കോവളം: വാക്കുതർക്കത്തിനൊടുവിൽ യുവാക്കളെ വെട്ടുക്കത്തികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികളിൽ ഒരാളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങോട് ആർ.കെ.എൻ റോഡ്, ശിവകൃപയിൽ ജയചന്ദ്രന്റെ മകൻ സച്ചിൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി കോവളം കുഴിയംവിള ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെങ്ങാനൂർ സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ മർദ്ദിക്കുകയും വെട്ടുക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കോവളം എസ്.എച്ച്.ഒ (SHO) അരുൺകുമാർ ജെ.പിയുടെ […]Read More
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനെ തുടർന്ന് വിവിധ മേഖലകളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. രാത്രി സമയങ്ങളിൽ 10–15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ Kerala State Electricity Board (കെ.എസ്.ഇ.ബി.) വാക്കാൽ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയതാണ് നിയന്ത്രണ നടപടികൾക്ക് കാരണം. ഒരാഴ്ച മുമ്പ് തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി മേഖലകളിലും സമാനമായ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊടുംചൂടിൽ ജനങ്ങൾ വലയുന്നതിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ വൈദ്യുതി തടയുന്നത് സർക്കാരിന്റെ വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പവർകട്ട് ഇല്ലാത്ത പത്തു വർഷം എന്ന വാഗ്ദാനം വെറും പാഴ്വാക്കായെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പിണറായി സർക്കാർ ജനങ്ങളോട് വലിയ നുണകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന ഈ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടനടി പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി […]Read More
BY:SUMESHKRISHNAN തിരുവനന്തപുരം: വിവാഹ സമ്മാനമായി ലഭിച്ച സ്വർണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വഞ്ചിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിപ്പൂർ പാൽക്കുളങ്ങര സ്വദേശി ശംഭു ദേവ് (30) ആണ് പിടിയിലായത്. കഴിഞ്ഞ പത്ത് വർഷമായി യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണം വിവിധ ഘട്ടങ്ങളിലായി ഇയാൾ കൈക്കലാക്കിയിരുന്നു. ഇത് തിരികെ ചോദിച്ചതും കൂടുതൽ സ്വർണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചതുമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. യുവതിയെ അസഭ്യം പറയുകയും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി […]Read More
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; ചികിത്സാ വീഴ്ചയെന്ന ആരോപണത്തിൽ ഉറച്ച് കുടുംബം,
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരനായ ദിക്ഷല്‍ മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കുട്ടിയുടെ പിതാവ് ദിലീപ് പൂർണ്ണമായും തള്ളി. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് ദിലീപ് റിപ്പോർട്ടറിനോട് വ്യക്തമാക്കി. തലചുറ്റുന്നുണ്ടെന്നും കാഴ്ചയിൽ അവ്യക്തത ഉണ്ടെന്നും കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും അധികൃതർ അത് ഗൗരവമായി എടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ ആന്റിവെനം സ്റ്റോക്കുണ്ടായിരുന്നിട്ടും അത് നൽകി കുട്ടിക്ക് പ്രാഥമിക […]Read More
തിരുവനന്തപുരം: കേരളത്തിൽ വേനൽ കഠിനമാകുന്നു. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും തൃശൂർ, കൊല്ലം ജില്ലകളിൽ ഇത് 40°C വരെ എത്തിയേക്കാമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മറ്റ് ജില്ലകളിലും താപനില സാധാരണയേക്കാൾ ഉയർന്നുതന്നെ നിൽക്കും. പ്രധാന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും: ചൂടിന് അല്പം ആശ്വാസമായി വരും ദിവസങ്ങളിൽ തെക്കൻ കേരളത്തിലും […]Read More
BY: SUMESHKRISHNAN തിരുവനന്തപുരം: വാഴയില – നെടുമങ്ങാട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏപ്രിൽ 24 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി സിറ്റി പോലീസ് അറിയിച്ചു. റോഡ് വീതികൂട്ടുന്ന പ്രവൃത്തികൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും മറ്റ് വാഹനങ്ങൾക്കുമായി പ്രത്യേക റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്: കൂടുതൽ വിവരങ്ങൾക്കും ഗതാഗത സംബന്ധമായ സംശയങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:Read More
തിരുവനന്തപുരം : ചേങ്കോട്ടുകോണത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും വസ്തുവിന്റെ ആധാരങ്ങളും ഉൾപ്പെടെയുള്ള രേഖകൾ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് (DANSAF) ടീമാണ് ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്. പിടിയിലായവർ: മോഷണത്തിന്റെ വിശദാംശങ്ങൾ: ഈ മാസം വീട്ടുകാർ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിലും മുറിയുടെ വാതിലും തകർത്താണ് പ്രതികൾ അകത്തുകയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന താഴെ […]Read More
By:Sumeshkrishnan തിരുവനന്തപുരത്തെ വാഹനാപകടത്തിൽ മണിയൻ പിള്ള രാജുവിന് ക്ലീൻ ചിറ്റ്. മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി. മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് കുറ്റം ഒഴിവാക്കിയത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ മണിയന്‍പിള്ള രാജുവിന്റെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടായത് അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ വാഹനം നിർത്താതെ പോകുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു അപകടത്തിന് പിന്നാലെ നടനെ അറസ്റ്റ് […]Read More
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2026 ഏപ്രില്‍ 17 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡിഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് […]Read More
