യുഎസ് തിരിച്ചടിക്ക് പിന്നാലെ ഇറാൻ ആക്രമണം; ബഹ്‌റൈനിലെ അഞ്ചാം കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ വർഷം, ജോർദാനിൽ മിസൈലാക്രമണം

 യുഎസ് തിരിച്ചടിക്ക് പിന്നാലെ ഇറാൻ ആക്രമണം; ബഹ്‌റൈനിലെ അഞ്ചാം കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ വർഷം, ജോർദാനിൽ മിസൈലാക്രമണം

ടെഹ്‌റാൻ:

ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന് (Fifth Fleet) നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. കൂടാതെ ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ മിസൈലുകൾ വർഷിച്ചതായും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് തങ്ങളുടെപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് മറുപടിയായാണ് യുഎസ് സൈന്യം (CENTCOM) ദക്ഷിണ ഇറാനിൽ സ്വയംപ്രതിരോധ ആക്രമണം നടത്തിയത്. എന്നാൽ തങ്ങൾ മനഃപൂർവം യുഎസ് ഹെലികോപ്റ്ററിനെ ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അമേരിക്ക തങ്ങളുടെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുകയാണെന്നും ഒരൊറ്റ ആക്രമണവും മറുപടിയില്ലാതെ പോകില്ലെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. “നിങ്ങൾക്ക് സുരക്ഷിതമായിരിക്കണമെങ്കിൽ ഞങ്ങളുടെ പ്രദേശം വിട്ടുപോവുക,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പശ്ചിമേഷ്യയിലെ മറ്റ് മേഖലകളിലും സംഘർഷം കടുക്കുകയാണ്. തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടർന്ന് പതിനായിരക്കണക്കിന് സാധാരണക്കാരാണ് ഇവിടെ നിന്നും പലായനം ചെയ്യുന്നത്. ഇതിനിടെ, അടിയന്തര ചികിത്സയ്ക്കായി വിദേശത്തേക്ക് പോകേണ്ട 16,500-ലധികം ഫലസ്തീനികൾക്ക് യാത്രാനുമതി നിഷേധിച്ചതിലൂടെ രോഗികളെ ഇസ്രായേൽ കൊലപ്പെടുത്തുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News