തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമായി മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി ഒപ്പനൻസായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ സംഘങ്ങൾ വഴി നേരിട്ടും പെൻഷൻ ഗുണഭോക്താക്കളിലേക്ക് എത്തും. ക്ഷേമ പെൻഷൻ തുകയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് ചർച്ചകൾ സജീവമാണ്. 2011 – 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് 600 രൂപയായിരുന്ന […]Read More
