Tags :Kerala Rains

KERALAM News തിരുവനന്തപുരം

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം/കാസർകോട്/ഇടുക്കി: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതോടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. തുടർച്ചയായി രണ്ട് ന്യൂനമർദങ്ങൾ രൂപപ്പെടുന്നതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാടിനോട് ചേർന്ന് രൂപപ്പെടുന്ന ആദ്യത്തെ ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ ഇന്ന് മുതൽ പരക്കെ മഴ ലഭിച്ചു തുടങ്ങും. സാധാരണയായി തുലാമഴ വൈകുന്നേരങ്ങളിലാണ് ലഭിക്കാറുള്ളതെങ്കിൽ, ന്യൂനമർദ സ്വാധീനം കാരണം ദിവസം മുഴുവൻ മഴ ലഭിക്കുന്ന സാഹചര്യമാണുളളത്. ഒക്ടോബർ 24, 25, 26 തീയതികളിൽ മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് […]Read More

Travancore Noble News