News
കണ്ണൂർ
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി; എൽഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്ന് പ്രതീക്ഷ
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. പിണറായി ചേരിക്കൽ ജൂനിയർ എൽപി സ്‌കൂളിൽ എത്തിയാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്കൊപ്പം വോട്ട് ചെയ്തത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്ന് പ്രസ്താവിച്ചു. പ്രചാരണത്തിലുടനീളം ലഭിച്ച മികച്ച ജനപിന്തുണ എൽഡിഎഫിന് ചരിത്ര വിജയം നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിലെ പ്രതികരണം: ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം തെരഞ്ഞെടുപ്പിൽ ഏശില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിൽ നടക്കാൻ പാടില്ലാത്ത […]Read More
