പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ മാറ്റം. വോട്ടെടുപ്പ് ഈ മാസം 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. തീരുമാനം കൽപാത്തി രഥോത്സവത്തെ തുടർന്ന്. പാലക്കാട് ഉൾപ്പടെ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 16 ഓളം സീറ്റുകളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് മാറ്റിയിരിക്കുന്നത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. എന്നാൽ വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.Read More
October 25, 2024
4.5 ഏക്കർ സ്ഥലം വാങ്ങി വയനാട് : വയനാട് പുനരധിവസത്തിനായി ഭൂമി കണ്ടെത്തി സേവാഭാരതി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി കുപ്പാടി വില്ലേജിൽ നൂൽപ്പുഴ ശ്രീനിലയത്തിൽ എം. കെ മീനാക്ഷിയുടെയും മൂന്ന് മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 4.5 ഏക്കർ സ്ഥലം സേവാഭാരതി വാങ്ങി. വൈത്തിരി താലൂക്കിലെ മൂപ്പയ്നാട് പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. സേവാഭാരതിയുടെ മുതിർന്ന കാര്യകർത്താക്കളുടെ സന്നിദ്ധ്യത്തിൽ തീറാധാരം എഴുതി രജിസ്റ്റർ ചെയ്തു. ദുരന്തം നടന്ന ദിവസം മുതൽ സേവാഭാരതിയുടെ ഓഫീസ് ദുരിത […]Read More
