റിപ്പോർട്ട് : സുനിൽദത്ത് സുകുമാരൻ തിരുവനന്തപുരം: കലയുടെയും കാഴ്ചയുടെയും വിസ്മയം തീർക്കാൻ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാമത് പതിപ്പിന് ഇന്ന് (ഡിസംബർ 12, വെള്ളിയാഴ്ച) തലസ്ഥാന നഗരിയിൽ തുടക്കമാകും. ലോക സിനിമയുടെ ലാവണ്യ കാഴ്ചകളിലൂടെ മലയാളിയെ ആഗോള പൗരനാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ മേളയുടെ ഇക്കൊല്ലത്തെ എട്ട് ദിവസം നീളുന്ന ആഘോഷത്തിന് ഇന്ന് വൈകിട്ട് നിശാഗന്ധിയിൽ തിരശീല ഉയരും. 206 സിനിമകൾ പ്രദർശിപ്പിക്കും: ഡിസംബർ 12 മുതൽ എട്ട് ദിവസം തിരുവനന്തപുരത്തെ 16 തീയേറ്ററുകളിലായി 82 […]Read More
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പേവിഷ പ്രതിരോധ യജ്ഞം ഡിസംബർ 12, വെള്ളിയാഴ്ചയോടെ സമാപിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പേവിഷബാധ തടയുന്നതിനുള്ള ഈ വിപുലമായ യജ്ഞത്തിന്റെ ഭാഗമായി, വളർത്തു നായ്ക്കൾക്ക് സർക്കാർ മൃഗാശുപത്രികളിൽ സൗജന്യ നിരക്കിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകും. ഈ സൗകര്യം ഉപയോഗിച്ച് വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. യോജനം ഇന്ന് അവസാനിക്കുന്നതിനാൽ, കുത്തിവെയ്പ്പ് എടുക്കാത്ത നായ്ക്കളുടെ ഉടമകൾ ഉടൻ തന്നെ അടുത്തുള്ള സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ […]Read More
റിപ്പോർട്ട് : ചെമ്പകശ്ശേരി ചന്ദ്രബാബു തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 13ന് രാവിലെ എട്ടുമുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും പരാതി രഹിത വോട്ടെണ്ണല്‍ ഉറപ്പാക്കണമെന്നും ജില്ല കലക്ടര്‍ എന്‍ ദേവിദാസ്. വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി കലക്ടറേറ്റില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ വോട്ടെണ്ണല്‍ ദിനം ആദ്യം എണ്ണേണ്ടത് പോസ്റ്റല്‍ ബാലറ്റുകളാണെന്നും വ്യക്തമാക്കി. ഫോം 16 ഇല്ലാത്തവ, അപൂര്‍ണമായ വിവരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍ കൃത്യമല്ലാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ അസാധുവാകും. അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് […]Read More
റിപ്പോർട്ട് : ചെമ്പകശ്ശേരി ചന്ദ്രബാബു തിരുവനന്തപുരം: മലയാളസിനിമയുടെ ഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും വലിയ രീതിയിൽ മാറ്റിമറിക്കാൻ കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് സാധിച്ചെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെൽ ടാഗോർ തീയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. അതിവേഗം മാറുന്ന ഡിജിറ്റൽ ലോകത്തും മുൻതലമുറ കൈമാറിയ മൂല്യങ്ങളും നിരൂപകബോധവും സാംസ്കാരിക പൈതൃകവുമാണ് കേരളത്തിന്റെ സിനിമാ സംസ്കാരത്തെ ദിശാബോധത്തോടെ നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവതലമുറയുടെ സജീവ സാന്നിധ്യമാണ് ഐഎഫ്എഫ്കെയെ വർഷംതോറും കൂടുതൽ ശക്തിപ്പെടുത്തുന്നത്. […]Read More
റിപ്പോർട്ട് :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം /തിരുവല്ലം : തിരുവല്ലം വാർഡിൽ തിരഞ്ഞെടുപ്പ് പൊതുവെ ശാന്തവും സമാധാനപരവുമായിരുന്നു. വീറോടെയുള്ള മത്സരത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു. ആരു വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമെന്നതിലാണ് പ്രവർത്തകരുടെ ആശങ്ക. സ്ഥാനാർത്ഥികൾ മൂന്ന് പേരും ശുഭാപ്തി വിശ്വാസത്തിലാണ്. അനുശോചനവും ആസൂത്രണവും: നേതാക്കളുടെ തിരക്കിട്ട ദിവസങ്ങൾ വോട്ടെടുപ്പ് ദിവസം ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ തിരുവല്ലം മണമേൽ പ്ലാങ്ങൾ വീട്ടിൽ ശാന്ത (73)ബൂത്തിനകത്ത് കുഴഞ്ഞു വീണ് മരിച്ചിരുന്നു. സ്ഥാനാർത്ഥികൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി […]Read More
