Tags :Kattappana Food Poisoning

News

കട്ടപ്പനയിൽ മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ; വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥികളടക്കം ആശുപത്രിയിൽ

BY: SHIBU K THAMPI ,IDUKKI കട്ടപ്പന: ഇടുക്കിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥികളടക്കം 37 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ആരോഗ്യനില മോശമായ രണ്ട് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം തിരൂർ സ്വദേശികളായ വിദ്യാർത്ഥികളും സംഘത്തിലുണ്ടായിരുന്നവരുമാണ് ഭക്ഷ്യവിഷബാധയേറ്റവരിൽ ഭൂരിഭാഗവും. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് സംഘം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചതിന് […]Read More

Travancore Noble News