Tags :Ayyappa Seva Sangham

News കണ്ണൂർ

കണ്ണൂർ തളപ്പ് ക്ഷേത്രത്തിൽ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ 51 ദിവസത്തെ അന്നദാനം

BY: KANNUR PRABHAKARAN കണ്ണൂർ: തളപ്പ് ക്ഷേത്രത്തിൽ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ 51 ദിവസം നീണ്ടുനിൽക്കുന്ന അന്നദാനം സജീവമായി തുടരുന്നു. ക്ഷേത്രത്തിലേക്ക് എത്തുന്ന നിരവധി ഭക്തർ അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചാണ് മടങ്ങുന്നത്. മണ്ഡല–മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ചാണ് അയ്യപ്പ സേവാ സംഘം ഭക്തജനങ്ങൾക്കായി അന്നദാന സൗകര്യം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കും ഭക്തർക്കും അന്നദാനം വലിയ ആശ്വാസവും സൗകര്യവുമാകുന്നുണ്ട്. വരും ദിവസങ്ങളിലും അന്നദാനം തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി.Read More

Travancore Noble News