“അതിജീവിതയ്ക്കൊപ്പമാണ് ഞാൻ; സംഘടനകൾ വേട്ടക്കാർക്കൊപ്പം” – വിമർശനവുമായി നടി തിരുവനന്തപുരം: നടൻ ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ (FEFKA) നിന്ന് രാജിവച്ചു. സംഘടനകളുടെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് താരം ഉയർത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മി തൻ്റെ രാജി തീരുമാനം അറിയിച്ചത്. ഫെഫ്കയും താരസംഘടനയായ ‘അമ്മ’യും (AMMA) വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്നും, അതിജീവിതയ്ക്ക് അനുകൂലമായ നിലപാടല്ല ഈ സംഘടനകൾ സ്വീകരിക്കുന്നതെന്നും […]Read More
റിപ്പോര്‍ട്ട് :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇതുവരെ 30%പിന്നിട്ടിരിക്കുകയാണ്.എന്നാൽ ജില്ല അടിസ്ഥാനത്തിൽ ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, 29.23%.തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിൽ നിരവധി സ്ഥലങ്ങളിൽ യന്ത്രതകരാറ് കാരണം വോട്ടെടുപ്പ് താമസിക്കാൻ ഇടയായി.ഒന്നാം ഘട്ട വളരെ സമാധാനപരമായാണ് നടക്കുന്നത്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമനുസരിച് ഹരിത ചട്ടപ്രകാരമുള്ള ഹരിത ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബിന്നുകളും ഒരുക്കിയിട്ടുണ്ട്.ഹരിതബൂത്തുകൾ എന്ന മാതൃകാ ബൂത്തുകൾ […]Read More
തിരുവനന്തപുരം: ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ ‘പലസ്തീൻ 36’ ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 98-ാമത് ഓസ്കർ പുരസ്കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഈ പലസ്തീനിയൻ ചിത്രം, ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗാലാ പ്രസന്റേഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ചപ്പോൾ 20 മിനിറ്റ് നീണ്ട കരഘോഷം നേടി ശ്രദ്ധ നേടിയിരുന്നു. ചരിത്രപരമായ പശ്ചാത്തലം 1936 മുതൽ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചരിത്ര ചിത്രമാണിത്. […]Read More
റിപ്പോട്ടർ :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ ദേശീയ പാത 66-നോടൊപ്പം കേരളത്തിലെ പ്രാദേശിക റോഡുകളിലും ശ്രദ്ധേയമായ വികസനം നടന്നതായി റിപ്പോർട്ട്. ഈ കാലയളവിൽ സംസ്ഥാനത്ത് ആകെ 9,780 കോടി രൂപയുടെ റോഡ് വികസനമാണ് നടപ്പാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഈ സുപ്രധാന വിവരം അറിയിച്ചത്.. പ്രളയശേഷമുള്ള റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായ റോഡുകൾ, കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതികളായ സ്മാർട്ട്സിറ്റി, അമൃത്, പി എം ജി എസ്സ്വാ തുടങ്ങിയ പദ്ധതികൾ […]Read More
റിപ്പോർട് :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം : വർഷങ്ങളായി തുടരുന്ന അഴിമതികൾ തുടർന്നും നടത്താനാണ് ഇടതുപക്ഷം വോട്ട് തേടുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.ശതകോടികളുടെ കേന്ദ്ര ഫണ്ട് വിനിയോഗത്തിൽ വൻ അഴിമതികളാണ് നടത്തിയിട്ടുള്ളത്. 300കോടിയുടെ കിച്ചൻ ബിൻ അഴിമതിമുതൽ കോടിക്കണക്കിന് രൂപയുടെ പൊതുമരാമത്ത് പണികളുടെ കാര്യത്തിലും കോടികളുടെ ദുരുപയോഗം നടന്നിട്ടുണ്ട്.അതിന്റെ തെളിവുകൾ വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു. മൂന്ന് ലക്ഷത്തിന്മേൽ ചിലവാകുന്ന പദ്ധതികൾക്ക് ടെൻഡർ വിളിക്കണമെന്ന […]Read More
