ഇന്ധനപ്രതിസന്ധി മറികടക്കാൻ ‘വർക്ക് ഫ്രം ഹോം’; സ്വർണ്ണ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി
BY;TS Tvm
ന്യൂഡൽഹി:
ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നിർണ്ണായക നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വർക്ക് ഫ്രം ഹോം (Work From Home) സംവിധാനം പുനരാരംഭിക്കണമെന്നും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന വർധനവ് രാജ്യത്തെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യാത്രാച്ചെലവുകളും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനായി തൊഴിൽ മേഖലയിൽ ഓൺലൈൻ കോൺഫറൻസുകൾക്കും വിർച്വൽ മീറ്റിംഗുകൾക്കും മുൻഗണന നൽകണം. ദേശീയ താത്പര്യം മുൻനിർത്തി ഐടി മേഖല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഈ മാറ്റത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണ്ണ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ വിദേശനാണ്യ വിനിമയ നിരക്കിലെ ആഘാതം കുറയ്ക്കാൻ സാധിക്കും. ഈ ഒരു വർഷക്കാലം സ്വർണ്ണത്തോടുള്ള താല്പര്യം കുറച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാൻ ഓരോ പൗരനും സഹകരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
