻനിര ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതരമായ സാഹചര്യമെന്ന് റിപ്പോർട്ട്. മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും സ്ഥിരം ഐസിയു പ്രവർത്തനസജ്ജമാക്കാത്തത് രോഗികളുടെ ജീവന് ഭീഷണിയാകുന്നു. നിലവിൽ തുണികൾ കെട്ടി മറച്ച താൽക്കാലിക സംവിധാനത്തിലാണ് തീവ്രപരിചരണ വിഭാഗം (ICU) പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ നടന്ന അപകടത്തിന് ശേഷം മാറ്റിയ രോഗികൾ ഇപ്പോഴും ഇടുങ്ങിയതും സുരക്ഷിതമല്ലാത്തതുമായ ഈ താൽക്കാലിക ഇടങ്ങളിൽ തുടരുകയാണ്. അണുബാധ […]Read More
by sumeshkrishnan തിരുവനന്തപുരം: നഗരമധ്യത്തിലെ വഴുതക്കാട് ഹയാത്ത് ഹോട്ടലിന് സമീപം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ വൈകുന്നത് കുടിവെള്ള വിതരണത്തെ ഗുരുതരമായി ബാധിക്കുന്നു. ഏപ്രിൽ 13-ന് രാത്രി പത്ത് മണിയോടെയാണ് ലൈനിൽ വലിയ തോതിലുള്ള ചോർച്ച രൂപപ്പെട്ടത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട കരാറുകാരോ സ്മാർട്ട് സിറ്റി അധികൃതരോ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. കെ.ആർ.എഫ്.ബി / സ്മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ പൈപ്പ് ലൈനുകളുടെ അഞ്ചുവർഷത്തെ അറ്റകുറ്റപ്പണി […]Read More
തിരുവനന്തപുരം: നഗരത്തിലെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വരും ദിവസങ്ങളിൽ പാച്ചല്ലൂർ മേഖലയിലുള്ളവർക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. പാച്ചല്ലൂർ കയർ സംഘം ഹാളിൽ വെച്ച് 2026 ഏപ്രിൽ 19-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുക. ഹോമിയോ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി […]Read More
തിരുവനന്തപുരം: സി.പി.ഐ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും അമ്പലത്തറ മുൻ വാർഡ് കൗൺസിലറുമായ സി.എസ്. സുലോചനനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന ആരോപണത്തെത്തുടർന്ന് അന്വേഷണവിധേയമായാണ് നടപടി. പാർട്ടിയുടെ അച്ചടക്കവും നയങ്ങളും ലംഘിച്ചു എന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ നേതൃത്വം ഈ തീരുമാനമെടുത്തത്. സുലോചനനെതിരെയുള്ള പരാതികളിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാൾക്കെതിരെ ഉണ്ടായ ഈ നടപടി രാഷ്ട്രീയ […]Read More
BY :Sumesh Krishnan,Thiruvananthapuram bureau chief തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറു ശതമാനം വിജയവും ദേശീയ തലത്തിലെ റാങ്ക് നേട്ടവുമായി കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. സ്കൂളിലെ അന്ന മറിയം 500-ൽ 499 മാർക്ക് (99.8%) നേടി ദേശീയ തലത്തിൽ രണ്ടാം റാങ്കും ജില്ലയിൽ ഒന്നാം റാങ്കും കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി. വിജയവിശേഷങ്ങൾ: സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മാളവിക എ.എസ് (497 […]Read More
BY :Sumesh Krishnan,Thiruvananthapuram bureau chief തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ നിർണ്ണായക തീരുമാനങ്ങളും പരീക്ഷാ ഫലപ്രഖ്യാപന തീയതികളും പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തെക്കുറിച്ചും പുതിയ അധ്യയന വർഷത്തെ തയ്യാറെടുപ്പുകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചത്. പരീക്ഷാ ഫലങ്ങൾ മെയ് മാസത്തിൽ എസ്.എസ്.എൽ.സി. മൂല്യനിർണ്ണയം ഏപ്രിൽ 16-ന് ആരംഭിച്ച് മെയ് 2-ന് അവസാനിക്കും. 72 കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരത്തോളം അധ്യാപകരാണ് ഈ പ്രക്രിയയിൽ പങ്കാളികളാകുന്നത്. മെയ് മൂന്നാം വാരത്തോടെ […]Read More
