Tags :Literacy Mission

Education News

തുല്യതാ കോഴ്‌സുകൾ: രജിസ്‌ട്രേഷൻ ജൂലൈ 20 വരെ നീട്ടി; അപേക്ഷിക്കാൻ സുവർണ്ണാവസരം

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ 20 വരെ നീട്ടി. സാക്ഷരത കോഴ്‌സ്, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾ എന്നിവയിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കോഴ്‌സുകളുടെ പ്രോസ്‌പെക്ടസ്, അപേക്ഷാ ഫോം, ചെല്ലാൻ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റായ literacymissionkerala.org ൽ ലഭ്യമാണ്. വിവിധ കാരണങ്ങളാൽ അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്തവർക്കും ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർക്കും പഠനം പുനരാരംഭിക്കാനുള്ള മികച്ച […]Read More

Travancore Noble News