Tags :Cabinet Portfolios

News ചെന്നൈ

തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം ഉൾപ്പെടെ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പ് വിഭജനത്തിന് ഔദ്യോഗിക അംഗീകാരമായി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെ മെയ് 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 10 അംഗ മന്ത്രിസഭയുടെ വകുപ്പുകൾ വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക വാർത്താക്കുറിപ്പ് രാജ്ഭവൻ (ലോക്ഭവൻ) പുറത്തിറക്കി. മുൻഗാമികളെപ്പോലെ തന്നെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ആഭ്യന്തര വകുപ്പും പൊലീസും മുഖ്യമന്ത്രി വിജയ് തന്റെ കൈകളിൽ തന്നെ നിലനിർത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ ധനകാര്യം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ പരിചയസമ്പന്നർക്കും യുവനേതാക്കൾക്കുമായി വിഭജിച്ചു നൽകിയിട്ടുണ്ട്. […]Read More

Travancore Noble News