തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്ച മുതല് പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്ക്ക് 1600 രൂപ വീതമാണ് പെൻഷൻ തുക ലഭിക്കുക. ബാങ്ക് അക്കൗണ്ടിലൂടെ 27 ലക്ഷം പേര്ക്കാണ് തുക കൈമാറുന്നത്. മറ്റുള്ളവര്ക്ക് സഹകരണ ബാങ്കുകള് വഴി വീട്ടിലെത്തി പെൻഷൻ കൈമാറുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല് അറിയിച്ചു.Read More
പൊതുഭരണ വകുപ്പിലെ ആറ് താത്കാലിക ജീവനക്കാരെ പിരിച്ചുവിടും സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പെൻഷൻ തട്ടിപ്പില് കൂടുതൽ നടപടികളിലേക്ക് സർക്കാർ. പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ 6 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയിരുന്നു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിർദ്ദേശം […]Read More
ആധുനിക ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ ശരീര രാഷ്ട്രീയം, IFFK യിലെ”മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി” എന്ന ചിത്രം മുന്നോട്ട് വെയ്ക്കുന്ന പ്രമേയവും അതാണ്. ഇന്ന് ലോകം സ്ത്രീ പുരുഷ വർഗ്ഗ സമരങ്ങൾക്ക് നടുവിലാണ് അതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും ചിന്തോദ്ദീപകവുമായ ഒരു ചിത്രമാണ് ഇത്, സോൾ കാർബല്ലോ അവതരിപ്പിച്ച 71 വയസ്സുള്ള ഒരു സ്ത്രീയുടെ ഭൂതകാലത്തെ ഒരു സവിശേഷമായ ആഖ്യാന സമീപനത്തിലൂടെ, ഒരു കാലഘട്ടത്തിൽ വളർന്നുവന്ന അന, പട്രീഷ്യ, […]Read More
തിരുവനന്തപുരം: 1974 ൽ കേരളത്തിൽ രൂപം കൊണ്ട രാഷ്ട്രീയപ്രസ്ഥാനമായിരുന്നു നാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി. നിയമസഭയ്ക്കകത്തും പുറത്തും നീതിക്കു വേണ്ടി സന്ധിയില്ലാ സമരം നയിച്ച കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, പി.കെ നാരായണപ്പണിക്കർ, ഉപേന്ദ്രനാഥക്കുറുപ്പ് തുടങ്ങിയ നേതാക്കൻമാർ നയിച്ച പ്രസ്ഥാനം വളരെക്കാലം നിർജീവമായിരുന്നു. സാമ്പത്തിക സംവരണം ആവശ്യപ്പെട്ട സംഘടനയെ ഉന്നത രാഷ്ട്രീയ ഘടകങ്ങൾ നിർവീര്യമാക്കി. തെറ്റുകൾ തിരുത്തി പുരോഗമന ചിന്താഗതികളിലൂടെ വീണ്ടും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ 50-ാം വാർഷിക സ സമ്മേളനം തീരുമാനിച്ചു.ഇതിന്റെ മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് […]Read More
ജർമ്മനിയിലെ ആർട്ട്ഹുഡ് ഫിലിംസ്, ഓസ്ട്രിയയിലെ ഗോൾഡൻ ഗേൾസ് ഫിലിംസ് , ടർക്കിയിലെ സ്കൈ ഫിലിംസ് മുൻകൈയെടുത്ത് നിർമ്മിച്ച ഇറാനിയൻ സിനിമയായ ” വിറ്റ്നസ്സ്” നമുക്ക് നിരാകരിക്കാൻ കഴിയാത്ത പല കാര്യങ്ങൾക്കും നമ്മെ സാക്ഷിയാക്കുന്നു. ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യാൻ ശ്രമിക്കുന്ന ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവവികാസങ്ങളിൽ മുന്നോട്ട് നീങ്ങുന്ന സിനിമ പറഞ്ഞു വെയ്ക്കുന്ന പ്രതിഷേധത്തിൻ്റെ അലകൾ നമ്മെ ഉലച്ചുകൊണ്ടിരിക്കും. സിനിമയിലെ നൃത്തരംഗത്ത് അഭിനയിച്ച ഭൂരിഭാഗം സ്ത്രീകളും പിന്നീട് കൊല്ലപ്പെട്ടു എന്നത് സിനിമ സ്ക്രീനിനുമപ്പുറം പിന്തുടരുന്ന ആശങ്കകളുടെ നേർ സാക്ഷ്യം […]Read More
തിരുവനന്തപുരം: 29ാത് കേരള ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സിനിമ രംഗത്തെ അതുല്യ പ്രതിഭയായ ഷബാന ആസ്മി ചടങ്ങിൽ മുഖ്യാതിഥിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി. ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ അടക്കമുള്ള മേളയായി ഐ എഫ് കെ അറിയപ്പെടുന്നത് ഏറെ അഭിമാനം ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. സിനിമ പ്രദർശനം മാത്രമല്ല […]Read More
തിരുവനന്തപുരം: കെ – റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ജൂനിയർ അസിസ്റ്റന്റ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് മരിച്ചു. ഭിന്നശേഷിക്കാരിയായ പൂവാർ കൊടിവിളാകം ശ്രീശൈലത്തിൽ വി നിഷ (39)യാണ് മരിച്ചത്. ബുധൻ രാവിലെ 10.30നായിരുന്നു അപകടം. ഇരുകാലുകൾക്കും ശേഷിയില്ലാത്ത നിഷ ഊന്നുവടികളുടെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. ബുധനാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. വഴുതക്കാട് ട്രാൻസ്ടവറിലുള്ള ഓഫീസിൽ പോകുന്നതിനുവേണ്ടി വനിതാ കോളേജിന് മുന്നിൽ ബസിറങ്ങി റോഡ്കടന്നുപോകാൻ ശ്രമിക്കുമ്പോൾ കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു. മൂന്നുവർഷമായി കെ […]Read More
തിരുവനന്തപുരം പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള് പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില് സൂചിപ്പിക്കുന്നു. മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കേസില് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംശയകരമായി സിസിടിവി ദൃശ്യങ്ങളില് കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയിൽ […]Read More
തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ്. 2022ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ ചെയർമാനും, ഗായിക കെ എസ് ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി […]Read More
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ അപ്രതീക്ഷമായി പട്ടം ഉയർന്ന് പൊങ്ങിയതോടെ വിമാന സർവീസുകളുടെ ലാൻഡിങ് മുടങ്ങി. ശനിയാഴ്ച രാവിലെ ലാൻഡിങ്ങിനായുള്ള സിഗ്നൽ കിട്ടിയ ഒമാൻ എയർവേയ്സ് വിമാനം റൺവേയിലിറങ്ങാൻ തുടങ്ങുന്നതിനിടെയാണ് പട്ടം പറക്കുന്നതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒടുവിൽ എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരം വിമാനം ചാക്ക ഭാഗത്തേക്കുള്ള റൺവേയിലേക്ക് ഇറക്കി. പല സർവിസുകളുടെയും ലാൻഡിങ് ചാക്ക ഭാഗത്തെ റൺവേയിലേക്ക് മാറ്റണ്ടി വന്നു. വിമാനത്താവളത്തിന്റെ ചുറ്റളവിൽ പട്ടം,ബലൂണുകൾ പറത്താൻ പാടില്ലെന്ന് […]Read More
