Tags :business

News Tech

ബ്രിട്ടനിലേക്ക് ചേക്കേറാൻ ‘ക്ലോഡ്’; ആന്ത്രോപ്പിക്കിനെ സ്വന്തമാക്കാൻ വമ്പൻ ഓഫറുകളുമായി യുകെ സർക്കാർ

ലണ്ടൻ: ലോകപ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പായ ‘ക്ലോഡിന്റെ’ (Claude) നിർമ്മാതാക്കളായ ആന്ത്രോപ്പിക്കിനെ (Anthropic) തങ്ങളുടെ രാജ്യത്തേക്ക് ആകർഷിക്കാൻ വമ്പൻ നീക്കങ്ങളുമായി ബ്രിട്ടൻ. യുഎസ് പ്രതിരോധ വകുപ്പും ആന്ത്രോപ്പിക്കും തമ്മിലുള്ള അസ്വാരസ്യങ്ങൾ മുതലെടുത്ത് കമ്പനിയുടെ പ്രവർത്തനം യുകെയിലേക്ക് വ്യാപിപ്പിക്കാനാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നത്. ആന്ത്രോപ്പിക്കിനായി ആകർഷകമായ നിരവധി വാഗ്ദാനങ്ങളാണ് ബ്രിട്ടൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ലണ്ടനിലെ ഓഫീസ് വിപുലീകരണം മുതൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇരട്ട ലിസ്റ്റിംഗ് (Dual Stock Listing) വരെയുള്ള കാര്യങ്ങൾ ചർച്ചയിലുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. […]Read More

Business News

ജീവനക്കാർക്ക് പുതുഊർജ്ജം പകർന്ന് ഗോകുലം ഗോപാലൻ: ആലുവ ഗോകുലം ചിറ്റ്സ് ബ്രാഞ്ചിൽ സന്ദർശനം

ആലുവ: ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ഗ്രൂപ്പിന്റെ ആലുവ ബ്രാഞ്ച് സന്ദർശിച്ചു. സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന ജീവനക്കാരുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് അദ്ദേഹം എത്തിയത്. ഒരു ചെയർമാൻ എന്ന നിലയിൽ ഓരോ ബ്രാഞ്ചിലും നേരിട്ടെത്തി ജീവനക്കാരുമായി ഇടപഴകുന്നത് തനിക്ക് വലിയ ആത്മസന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് മാനേജർമാരുമായും മറ്റ് ജീവനക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഓരോരുത്തരുടെയും ഉത്തരവാദിത്വബോധവും പ്രവർത്തനരീതികളും നേരിട്ട് വിലയിരുത്തിയ അദ്ദേഹം, വരാനിരിക്കുന്ന […]Read More

Business News വിദേശം

കാനഡയിൽ തരംഗമായി ‘എംപ്ലോയി ഓണർഷിപ്പ് ട്രസ്റ്റ്’; ബിസിനസ് ഇനി ജീവനക്കാർക്ക് സ്വന്തം

ഒന്റാറിയോ: കാനഡയിലെ ചെറുകിട-ഇടത്തരം സംരംഭക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ‘എംപ്ലോയി ഓണർഷിപ്പ് ട്രസ്റ്റ്’ (EOT) മാതൃക പടരുന്നു. സ്വന്തം സംരംഭങ്ങൾ വിദേശ കമ്പനികൾക്ക് വിൽക്കുന്നതിന് പകരം, അത് കെട്ടിപ്പടുത്ത ജീവനക്കാരെ തന്നെ ഉടമകളാക്കുന്ന ഈ രീതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ബൗദ്ധിക സ്വത്തവകാശം വിദേശത്തേക്ക് ഒഴുകുന്നത് തടയാനും പ്രാദേശിക ബിസിനസ്സുകളുടെ തനിമ നിലനിർത്താനും ഈ നീക്കം സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാങ്കൂവർ ആസ്ഥാനമായുള്ള ബ്രൈറ്റ്‌സ്‌പോട്ട് ക്ലൈമറ്റ് (Brightspot Climate) പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ ഇതിനകം […]Read More

Travancore Noble News