Tags :Kerala Elections

News

കേരളത്തിൽ തൂക്കുസഭ വരും; മാറ്റത്തിനായി ബിജെപി നിർണ്ണായകം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തൂക്കുസഭ വരുമെന്നും ബിജെപി നിർണ്ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം കവടിയാർ ജവഹർ നഗർ എൽ.പി.എസിലെ 110-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വലിയൊരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും വികസനത്തിന് വേണ്ടിയാകണം ജനങ്ങൾ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന രാഷ്ട്രീയത്തിന് അപ്പുറം വികസനത്തിന്റെ പുതിയ കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. ബിജെപി നയിക്കുന്ന എൻഡിഎയുടെ മുന്നേറ്റം കേരളത്തിന്റെ രാഷ്ട്രീയ […]Read More

News

നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും: വി.ഡി. സതീശൻ

പറവൂർ: കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്നും ഒരാൾ പോലും വോട്ട് ചെയ്യാതെ മാറിനിൽക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ശക്തമായ ജനവികാരം സർക്കാരിനെതിരെ നിലനിൽക്കുന്നുണ്ടെന്നും മാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹം തിരഞ്ഞെടുപ്പ് ഫലത്തിൽ […]Read More

News കണ്ണൂർ

കേരളത്തിൽ നടക്കുന്ന വികസന പദ്ധതികൾ തുടരുന്ന തരത്തിലുള്ള ജനവിധി: മുഖ്യമന്ത്രി

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസന കുതിപ്പിന് ഒരിടവേള പോലും ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിനെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വികസിത കേരളത്തിലേക്കുള്ള ചുവടുവെപ്പിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ […]Read More

News തിരുവനന്തപുരം

കേരളം പോളിങ് ബൂത്തിലേക്ക്; നാളെ വിധിയെഴുത്ത്

തിരുവനന്തപുരം: നിശബ്ദ പ്രചാരണവും പൂർത്തിയാക്കി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തിന്റെ ഭരണത്തുടർച്ചയോ മാറ്റമോ നിശ്ചയിക്കുന്ന നിർണ്ണായക വിധിയെഴുത്തിനായി 2,71,06,059 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 4.6 ലക്ഷം പേർ കന്നിവോട്ടർമാരാണെന്ന പ്രത്യേകതയുമുണ്ട്. 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായുള്ള ഹോം വോട്ടിങ് വഴി ഇതിനോടകം തന്നെ രണ്ടുലക്ഷത്തിലധികം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. വോട്ട് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതേണ്ടതാണ്. മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് […]Read More

News കോഴിക്കോട്

തിരഞ്ഞെടുപ്പ് ചട്ടലംഘനം: പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രചാരണ വാഹനത്തിലൂടെ വിവാദപരമായ അനൗൺസ്‌മെന്റ് നടത്തിയ സംഭവത്തിൽ സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. യു.ഡി.എഫ് നൽകിയ പരാതി പരിഗണിച്ച വരണാധികാരി കൂടിയായ ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് നടപടിയെടുത്തത്. നാല് ദിവസം മുൻപ് പേരാമ്പ്രയിൽ എൽ.ഡി.എഫ് പ്രചാരണ വാഹനം നടത്തിയ അനൗൺസ്‌മെന്റാണ് വിവാദത്തിന് ആധാരം. “ഖൗമിലെ കുട്ടിയെ (സമുദായത്തിലെ കുട്ടി) വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു” എന്നതായിരുന്നു പ്രചാരണത്തിന്റെ ഉള്ളടക്കം. ഇത് മതസ്പർധ വളർത്തുന്നതും […]Read More

News

കേരളത്തിൽ മാറ്റത്തിന്റെ കാറ്റ്; വികസനം മോദിയുടെ ഗ്യാരണ്ടി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാലക്കാട്: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കമായെന്നും എൻഡിഎയ്ക്ക് ലഭിക്കുന്ന ജനപിന്തുണ ഇതിന് തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ബിജെപിയുടെ കൂറ്റൻ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം തന്റെ ഗ്യാരണ്ടിയാണെന്നും സ്ത്രീ സുരക്ഷയ്ക്കാണ് ബിജെപി പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിനെയും യുഡിഎഫിനെയും കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. “കേരളത്തിലെ മുന്നണികൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു മുന്നണി അഴിമതിക്കാരാണെങ്കിൽ മറ്റേത് മഹാ […]Read More

News

ഹൈക്കോടതി വിധി: ആന്റണി രാജുവിന് തിരിച്ചടി, മത്സരരംഗത്തുനിന്ന് പുറത്തേക്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് കനത്ത പ്രഹരമേൽപ്പിച്ച് ഹൈക്കോടതി ഉത്തരവ്. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കീഴ്ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ജസ്റ്റിസ് സി. ജയചന്ദ്രന്റെ സിംഗിൾ ബെഞ്ച് തള്ളി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആന്റണി രാജുവിന്റെ സാധ്യതകൾ പൂർണ്ണമായും അടഞ്ഞു. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ച വ്യക്തികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ […]Read More

News തിരുവനന്തപുരം

കേരളത്തിലെ പുതുക്കിയ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു: 2.69 കോടി വോട്ടർമാർ; പേര് പരിശോധിക്കാൻ വിപുലമായ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപ്പട്ടികയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തീവ്ര പുനഃപരിശോധനയുടെ (SIR) അന്തിമ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടു. പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. പുതുക്കൽ നടപടികൾക്ക് മുൻപ് 2.78 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണത്തിൽ നിന്ന്, കൃത്യമായ പരിശോധനകൾക്ക് ശേഷം 24.50 ലക്ഷം പേരെ ഒഴിവാക്കിയതോടെയാണ് പട്ടിക ശുദ്ധീകരിച്ചത്. മരണപ്പെട്ടവർ, താമസം മാറിയവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവരെയാണ് പ്രധാനമായും നീക്കം ചെയ്തത്. അതേസമയം, പുതുതായി അപേക്ഷിച്ച 15.64 ലക്ഷം പേരെ പട്ടികയിൽ […]Read More

Travancore Noble News