തിരുവനന്തപുരം: ഉപയോക്താക്കൽക്ക് ഷോക്കേൽപ്പിച്ച് വൈദ്യുതി നിരക്കിൽ വർധന. യൂണിറ്റിന് ശരാശരി 16പൈസ വർധിപ്പിച്ചാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്.പുതുക്കിയ നിരക്ക് ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ. 2024-25 ൽ സമ്മർ താരിഫ് ഉൾപ്പെടെ യൂണിറ്റിന് 37പൈസയും 2025 – 26 ൽ ശരാശരി 27പൈസയും 2026-27 ൽ ശരാശരി 9പൈസയുടേയും വർധനവ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. കാർഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 5 പൈസയുടെ വർധനവ് വരുത്തി. 40 യൂണിറ്റ് വരെ […]Read More
തിരുവനന്തപുരം: കിഴക്കേകോട്ട ബസ് സ്റ്റാൻഡിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ കേരള ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു. സീനിയർ മാനേജർ കൊല്ലം കൂട്ടിക്കട ഗ്യാലക്സിയിൽ എം ഉല്ലാസ്(52)ആണ് കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനുമിടയിൽപ്പെട്ട് മരിച്ചത്. ഡ്രൈവർമാരായ സെബാസ്റ്റ്യനേയും അസീമിനേയും ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ട്രാൻസ്പോർട്ട് കമ്മീഷണറോട് ആ വശ്യപ്പെട്ടു.Read More
തിരുവനന്തപുരം: മനുഷ്യാവകാശ- കാരുണ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചുവരുന്ന ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷന്റെ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ കഴിഞ്ഞ ദിവസം വെറ്റിനറി ഹാളിൽ വച്ച് നടന്നു. ദേശീയ ചെയർമാൻ എം എം ആഷിഖിന്റെ അധ്യക്ഷതയിൽ സെക്രട്ടറി സത്യൻ വി നായർ സ്വാഗതം ആശംസിച്ചു.എസ് എച്ച് ആർ കൺവെൻഷൻ മുൻ എം പി യും, മുൻ മന്ത്രിയുമായിരുന്ന എ നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ ശരത് ചന്ദ്രപ്രസാദ്, ദേശിയ കമ്മിറ്റി […]Read More
തിരുവനന്തപുരം:സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അതിവേഗം എത്തിച്ചേരാൻ സഹായിക്കുന്ന ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നെറ്റ് വർക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലിപോർട്, ഹെലിസ്റ്റേഷൻ, ഹെലിപാഡ് തുടങ്ങിയ വയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും വ്യക്തത വരുത്തി. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരാൻ നയം സഹായകരമാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഹെലിപാഡും, എയർസ്ട്രിപ്പും, ഹെലിപോർട്ടും,ഹെലി സ്റ്റേഷനും നിർമിക്കുക.ആദ്യ ഘട്ടത്തിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലായിരിക്കും എയർസ്ട്രിപ്പ്. കൊല്ലം […]Read More
തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി. സർക്കാരിന് കെഎസ്ഇബി നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കിയതിന്റെ ഭാഗമാണിതു്. ദീഘകാലം വൈദ്യുതി ബിൽ കുടിശ്ശികയായതോടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായതു്. പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ സാധ്യമായ എല്ലാ വഴിയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.Read More
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിന് നൽകിയ പരാതിയിൽ പോക്സോ ചുമത്തി ആയമാരെ അറസ്റ്റ് ചെയ്തു. ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജിതയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റു ആയമാർ ഇക്കാര്യം മറച്ചുവെച്ചെു എന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. Read More
തിരുവനന്തപുരം: ഓരോ വർഷവും ആകെ പദ്ധതി നിർവ്വഹണ തുകയുടെ 5% ത്തിൽ അധികം തുക ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മാറ്റി വച്ചിട്ടുള്ളത്താണ്.2023-24 വർഷത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പര്യാപ്തതയ്ക്കും. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967/- രൂപ ചിലവഴിച്ചു.നഗരസഭമെയിൻ ഓഫീസും സോണൽ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്.നഗരസഭാ പരിധിയിലെ പാർക്കുകൾ ഭിന്നശേഷി സൗഹൃദമാണ്.തിരുവനന്തപുരം നഗരസഭയിൽ സ്ഥിര താമസക്കാരായിട്ടുള്ള 40ശതമാനമോ അതിലധികമോ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം നൽകി വരുന്നു . 2023-24 വർഷത്തി 2,500,000/- രൂപ വകയിരുത്തിയിട്ടുള്ളതും അർഹമായ […]Read More
തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക്തല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങും ജില്ലയിൽ ഡിസംബർ 9 മുതൽ 17 വരെ നടക്കും. 9 ന് തിരുവനന്തപുരം താലൂക്ക്, 10 ന് നെയ്യാറ്റിൻകര, 12ന് നെടുമങ്ങാട്, 13 ന് ചിറയിൻകീഴ്, 16 ന് വർക്കല, 17 ന് കാട്ടാക്കട എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുന്നത്. പരിഗണിക്കുന്ന വിഷയങ്ങൾ പോക്ക് വരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, […]Read More
തിരുവനന്തപുരം:ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽനിന്ന് ഹാജർ ബുക്കുകൾ വിട പറയുന്നു. സ്പാർക്ക് അധിഷ്ഠിത ബയോമെട്രിക് പഞ്ചാങ് സoവിധാനം പൂർണമായും നടപ്പാക്കിയതോടെയാണിത്. സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് തുടർന്നും ഹാജർ ബുക്ക് ഉപയോഗിക്കാം.ഇക്കാര്യങ്ങൾ വകുപ്പ് മേലധികാരികൾ ഉറപ്പാക്കണം. അറുനൂറോളം സെക്ഷനുകളിലായി 1200 ഓളം ഹാജർ ബുക്കകളാണ് പ്രതിമാസം ഇവിടെ ഉപയോഗിച്ചിരുന്നതു്. 2018 ജനുവരി ഒന്നിന് ബയോമെട്രിക് പഞ്ചിങ് ആരംഭിച്ചതോടെ ബുക്കിലും മെഷീനിലും ജീവനക്കാരും ഉദ്യോഗസ്ഥരും ഹാജർ രേഖപ്പെടുത്തിയിരുന്നു. 2019 ലാണ് ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ചത്. രാവിലെ 10.15 നും വൈകിട്ട് […]Read More
ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽഎത്തി ചോദിക്കുമെന്ന്ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ . കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്കെതിരെ വാര്‍ത്ത നൽകുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം […]Read More
